ഖത്തർ ലോക കപ്പ് 2022: സെമി ഫൈനല്‍ ലൈനപ്പായി, വമ്പന്മാർ വീഴുന്നു

കരുത്തരായ ഇംഗ്ലണ്ടിനെ തകര്‍ത്ത് നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സ് ലോകകപ്പ് സെമി ഫൈനലില്‍ എത്തി. ഇതോടെ സെമി ഫൈനല്‍ ലൈനപ്പായി. അർജന്റീന ക്രൊയേഷ്യയെയും ഫ്രാൻസ് മൊറോക്കോയെയുമാണ് നേരിടുക. ഡിസംബർ 13 ചൊവ്വാഴ്ച രാത്രി 12.30 ന് അർജന്റീന-ക്രൊയേഷ്യ മത്സരവും ഡിസംബർ 14 ബുധൻ രാത്രി 12.30 ന് ഫ്രാൻസ്- മൊറോക്കോ മത്സരവും നടക്കും.

കടുത്ത പോരാട്ടങ്ങള്‍ക്കാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ വേദിയായത്. ആദ്യ മത്സരത്തില്‍ ബ്രസീലും ക്രൊയേഷ്യയും ഏറ്റുമുട്ടിയപ്പോള്‍ മത്സരം പെനാള്‍ട്ടി ഷൂട്ടൗട്ടിലേയ്ക്ക് നീണ്ടിരുന്നു. ബ്രസീലിനെ തകര്‍ത്ത് കഴിഞ്ഞ ലോകകപ്പിലെ റണ്ണര്‍ അപ്പുകളായ ക്രൊയേഷ്യ സെമി ഫൈനല്‍ ഉറപ്പിക്കുകയായിരുന്നു. രണ്ടാം മത്സരവും പെനാള്‍ട്ടി ഷൂട്ടൗട്ടിലാണ് കലാശിച്ചത്. ലോകകപ്പ് ഉയര്‍ത്താന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കുന്ന ടീമുകളിലൊന്നായ അര്‍ജന്റീനയെ വിറപ്പിച്ചാണ് ഹോളണ്ട് കീഴടങ്ങിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടിയെങ്കിലും എമിലിയാനോ മാര്‍ട്ടിനസിന്റെ തകര്‍പ്പന്‍ സേവുകള്‍ അര്‍ജന്റീനയ്ക്ക് സെമി ഫൈനലിലേയ്ക്ക് വഴിയൊരുക്കി. ഫ്രാന്‍സിനെതിരെ ഗംഭീരമായ പ്രകടനം പുറത്തെടുത്തെങ്കിലും ഇംഗ്ലണ്ടിന് പിഴച്ചു. 2-1ന് പിന്നില്‍ നില്‍ക്കവെ വീണുകിട്ടിയ നിര്‍ണായകമായ പെനാള്‍ട്ടി ഹാരി കെയ്ന്‍ പാഴാക്കിയതാണ് ഇംഗ്ലണ്ടിന്റെ ലോകകപ്പ് മോഹങ്ങള്‍ക്ക് തിരിച്ചടിയായത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഫ്രാന്‍സിന്റെ ജയം. ഒലിവര്‍ ജിറൂദ്, ഓറെലിയന്‍ ചൗമേനി എന്നിവരാണ് ഫ്രാന്‍സിന് വേണ്ടി ഗോളുകള്‍ നേടിയത്. ഇംഗ്ലണ്ടിന്റെ ആശ്വാസ ഗോള്‍ നായകന്‍ ഹാരി കെയ്ന്‍ സ്വന്തമാക്കി.

ബ്രസീലിന് ശേഷം (1958/1962) ലോകകപ്പ് നിലനിര്‍ത്തുന്ന ടീം എന്ന നേട്ടത്തിലേയ്ക്ക് ഒരുപടി കൂടി അടുത്തിരിക്കുകയാണ് ഫ്രാന്‍സ്. അതേസമയം, പോര്‍ച്ചുഗലിനെ അട്ടിമറിച്ച് മൊറോക്കോയും അവസാന നാലില്‍ ഇടംപിടിച്ചിട്ടുണ്ട്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മൊറോക്കോയുടെ ജയം. ലോകകപ്പ് സെമി ഫൈനലില്‍ എത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീം എന്ന നേട്ടമാണ് മൊറോക്ക സ്വന്തമാക്കിയിരിക്കുന്നത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ബെഞ്ചിലിരുത്തിയ പോര്‍ച്ചുഗീസ് പരിശീലകന്റെ പിഴവാണ് പോര്‍ച്ചുഗലിന് പുറത്തേയ്ക്കുള്ള വഴി തുറന്നത്. എതിരില്ലാത്ത ഒരു ഗോളിന് മൊറോക്കോ വിജയിച്ചപ്പോള്‍ കണ്ണീരോടെയാണ് റൊണാള്‍ഡോ മടങ്ങിയത്

നിയമസഭാ തെരെഞ്ഞെടുപ്പ്; തമിഴ്നാട്ടിൽ 82%, ബംഗാളിൽ 90% കടന്ന് പോളിങ്

പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ജനവിധി എഴുതി. തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഇന്ന് നടന്ന വോട്ടെടുപ്പിൽ കനത്ത പോളിങ്. രണ്ടു സംസ്ഥാനങ്ങളിലും രാവിലെ തന്നെ പല ബൂത്തുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ഉച്ചകഴിഞ്ഞും ഉയർന്ന...

ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണാ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത് എന്നാവശ്യപ്പെട്ട് നിവേദനം നൽകി അതിജീവിത. രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക്...

തമിഴ്‌നാട് വിധിയെഴുതുന്നു, ഉച്ചവരെ 56.81 ശതമാനം പോളിംഗ്

തമിഴ്നാട്ടിൽ 234 അംഗ നിയമസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്ന വോട്ടിംഗ് പുരോഗമിക്കുകയാണ്. ഉച്ചവരെ 56.81 ശതമാനം പോളിംഗ് നടന്നതായാണ് കണക്കുകൾ. രാവിലെ 7 മണി മുതൽ സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നു. കൊളത്തൂർ, എടപ്പാടി,...

ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടരുന്നു, ഉച്ചവരെ കനത്ത പോളിങ്

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് തുടരുന്നു. ഉച്ചവരെ 60ശതമാനത്തിലധികം പോളിങ് ആണ് നാടകരേഖപ്പെടുത്തിയത്. 152 മണ്ഢലങ്ങളിലും കനത്ത പോളിങ് ആണ് രേഖപ്പെടുത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ചപ്പോൾ മുതൽ നല്ല...

കേരളത്തിൽ ചൂട് കനക്കുന്നു; പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കണക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് നിലവിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ...

പാമ്പ് കടിയേറ്റ് ഉറങ്ങിക്കിടന്ന എട്ട് വയസുകാരന്‍ മരിച്ചു

തിരുവനന്തപുരം ചിറയിന്‍കീഴില്‍ പാമ്പ് കടിയേറ്റ് ഉറങ്ങിക്കിടന്ന എട്ട് വയസുകാരന്‍ മരിച്ചു. ചിറയിന്‍കീഴ് സ്വദേശികളായ ദിലീപ്-അനു ദമ്പതികളുടെ മകനായ ദിക്ഷല്‍ ആണ് മരിച്ചത്. കാലില്‍ രക്തം പൊടിയുകയും ശരീരം നീലനിറം ആകുകയും ചെയ്തതോടെയാണ് വീട്ടുകാര്‍...

പാറമേക്കാവിനെതിരായ നടപടിയില്‍ നിന്നും പാലക്കാട് കളക്ടറും കമ്മീഷണറും പിന്മാറണം: പാറമേക്കാവ് ദേവസ്വം

പാറമേക്കാവ് വെടിക്കെട്ട് ലൈസൻസിക്കെതിരെ കേസെടുത്ത നടപടിക്കെതിരെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്. കേസെടുത്തത് പൂരം തകർക്കാനുള്ള നീക്കമാണെന്ന് സംശയിക്കുന്നുവെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പെസോ...

ടിം കുക്ക് പടിയിറങ്ങുന്നു, ജോൺ ടെർനസ് പുതിയ ആപ്പിൾ സിഇഒ

15 വർഷത്തെ സേവനത്തിന് ശേഷം ആപ്പിളിന്റെ സിഇഒ സ്ഥാനത്ത് നിന്ന് ടിം കുക്ക് പടിയിറങ്ങുന്നു. എന്നാൽ കുക്ക് എക്സിക്യൂട്ടീവ് ചെയർമാനായി തുടരും. കുക്ക് ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞാൽ ജോൺ ടെർനസ് ആപ്പിളിന്റെ പുതിയ സിഇഒ...