മലപ്പുറത്ത് കഴിഞ്ഞ ദിവസം അബൂബക്കർ പഴേടത്ത് എന്നയാളുടെ വീട്ടിലും 4 ജ്വല്ലറികളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ കണ്ടെടുത്ത സ്വർണം നയതന്ത്ര സ്വർണക്കടത്തിൽ ഉൾപ്പെട്ടതെന്ന് ഇഡി വ്യക്തമാക്കുന്നു. വാർത്താ കുറിപ്പിൽ സ്വർണ്ണക്കടത്തിലെ എം ശിവശങ്കറിന്റെ പങ്ക് ഇഡി ആവര്‍ത്തിച്ച് പറയുന്നുണ്ട്. അഞ്ച് കിലോ സ്വർണ്ണമാണ് അബുബക്കറിന് പങ്കാളിത്തമുള്ള ഫൈൻ ഗോൾഡ്, അറ്റ് ലസ് ഗോൾഡ്, തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസം കണ്ടെടുത്തത്. രഹസ്യ അറയിൽ നിന്ന് സ്വർണ്ണത്തിന് പുറമേ 3.79 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു.