സജി ചെറിയാന്‍ വീണ്ടും മന്ത്രിയായേക്കും

ഭരണഘടനയെ അവഹേളിച്ചു പ്രസംഗിച്ചുവെന്നതിന്റെ സജി ചെറിയാന്റെ പേരില്‍ എടുത്തിരുന്ന കേസ് അവസാനിപ്പിക്കാന്‍ പോലീസ് നല്‍കിയിരിക്കുന്ന അപേക്ഷയില്‍ കോടതിയുടെ അനുകൂല തീരുമാനം ഉണ്ടായാല്‍ ഉടന്‍ തന്നെ സജി ചെറിയാന്‍ വീണ്ടും മന്ത്രിയായേക്കുമെന്ന് സൂചന. പോലീസ് നല്‍കിയ അപേക്ഷ നിലവില്‍ തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്. പ്രസംഗവുമായി ബന്ധപ്പെട്ട് സജി ചെറിയാനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഇനി തിരുവല്ല കോടതിയുടെ അനുമതി കൂടി ലഭിച്ചാല്‍ സജി ചെറിയാന്‍ വീണ്ടും മന്ത്രിസ്ഥാനത്തേക്കവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജൂലായ് മൂന്നിന് മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. സംഭവത്തില്‍ പോലീസ് നേരിട്ട് കേസ് എടുത്തില്ല. ലഭിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ചെയ്യണമെന്ന് മജിസ്ട്രേറ്റുകോടതി ഉത്തരവിടുകയായിരുന്നു. പിന്നീട് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് അവസാനിപ്പിക്കാന്‍ പോലീസ് അപേക്ഷ നല്‍കിയിരിക്കുന്നത്. 50 മിനിട്ട് 12 സെക്കന്‍ഡാണ് സജി ചെറിയാന്‍ പ്രസംഗിച്ചത്. ഇതില്‍ രണ്ടുമിനിറ്റ് വരുന്നഭാഗത്താണ് ഭരണഘടനയെപ്പറ്റി പരാമര്‍ശം ഉണ്ടായത്. ഇത്തരത്തില്‍ കേസ്സെടുത്താല്‍ നിലനില്‍ക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമോപദേശം നല്‍കിയെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.

എം.എല്‍.എ.മാരായ മാത്യു ടി.തോമസ്, പ്രമോദ് നാരായണന്‍, സി.പി.എം. ജില്ലാസെക്രട്ടറി കെ.പി. ഉദയഭാനു തുടങ്ങി പരിപാടിയില്‍ നേരിട്ട് പങ്കെടുത്തവര്‍, സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിക്കുകയെന്ന ഉദ്ദേശ്യത്തോടെയല്ല പ്രസംഗിച്ചതെന്നാണ് മൊഴി നല്‍കിയിരിക്കുന്നതെന്നും അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനയുടെ ചില വശങ്ങള്‍ ചൂണ്ടിക്കാട്ടുകമാത്രമേ ചെയ്തുള്ളൂവെന്നാണ് സജി ചെറിയാന്റെ മൊഴി. ഹര്‍ജിക്കാരെക്കൂടി കേട്ടശേഷം കേസിന്റെ തുടര്‍നടപടികള്‍ കോടതിയാണ് നിശ്ചയിക്കുകയെങ്കിലും പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് അവസാനിപ്പിക്കുന്നതിന് അനുമതി നല്‍കാനാണ് കൂടുതല്‍ സാധ്യത.

തിരുപ്പതിയിലെ പ്രസാദ ലഡുവിൽ മായം ചേർത്ത സംഭവം; നാലുപേർ അറസ്റ്റിൽ

തിരുപ്പതിയിലെ പ്രസാദ ലഡുവിൽ മായം ചേർത്ത സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്ത് സിബിഐ. മൂന്ന് മിൽക്ക് ഡയറി കമ്പനികളുടെ മേധാവികളാണ് അറസ്റ്റിലായത്. ടെണ്ടർ നടപടിയിൽ കൃത്രിമം കാണിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്....

ഗസ്സ ഏറ്റെടുക്കാൻ ട്രംപ്, അടിയന്തര അറബ് ഉച്ചകോടി വിളിച്ച് ഈജിപ്ത്

ഗസ്സ ഏറ്റെടുത്ത് സുഖവാസ കേന്ദ്രം ആക്കണം എന്ന നെതന്യാഹുവിന്റെയും ട്രംപിന്റെയും പ്രസ്താവനകള്‍ക്ക് പിന്നാലെ അറബ് രാജ്യങ്ങളുടെ അടിയന്ത ഉച്ചകോടി വിളിച്ച ഈജിപ്ത്. ഈ മാസം 27 ന് കെയ്റോയില്‍ അടിയന്തര അറബ് ഉച്ചകോടി...

ബിരേൻ സിങിന്റെ രാജിക്ക് പിന്നാലെ മണിപ്പൂർ നിയമസഭാ സമ്മേളനം മാറ്റിവെച്ചു

മണിപ്പൂരിൽ മുഖ്യമന്ത്രി ബിരേൻ സിങിന്റെ രാജിക്ക് പിന്നാലെ മണിപ്പൂർ നിയമസഭാ സമ്മേളനം മാറ്റിവെച്ചു. മുഖ്യമന്ത്രിക്കെതിരെ അവിശ്വാസം കൊണ്ടുവരാൻ കോൺഗ്രസ് നീക്കങ്ങൾ തുടങ്ങിയതിന് പിന്നാലെയായിരുന്നു ബിരേൻ സിങിന്റെ രാജി. ഡൽഹിയിൽ എത്തി കേന്ദ്ര ആഭ്യന്തര...

പാതിവില തട്ടിപ്പ്; തനിക്കെതിരായ ആരോപണങ്ങൾ തെറ്റെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

പാതിവില തട്ടിപ്പ് കേസിൽ തനിക്കെതിരായ ആരോപണങ്ങൾ തെറ്റെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. അനന്തു കൃഷ്ണനിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥനുമായി സംസാരിച്ചു. ഈ സമയം...

പകുതി വില തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും, ഉത്തരവിറക്കി ഡിജിപി

സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിക്കുന്ന പകുതി വില തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് ഡിജിപി പുറത്തിറക്കി. എഡിജിപിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. 34 കേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറുക....

മകൻ അമ്മയുടെ കഴുത്തറുത്തു, അമ്മയുടെ നില അതീവ ഗുരുതരം

കൊടുങ്ങല്ലൂർ അഴീക്കോട് കൊട്ടിക്കലിൽ മകൻ അമ്മയുടെ കഴുത്തറുത്തു. സംഭവത്തിൽ മകൻ മുഹമ്മദിനെ (24) പൊലീസ് കസ്റ്റഡിയിൽ എടുത്തു. മരപ്പാലത്തിനു സമീപം ഊമന്തറ അഴുവിലേക്കകത്ത് ജലീലിന്റെ ഭാര്യ സീനത്ത് (53) ആണ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി...

ദുബായ് അത്യാധുനിക അതിർത്തി സുരക്ഷാ സംവിധാനങ്ങൾ RSO 2025 ഫോറത്തിൽ അവതരിപ്പിച്ചു

ബാങ്കോക്കിൽ നടന്ന RSO 2025 ഫോറത്തിൽ ദുബായ് അത്യാധുനിക അതിർത്തി സുരക്ഷാ നിയന്ത്രണ സംവിധാനങ്ങൾ അവതരിപ്പിച്ചു. വിവിധ രാജ്യങ്ങളുടെ അതിർത്തി സുരക്ഷാ വിഭാഗങ്ങളും പോർട്ട് മാനേജ്മെന്റ് വിദഗ്ധരും പങ്കെടുത്ത ഈ ഫോറത്തിൽ, ദുബായിലെ...

ഇസ്രയേലിലേയ്ക്ക് അമേരിക്കയിൽ നിന്ന് ബില്യണുകളുടെ ആയുധശേഖരം

ഇസ്രയേലിന് ആയിരക്കണക്കിന് ബോംബുകളും മിസൈലുകളും ഉൾപ്പെടെ 7 ബില്യൺ ഡോളറിലധികം മൂല്യമുള്ള സൈനിക വിൽപ്പനയ്ക്ക് അംഗീകാരം നല്‍കിയിരിക്കുകയാണ് അമേരിക്ക. ഇസ്രയേലും ഹമാസും തമ്മിലുള്ള ബന്ദികളുടെ മോചനവും വെടിനിര്‍ത്തല്‍ കരാറും നിലനില്‍ക്കുമ്പോഴാണ് അമേരിക്കയുടെ ഏറ്റവും...