ഗാല സംഘടിപ്പിച്ച യു.എ.ഇ. ദേശീയ ദിനാഘോഷത്തിന്റ ഭാഗമായി, ഡബ്ലിയു. എം. സി. മിഡിലീസ്റ്റ് വനിതാവിഭാഗം നടത്തിയ വേൾഡ് മലയാളി ക്വീൻ മത്സരത്തിൽ ഐശ്വര്യ വിനു നായർക്ക് സൗന്ദര്യ പട്ടം. ആദ്യ റണ്ണർ അപ്പ് ആയി എലിസമ്പത്ത് ജേക്കബ്, രണ്ടാം റണ്ണർ അപ്പായി വൃന്ദാ പ്രദീപും സ്ഥാനങ്ങൾ കരസ്ഥമാക്കി. മിസ്സ് ഷൈനിങ് സ്റ്റാർ ആയി അരുന്ധതി ലാൽ, മിസ്സ് ബോഡി ബ്യൂട്ടിഫുൾ ആയി ജൂലിയ വിജോബി, മിസ്സ് വിവോസിയസായി പാർവതി അനിൽ കുമാർ, മിസ്സ് ടാലെന്റ്റ് ആയി പ്രീതി കാട്ടൂർ, മിസ്സ് റാമ്പ് വാക്ക് ആയി ഗോപിക ബാബു, മിസ്സ് ഫാഷൻ ഐക്കൺ ആയി പ്രയാഗ ജോൺ, മിസ്സ് കോൺജെനിയാലിറ്റി ആയി അനീഷ നിഷാന്ത് എന്നിവരെ തിരഞ്ഞെടുത്തു.
ഗ്ലോബൽ ചെയർമാൻ ഉത്ഘാടനം ചെയ്ത ചടങ്ങിൽ ജാനറ്റ് വർഗ്ഗീസ് ആശംസകൾ പറഞ്ഞു. ഡബ്ലിയു.എം.സി മിഡിലീസ്റ്റ് വനിതാ വിഭാഗം ഭാരവാഹികളായ എസ്തർ ഐസക്, റാണി ലിജേഷ്, സ്മിത ജയൻ എന്നിവർ ചടങ്ങിനെ അഭിസംബോധന ചെയ്തു. സി.യു. മത്തായി പ്രോഗ്രാം കൺവീനറും ജോഷില ഷാബു, ബിന്ദു ബാബു എന്നിവർ ജോയിന്റ് ജനറൽ കൺവീനറുമായ കമ്മിറ്റിയിൽ മിലാന അജിത്, സോണി ലാൽ, ഉഷ സുനിൽ, ബിബി എന്നിവർ ഏകോപനം നടത്തിയതായി മിഡിലീസ്റ്റ് മീഡിയ ചെയർമാൻ വി.എസ് ബിജുകുമാർ അറിയിച്ചു