2022 ഗാലാ അവാർഡ് പത്മവിഭൂഷൻ അടൂർ ഗോപാലകൃഷ്ണന്

യു എ ഇ ദേശീയദിനാഘോഷത്തോടനുബന്ധിച്ച് ഗാല (ഗൾഫ് ആർട്സ് ആൻഡ് ലീഡർഷിപ്പ് അക്കാദമി) വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവർക്ക് അവാർഡുകൾ വിതരണം ചെയ്തു. ഇന്ത്യൻ സിനിമ ലോകത്തിനു സമഗ്ര സംഭാവനകൾ നൽകിയ പദ്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണന് ഗാലാ ഇന്റർനാഷണൽ ക്രീയേറ്റീവ് ഐക്കൺ അവാർഡും ദൃശ്യ മാധ്യമ വ്യക്തിത്വമായ ജോൺ സാമുവേലിന് കലാരംഗത്തിനു നൽകിയ അമൂല്യ സംഭാവനകൾ പരിഗണിച്ച് ഗാലാ ലിറ്റെററി ലുമിനറി അവാർഡും സമ്മാനിച്ചു. ദുബായ് ക്രൗൺ പ്ലാസയിൽ സംഘടിപ്പിച്ച പ്രൗഢ ഗംഭീര ചടങ്ങിൽ ഗാലാ ചെയർമാൻ ഡോക്ടർ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ അവാർഡ് വിതരണത്തിന് നേതൃത്വം കൊടുത്തു.

ഡബ്ലിയു എം സി ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, വർഗീസ് പനയ്ക്കൽ, ഗോ.പി.ഒ. ഗ്ലോബൽ പ്രസിഡന്റ് സണ്ണി കുളത്തക്കൽ, അക്കാഫ് പ്രസിഡന്റ്‌ ചാൾസ് പോൾ എന്നിവർക്ക് വിവിധ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് അവർഡുകൾ ഏറ്റുവാങ്ങി. ഷാഹുൽഹമീദ്, ഫിറോസ് അബ്ദുള്ള എന്നിവരെ ആദരിക്കുകയും ചെയ്തു. സമൂഹത്തിലെ സേവന മണ്ഡലങ്ങളിൽ വൈശിഷ്ട്യം പുലർത്തുന്ന മഹത്തുക്കളെ കണ്ടെത്തുകയും അവരെ സമൂഹത്തിനു മുന്നിലെത്തിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത് ഗാലയുടെ ബാധ്യതയാണെന്നും അത്തരം പ്രവർത്തനങ്ങൾ ഏറെ നന്മയോടെ ഏറ്റെടുക്കാൻ സർവ്വസജ്ജമാണെന്നും ചെയർമാൻ ഡോക്ടർ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ പറഞ്ഞു.”രാഷ്ട്രീയ സാമൂഹിക സമരങ്ങളും അനിശ്ചിതത്വങ്ങളും മലയാളിയിൽ ഉണ്ടാക്കിയ സാംസ്കാരിക പരിണാമം” എന്ന വിഷയത്തെ അധികരിച്ചു നടന്ന സാഹിത്യ സാംസ്കാരിക സംവാദം പദ്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ നയിച്ചു. സംവാദത്തിൽ യുഎഇയിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.

ഡബ്ലിയു എം സി ഗ്ലോബൽ വി പി അഡ്മിൻ സി യു മത്തായി ജനറൽ കൺവീനറും, മിഡിലീസ്റ്റ് ട്രഷറർ രാജീവ്‌കുമാർ, അക്കാഫ് ചീഫ് കോഓർഡിനേറ്റർ അനൂപ് അനിൽ ദേവനും അക്കാഫ് വനിതാ വിഭാഗം പ്രസിഡന്റ് അന്നു പ്രമോദും പരിപാടികൾ ഹോസ്റ്റ് ചെയ്തതായും മിഡിലീസ്റ്റ് മീഡിയ ചെയർമാൻ വി.എസ്‌.ബിജുകുമാർ അറിയിച്ചു.

പ്രധാനമന്ത്രി പങ്കെടുക്കുന്ന യോ​ഗത്തിനില്ലെന്ന് ‘ഇന്ത്യ സഖ്യ’ മുഖ്യമന്ത്രിമാർ, മമത പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കുന്ന നിതി ആയോ ഗ് യോ ഗത്തിൽ നിന്നും വിട്ടുനിൽക്കാൻ ഇന്ത്യ മുന്നണി മുഖ്യമന്ത്രിമാർ. കേരള പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കർണാടക...

പത്തനംതിട്ട തിരുവല്ല വേങ്ങലില്‍ കാറിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു

തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ചു. തീയണച്ച ഫയര്‍ ഫോഴ്സ് കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹങ്ങൾ കണ്ടെത്തി. വേങ്ങലിൽ പാടത്തോട് ചേര്‍ന്ന റോഡിൽ ഇന്ന് ഉച്ചയോടെ പത്തനംതിട്ട തിരുവല്ല മുണ്ടകപ്പാടത്താണ് സംഭവം. ഫയര്‍...

ഡൽഹിയിൽ കനത്ത മഴ: വെള്ളക്കെട്ടിൽ വൻ ഗതാഗതക്കുരുക്ക്

തലസ്ഥാനനഗരിയായ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വെള്ളിയാഴ്ച പുലർച്ചെ മുതൽ പെയ്തു തുടങ്ങിയ കനത്ത മഴയിൽ റോഡുകളിൽ വെള്ളം കയറിയതിനാൽ ഗതാഗതം തടസ്സപ്പെട്ടതായി അധികൃതർ അറിയിച്ചു. മദർ തെരേസ ക്രസന്റ്, ശിവാജി സ്റ്റേഡിയം, മെട്രോ...

ഫ്രാൻസിന്റെ അതിവേഗ റെയിൽ ശൃംഖലക്ക് നേരെ ആക്രമണം, സംഭവം ഒളിംപിക്‌സ് ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ്‌

നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ മുപ്പത്തിമൂന്നാം ഒളിമ്പിക്സിന് പാരീസില്‍ തുടക്കം കുറിയ്ക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ഫ്രാന്‍സിലെ അതിവേഗ റെയിലിനുനേരെ ആക്രമണം. കഴിഞ്ഞ രാത്രി പാരിസിലെ റെയില്‍ സംവിധാനത്തിന് നേരെ തീവെപ്പുണ്ടായതായാണ് റിപ്പോർട്ട്. ഇതോടെ...

ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി

വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി ലാവോസിലെ വിയന്റിയനിൽ കൂടിക്കാഴ്ച നടത്തി.യഥാർത്ഥ നിയന്ത്രണരേഖയോട് (എൽഎസി) പൂർണ്ണമായ ബഹുമാനം വേണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയോട്...

കേരളത്തിൽ 5 ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ഇന്ന് കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ 5 ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ...

സാമ്പത്തിക തട്ടിപ്പ്, തൃശ്ശൂരിൽ 20 കോടി രൂപയുമായ കടന്ന യുവതി ഒളിവിൽ

തൃശ്ശൂർ വലപ്പാടിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ് നടത്തി യുവതി മുങ്ങി. വ്യാജ അക്കൗണ്ടുകളിലേക്ക് പണം മാറ്റി 20 കോടിയോളം രൂപ യുവതി തട്ടിയെടുത്തതായാണ് പരാതി. സ്ഥാപനത്തിലെ അസിസ്റ്റൻറ് മാനേജർ കൊല്ലം...

അർജുൻ രക്ഷാദൗത്യം പതിനൊന്നാം ദിവസം, ട്രക്ക് കണ്ടെടുക്കാൻ ശ്രമം തുടരുന്നു

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ ഗംഗാവലി നദിയിലേക്ക് വീണ കാണാതായ മലയാളി ഡ്രൈവർ അർജുന്റെ ട്രക്ക് കണ്ടെടുക്കാനുള്ള നാവികസേനയുടെ ശ്രമം 11-ആം ദിവസമായ ഇന്നും തുടരുകയാണ്. അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ലോറി പുഴയിൽ കണ്ടെത്താൻ...