തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് സംഘർഷം നടന്ന വിഴിഞ്ഞത്തെ സ്പെഷ്യൽ പൊലീസ് ഓഫീസറായി ഡിഐജി ആർ.നിശാന്തിനിയെ നിയമിച്ചു. ക്രമസമാധാനപാലനത്തോടൊപ്പം വിഴിഞ്ഞം സംഘർഷത്തെക്കുറിച്ചുള്ള അന്വേഷണത്തിനും ഡിഐജി ആർ.നിശാന്തിനി നേതൃത്വം നൽകും. നാല് എസ്.പിമാരും ഡിവൈഎസ്പിമാരും അടങ്ങുന്നതാണ് ഡിഐജിയുടെ സംഘം. തിരുവനന്തപുരം സിറ്റിയിലെ ക്രമസമാധാന ചുമതല നിർവഹിക്കുന്ന ഡിസിപി അജിത്ത് കുമാറിനൊപ്പം ക്രൈംബ്രാഞ്ച് എസ്.പി മധുസൂദനൻ. കെഇ ബൈജു, കെക അജി എന്നീ ഉദ്യോഗസ്ഥരും ചേർന്ന പൊലീസ് സംഘമായാരിക്കും വിഴിഞ്ഞത്തെ ക്രമസമധാന ചുമതലയും നിലവിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണവും നിർവഹിക്കുക
വിഴിഞ്ഞത്തെ സ്ഥിതി അങ്ങേയറ്റംഗുരുതരമാണെന്നാണ് പോലീസ് വിലയിരുത്തന്നത്. ഒരു പൊലീസ് സ്റ്റേഷൻ തന്നെ ആക്രമിക്കുകയും 36 പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം നിസ്സാരമായി തള്ളിക്കളയാൻ സാധിക്കില്ല. ഇനിയുള്ള ദിവസങ്ങളിൽ കാര്യങ്ങൾ ഒരു തരത്തിലും കൈവിട്ടുപോവാതിരിക്കാനാണ് പോലീസ് ശ്രമിക്കുന്നത്