ഷാര്‍ജ: ശ്രീലങ്കന്‍ എഴുത്തുകാരനായ ബുക്കര്‍ പ്രൈസ് ജേതാവ് ഷഹാന്‍ കരുണതിലക നാളെ ഷാര്‍ജ പുസ്തകോത്സവത്തില്‍ അതിഥിയായി പങ്കെടുക്കും. വൈകുന്നേരം 7 മണിക്ക് പുസ്തകോത്സവ വേദിയിലെ ഫോറം ഒന്നില്‍ വായനക്കാരുമായി സംവദിക്കും. തന്റെ ജീവിതാനുഭവത്തെ കുറിച്ചതും എഴുത്തിന്റെ വഴിയേ കുറിച്ചതും അദ്ദേഹം വായനക്കാരുമായി പങ്കുവെക്കും.
ഷഹാന്റെ മൂന്നാമത്തെ നോവല്‍ ‘ദി സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മേഡ’ ക്കാണ് 2022-ലെ ബുക്കര്‍ പ്രൈസിന് അര്‍ഹമായത്. 2010-ല്‍ ആദ്യത്തെ നോവലായ ‘ചൈനമാന്‍: ദി ലെജന്‍ഡ് ഓഫ് പ്രദീപ് മാത്യു’-എന്ന നോവലിന് കോമണ്‍വെല്‍ത്ത് ബുക്ക് പ്രൈസ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ ‘വിസ്ഡന്‍’ എക്കാലത്തെയും മികച്ച രണ്ടാമത്തെ ക്രിക്കറ്റ് പുസ്തകമായി തെരഞ്ഞെടുത്തിട്ടുണ്ട്.