കരിങ്കടലിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ ബ്രിട്ടന് പങ്കെന്ന് റഷ്യ

മോസ്കോ: കരിങ്കടലിലെ കപ്പലുകൾക്ക് നേരെ യുക്രൈൻ ഭരണകൂടം ആക്രമണം നടത്തിയെന്നും കരിങ്കടലിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ ബ്രിട്ടന് പങ്കുണ്ടെന്നും റഷ്യ ആരോപിച്ചു. ഇന്നലെ നടന്ന ആക്രമണത്തിൽ ഒമ്പത് ആളില്ലാ വിമാനങ്ങളും സ്വയം പ്രവർത്തിക്കുന്ന ഏഴ് മാരിടൈം ഡ്രോണുകളും പങ്കാളിയായിട്ടുണ്ടെന്ന് റഷ്യൻ പ്രതി​രോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.സേവാസ്റ്റോപോളിലെ കപ്പൽചാലുകളിലെ കപ്പലുകൾക്ക് നേരെയും ആക്രമണമുണ്ടായി. യുക്രെയ്ൻ നടത്തിയ പരാജയപ്പെട്ട ഡ്രോൺ ആക്രമണങ്ങൾക്ക് യു.കെയിൽ നിന്നുള്ള വിദഗ്ധരുടെ പരിശീലനവും മേൽനോട്ടവും ലഭ്യമായിണ്ടെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം ആ​രോപിച്ചു.

ആക്രമണം നടത്തിയ ഒമ്പത് ആളില്ലാ വിമാനങ്ങളെയും ഏഴ് ഡ്രോണുകളെയും തകർത്തുവെന്ന് റഷ്യ അവകാശപ്പെട്ടു. യു.എൻ ഇടപെട്ട് രൂപവത്കരിച്ച കരാർ പ്രകാരം യുക്രേനിയൻ ധാന്യങ്ങളുടെ കയറ്റുമതിക്കായുള്ള കപ്പലുകളാണ് തങ്ങളുടെ ക്രിമിയൻ ബേസിലുണ്ടായിരുന്നതെന്നും അവയെയാണ് യുക്രെയ്ൻ ലക്ഷ്യമിട്ടതെന്നും റഷ്യ ആരോപിച്ചു.

എന്നാൽ റഷ്യയുടെത് വ്യാജ ആരോപണങ്ങൾ മാത്രമാ​ണെന്ന് യുക്രെയ്ൻ പറഞ്ഞു. കരിങ്കടലിലെ ധാന്യ ഇടനാഴിയെ ആക്രമിക്കില്ലെന്ന് റഷ്യയും യുക്രെയ്നും തീരുമാനിച്ചിരുന്നു. എന്നാൽ ധാന്യ ഇടനാഴിയെ തടസപ്പെടുത്തുന്നതിനുള്ള പ്രവർത്തനമാണിതെന്നും അതിനു വേണ്ടി തെറ്റായ പ്രചാരണങ്ങൾ നടത്തുകയാണെന്നും, യുക്രൈൻ പ്രതികരിച്ചു. ധാന്യ ഇടനാഴ് തടസപ്പെടുത്തുന്നത് വഴി ലക്ഷക്കണക്കിന് ജനങ്ങളെ പട്ടിണിയിലാക്കാനാകും. വിശപ്പിനെ മുൻനിർത്തിയുള്ള കളികൾ റഷ്യ അവസാനിപ്പിക്ക​ണമെന്ന് മുന്നറിയിപ്പ് നൽകുകയാണെന്നും യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ ട്വീറ്റ് ചെയ്തു.

കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു. സാഹിത്യ അക്കാദമിയിൽ എത്തിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. ഈ മാസം 31 വരെ കാലാവധി ഉള്ളപ്പോഴാണ് രാജി. സാഹിത്യ അക്കാദമി പ്രസിഡൻറ് സ്ഥാനം...

‘ഹാന്റാ വൈറസ്’, കപ്പലിൽ രണ്ട് ഇന്ത്യൻ ജീവനക്കാർ ഉൾപ്പെടെ മൂന്ന് മരണം

ഹാന്റാ വൈറസ് ബാധയെത്തുടർന്ന് അറ്റ്ലാന്റിക് സമുദ്രത്തിലെ കേപ് വെർഡെയേക്ക് സമീപം കുടുങ്ങിയ 'എംവി ഹോണ്ടിയസ്' എന്ന ഡച്ച് കപ്പലിലെ 149 പേരിൽ രണ്ട് ഇന്ത്യൻ ജീവനക്കാർ ഉൾപ്പെടെ മൂന്ന് യാത്രക്കാർ വൈറസ് ബാധയെ...

കേരള മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും, മൂന്നു നേതാക്കളെയും ദില്ലിക്ക് വിളിപ്പിച്ചു

കേരളത്തിലെ മുഖ്യമന്ത്രി വിഷയത്തില്‍ തീരുമാനിക്കാനുള്ള ചർച്ചകൾ കോൺഗ്രസ് ഹൈക്കമാൻഡിലേക്ക് നീങ്ങുന്നു. മുഖ്യമന്ത്രി ആരാകണം എന്നകാര്യത്തില്‍ എംഎല്‍എമാരുടെ അഭിപ്രായം അടങ്ങിയ റിപ്പോർട്ട് ഇന്ന് ഹൈക്കമാൻഡിന് കൈമാറും. എഐസിസി നിരീക്ഷകരാണ് റിപ്പോർട്ട് കൈമാറുക. പത്ത് വർഷത്തിന്...

ഇന്ത്യൻ ടി20 നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യർ എത്തിയേക്കും?

ഇന്ത്യൻ ടി20 ടീമിൽ നായകമാറ്റത്തിന് ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച സൂര്യകുമാർ യാദവിനെ മാറ്റി പകരം ശ്രേയസ് അയ്യരെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് സെലക്ഷൻ കമ്മിറ്റിയുടെ ആലോചന...

ബംഗാളിൽ ആദ്യ ബിജെപി സർക്കാർ നാളെ അധികാരമേൽക്കും

പശ്ചിമ ബംഗാൾ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിന് സാക്ഷ്യം വഹിച്ചുകൊണ്ട് ബിജെപി സംസ്ഥാനത്ത് ആദ്യമായി ഭരണത്തിലേറുന്നു. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9-ന് രാവിലെ 10 മണിക്ക് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ്...

എൻഡിഎ വിടാനൊരുങ്ങി എഐഎഡിഎംകെ

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണ പരിപാടികൾ തുടരുകയാണ്. തമിഴ്നാട് തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിൽ മത്സരിച്ച എഐഎഡിഎംകെ ഇപ്പോൾ എൻഡിഎയിൽ നിന്ന് പിന്മാറാൻ തയ്യാറെടുക്കുകയാണ്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിൽ മത്സരിച്ചെങ്കിലും വിജയുടെ പാർട്ടിയെ...

പിന്തുണ തെളിയിക്കാൻ സാധിക്കുന്ന കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കും: തമിഴ്നാട് രാജ്ഭവൻ

നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ രൂപപ്പെട്ട സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യത്തിലൂടെ തമിഴ്നാട് കടന്നുപോകുമ്പോൾ, ഭരിക്കാൻ ആവശ്യമായ ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കുന്ന കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുമെന്ന് വ്യക്തമാക്കി തമിഴ്നാട് രാജ്ഭവൻ വൃത്തങ്ങൾ. 118 എം.എൽ.എമാരുടെ...

കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം, ശക്തമായ മഴയ്ക്ക് സാധ്യത

കേരള തീരത്തോട് ചേർന്ന് ചക്രവാതചുഴി രൂപപ്പെട്ടതിനാൽ അടുത്ത 5 ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും...