ഗീതു മോഹൻദാസ് തന്നെ മാനസികമായി വേട്ടയാടുകയാണെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘പടവെട്ട്’ സിനിമയുടെ സംവിധായകനാണ് ലിജു കൃഷ്ണ സിനിമ സംഘടനകൾക്ക് പരാതി നൽകിയിരിക്കുന്നത്. ‘പടവെട്ട്’ സിനിമക്കെതിരെ ഗീതു മോഹൻദാസ് നിരന്തരം മോശം പ്രചാരണം നടത്തി. ഡബ്ല്യു.സി.സിക്കുമെതിരെ സംവിധായകൻ ലിജു കൃഷ്ണ പരാതി നൽകി.
സിനിമരംഗത്തുള്ള പെൺകുട്ടി നൽകിയ ലൈംഗികാതിക്രമ കേസിൽ മുമ്പ് ലിജു കൃഷ്ണ അറസ്റ്റിലായിരുന്നു.. തനിക്കെതിരെ ഉണ്ടായ ലൈംഗികാതിക്രമ കേസിന്‍റെ അന്വേഷണവുമായി സഹകരിച്ചിട്ടും ഡബ്ല്യു.സി.സിയെ കൂട്ടുപിടിച്ച് തന്‍റെ പേരുപോലും സിനിമയിൽനിന്ന് മായ്ക്കാൻ ശ്രമിച്ചതായും ലിജു കൃഷ്ണ പറഞ്ഞു