ലോകത്തിലെ ഏറ്റവും നീളമേറിയ എണ്ണ, വാതക കിണര്‍ കുഴിച്ച് ലോക റെക്കോഡിട്ട് അബൂദബി നാഷനല്‍ ഓയില്‍ കമ്പനി. ആഗോള ഊർജ ആവശ്യത്തെ നിറവേറ്റുന്നതിനുവേണ്ടിയുള്ള അഡ്നോക്കിന്റെ ശ്രമങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് പുതിയ എണ്ണക്കിണറെന്നും പ്രതിദിനം 15,000 ബാരല്‍ എണ്ണ ഇവിടെനിന്ന് ഉൽപാദിപ്പിക്കാനാവുമെന്നും പ്രതീക്ഷിക്കുന്നതായി അഡ്നോക് അറിയിച്ചു. ‘അപ്പര്‍ സഖൂം’ എണ്ണപ്പാടത്താണ് അഡ്നോക് ലോകത്തിലെ ഏറ്റവും നീളം കൂടിയ എണ്ണ, വാതക കിണര്‍ കുഴിച്ചത്.അമ്പതിനായിരം അടിയിലേറെ നീളമാണ്(15,240മീറ്റർ) കിണറിനുള്ളത്. 2017ല്‍ റെക്കോഡിട്ട കിണറിനേക്കാളും 800 അടിയിലേറെ കൂടുതല്‍ നീളമാണ് പുതിയതിനുള്ളതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.