ശോഭ സിറ്റിയിലെ വീട്ടിൽ കല്യാൺ ഒരുക്കിയ നവരാത്രി ആഘോഷരാവില്‍ കാഴ്ചകളുടെ ഭംഗി കൂട്ടി താരങ്ങളും പങ്കെടുത്തു. മുറ്റത്തെ കൽ വിളക്കിൽ തിരി തെളിയിച്ചശേഷമാണ് ബൊമ്മ കൊലുവിനു മുന്നിലെ ആരതിക്കു താരങ്ങൾ എത്തിയത്.
ഹിന്ദി സൂപ്പർ താരമായ രൺബീർ കപൂർ, നടി കത്രീന കെയ്ഫ് ഉൾപ്പടെയുള്ള ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് താരങ്ങൾ ആഘോഷത്തിൽ പങ്കെടുത്തു
കല്യാൺ ജ്വല്ലേഴ്സ് ഗ്രൂപ്പ് ചെയർമാൻ ടി.എസ്.കല്യാണ രാമൻ, ഡയറക്ടർമാരായ രാജേഷ് കല്യാണ രാമൻ, രമേഷ് കല്യാണ രാമൻ തുടങ്ങിയവരും കുടുംബാംഗങ്ങളും അതിഥികളെ വരവേറ്റു
പ്രിയദർശൻ, സത്യൻ അന്തിക്കാട്, ജയറാം, പാർവതി,പൃഥ്വിരാജ്, സുപ്രിയ മേനോൻ, എം.ജി.ശ്രീകുമാർ, ഔസേപ്പച്ചൻ, ആർ.മാധവൻ,നാഗാർജ്ജുന, അമല, ടൊവിനൊ തോമസ്, ജയസൂര്യ, അപർണ ബാലമുരളി, നീരജ് മാധവ്, നവ്യ നായർ, പൂർണിമ ഇന്ദ്രജിത്, പ്രഭു, ചിലമ്പരശൻ, വിക്രം പ്രഭു, ജോജു ജോർജ്, കല്യാണി പ്രിയദർശൻ, നിവിൻ പോളി, ആന്റണി പെരുമ്പാവൂർ, കിൻജൽ രാജപ്രിയ, പൂജ സാവന്ത്, റിത ബാരി ചക്രവർത്തി, വിജയ് യേശുദാസ്, തുടങ്ങി നിരവധിപ്പേർ എത്തിയിരുന്നു.