യുക്രൈന്റെ ഡ്രോണ്‍ ആക്രമണം, മോസ്‌കോ വിമാനത്താവളം അടച്ചു

മോസ്‌കോയിലെ രണ്ട് കെട്ടിടങ്ങള്‍ക്ക് നേരെ യുക്രേനിയന്‍ സൈനിക ഡ്രോണുകള്‍ ആക്രമണം നടത്തി. ആളപായം സംഭവിച്ചില്ലെങ്കിലും കെട്ടിടങ്ങള്‍ക്ക് വലിയതോതില്‍ കേടുപാടുകള്‍ സംഭവിച്ചു. രാത്രിയിലാണ് ആക്രമണം നടന്നതെന്ന് മോസ്‌കോ മേയര്‍ പറഞ്ഞു. രണ്ട് ഓഫീസ് ടവറുകള്‍ക്കും ചില കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ആര്‍ക്കും പരിക്കില്ലെന്ന് മേയര്‍ സെര്‍ജി സോബിയാനിന്‍ വ്യക്തമാക്കി. ആക്രമണത്തിന് ശേഷം റഷ്യ മോസ്‌കോയിലെ വ്‌നുക്കോവോ വിമാനത്താവളം അടച്ചുപൂട്ടി. മുഴുവന്‍ വിമാനങ്ങളും വഴിതിരിച്ചുവിടുകയും ചെയ്തു. യുക്രൈനിലെ സംഘര്‍ഷത്തിനിടെ അപൂര്‍വമായി മാത്രമേ മോസ്‌കോയും ചുറ്റുപാടുമുള്ള പ്രദേശവും ഡ്രോണ്‍ ആക്രമണത്തിന് ഇരയായിട്ടുള്ളൂ. യുക്രേനിയന്‍ അതിര്‍ത്തിയില്‍ നിന്ന് 500 കിലോമീറ്റര്‍ (310 മൈല്‍) അകലെയാണ് മോസ്‌കോ സ്ഥിതി ചെയ്യുന്നത്.

ഈ മാസമാദ്യം, നഗരത്തിന്റെ തെക്കുപടിഞ്ഞാറുള്ള ഒരു വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണങ്ങളുടെ ഒരു പരമ്പര തന്നെയുണ്ടായി. ഇത് ചെറിയ രീതിയില്‍ വ്യോമഗതാഗതം തടസ്സപ്പെടുത്തി. അന്ന് രാത്രി അഞ്ച് യുക്രേനിയന്‍ ഡ്രോണുകള്‍ വെടിവെച്ചിട്ടതായി റഷ്യ അറിയിച്ചു. യുഎസും നാറ്റോ സഖ്യകക്ഷികളും കിയെവ് ഭരണകൂടത്തിന് നല്‍കിയ സഹായമില്ലാതെ ഇത്തരം ആക്രമണങ്ങള്‍ സാധ്യമാകില്ലായിരുന്നുവെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ടാഗന്റോഗ് നഗരത്തില്‍ അവശിഷ്ടങ്ങള്‍ വീണ് 16 പേര്‍ക്ക് പരിക്കേറ്റു. ഇതിനെത്തുടര്‍ന്ന് യുക്രെയ്നുമായി അതിര്‍ത്തി പങ്കിടുന്ന തെക്കന്‍ റോസ്തോവ് മേഖലയില്‍ രണ്ട് യുക്രേനിയന്‍ മിസൈലുകള്‍ തടഞ്ഞതായി റഷ്യ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മോസ്‌കോ സൈനിക ഓപ്പറേഷന്‍ ആരംഭിച്ചതു മുതല്‍ യുക്രെയ്നുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിൽ പതിവായി ഡ്രോണ്‍ ആക്രമണങ്ങളും ഷെല്ലാക്രമണങ്ങളും നടക്കുകയാണ് .

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...