ഇറാനിൽ പ്രതിഷേധം രൂക്ഷം; മരണസംഖ്യ 3,500 കടന്നു, അന്താരാഷ്ട്ര തലത്തിൽ ആശങ്ക

ഇറാനിൽ ഭരണകൂടത്തിനെതിരായ പ്രക്ഷോഭം അതീവ രൂക്ഷമായി തുടരുന്നതിനിടെ മരണസംഖ്യ 3,500 കടന്നതായി റിപ്പോർട്ടുകൾ. രാജ്യത്ത് വ്യാപകമായ അക്രമവും മനുഷ്യാവകാശ ലംഘനങ്ങളും അന്താരാഷ്ട്ര തലത്തിൽ ആശങ്ക ഉയർത്തുകയാണ്. സംഭവവികാസങ്ങളിൽ പ്രതികരണവുമായി ചൈനയും ന്യൂസിലാൻഡും രംഗത്തെത്തി. എല്ലാ വിഭാഗങ്ങളും സംയമനം പാലിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര ബന്ധങ്ങളിൽ ബലപ്രയോഗമോ ഭീഷണിയോ ഉപയോഗിക്കുന്നതിനെ ചൈന എതിർക്കുന്നുവെന്നും പ്രശ്നപരിഹാരത്തിനായി സജീവമായ പങ്ക് വഹിക്കാൻ ചൈന തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ സൈനിക മുന്നറിയിപ്പുകൾക്കിടെയാണ് ചൈനയുടെ പ്രതികരണം.

അതേസമയം, ഇറാനിയൻ സുരക്ഷാ സേനയുടെ നടപടികളെ ശക്തമായി അപലപിച്ച് ന്യൂസിലാൻഡും രംഗത്തെത്തി. സമാധാനപരമായി പ്രതിഷേധിക്കാനും അഭിപ്രായ സ്വാതന്ത്ര്യവും വിവരാവകാശവും ഉപയോഗിക്കാനും ഇറാനികൾക്കുള്ള അവകാശങ്ങൾ ക്രൂരമായി അടിച്ചമർത്തപ്പെടുകയാണെന്ന് ന്യൂസിലാൻഡ് വിദേശകാര്യ മന്ത്രി വിൻസ്റ്റൺ പീറ്റേഴ്‌സ് പറഞ്ഞു. ഇറാനിലുള്ള ന്യൂസിലാൻഡ് പൗരന്മാരോട് രാജ്യം വിടാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇതിനിടെ, ഇറാനിയൻ വ്യോമാതിർത്തി താൽക്കാലികമായി അടച്ച ശേഷം വീണ്ടും തുറന്നു. ഇതുമൂലം നിരവധി വാണിജ്യ വിമാനങ്ങൾ റൂട്ടുകൾ മാറ്റേണ്ടി വന്നു. ടെഹ്‌റാനിലെ ആശുപത്രികൾ മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും, റോഡുകളിൽ കിടക്കുന്ന മൃതദേഹങ്ങൾ നീക്കം ചെയ്യാൻ ബുൾഡോസറുകൾ വരെ ഉപയോഗിക്കുന്നുവെന്നുമുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.
പ്രക്ഷോഭം അടിച്ചമർത്താൻ ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്. നഗരങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്. ഭക്ഷ്യവസ്തുക്കൾക്ക് കടുത്ത വിലക്കയറ്റവും ഇന്റർനെറ്റ് വിച്ഛേദവും രാജ്യത്ത് ജനജീവിതം സ്തംഭിപ്പിച്ചിട്ടുണ്ട്.
ഇറാനിൽ ഏകദേശം 3,000 ഇന്ത്യൻ വിദ്യാർഥികളുണ്ടെന്നാണ് വിവരം. സുരക്ഷാ സാഹചര്യം മോശമായതിനെ തുടർന്ന് എത്രയും വേഗം ഇന്ത്യയിലേക്ക് മടങ്ങാൻ ഇന്ത്യൻ എംബസി നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ഇന്റർനെറ്റ് തടസ്സവും ഉയർന്ന വിമാന നിരക്കുകളും വിദ്യാർഥികൾക്ക് വലിയ വെല്ലുവിളിയായി തുടരുകയാണ്.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...