യുദ്ധഭൂമിയായി വടക്കൻ ഗാസ, മരണം 8000 കവിഞ്ഞു

ഗാസ മുനമ്പിൽ ഹമാസുമായുള്ള ഇസ്രയേലിന്റെ പോരാട്ടം 23-ാം ദിവസത്തിലേക്ക് കടന്നു. ഇസ്രായേൽ സൈന്യം ഇപ്പോഴും ആക്രമണം തുടരുകയാണ്. ഹമാസ് ഭീകരർക്കെതിരായ വ്യോമാക്രമണം വർധിപ്പിച്ചിട്ടുണ്ടെന്നും ഈ പ്രദേശം ഒരു യുദ്ധക്കളമാകുമെന്നും ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) വടക്കൻ ഗാസ നിവാസികൾക്ക് മുന്നറിയിപ്പ് നൽകി.

അതിനിടെ ഗാസയിൽ ഹമാസിനെതിരെ യുദ്ധത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചെന്ന് ടെൽ അവീവിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ശത്രുവിനെ ഭൂമിക്ക് മുകളിലും താഴെയും നിന്ന് ഉന്മൂലനം ചെയ്യുമെന്നും വ്യക്തമാക്കി. ഹമാസുമായുള്ള യുദ്ധം, അതിജീവനത്തിനായുള്ള ഇസ്രായേലിന്റെ പോരാട്ടമാണ്. ഗാസയിൽ നടത്തുന്ന ഗ്രൗണ്ട് ഓപ്പറേഷന്റെ രണ്ടാം ഘട്ടം ദീർഘവും കഠിനവുമായ ക്യാമ്പയിനായിരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇസ്രയേലിന്റെ പ്രതികാര ആക്രമണം ആരംഭിച്ചതിനുശേഷം ഗാസയിൽ മരിച്ചവരുടെ എണ്ണം 8,000 കവിഞ്ഞെന്ന് ഹമാസിന്റെ ആരോഗ്യ മന്ത്രാലയം പറഞ്ഞു. അതേസമയം ഇസ്രായേലിൽ മരിച്ചവരുടെ എണ്ണം 1,400 ആയി. അതേസമയം, ഗാസ മുനമ്പിലെ വന്‍തോതിലുള്ള കര ആക്രമണം വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് യുഎന്‍ മനുഷ്യാവകാശ ചീഫ് വോള്‍ക്കര്‍ ടര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇതുവരെ നടന്ന എല്ലാ യുദ്ധങ്ങളും നോക്കുമ്പോള്‍ ഗാസയില്‍ ഇപ്പോള്‍ നടക്കുന്ന യുദ്ധം ഏറ്റവും ഭയാനകമാണെന്ന് പറയാന്‍ കഴിയും.കാരണം കരയിലൂടെയുള്ള സൈനിക പ്രവര്‍ത്തനങ്ങള്‍ ഇവിടെ വലിയ തോതില്‍ നടക്കുന്നുണ്ട്. ഇത് വിനാശകരമായ ഫലങ്ങളിലേക്ക് നയിക്കും.ആയിരകണക്കിന് ആളുകളുടെ മരണത്തെ ഞാന്‍ ഭയപ്പെടുന്നു. ഈ യുദ്ധം അവസാനിപ്പിക്കാന്‍ എല്ലാ ശക്തിയും ഉപയോഗിക്കണമെന്നും വോള്‍ക്കര്‍ ആഹ്വാനം ചെയ്തു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...