ഇറാനും ഇന്ത്യയും സുഹൃത്തുക്കളാണ്, ഇന്ധനക്കപ്പലുകളുടെ പ്രതിസന്ധി പരിഹരിക്കാൻ ശ്രമം: ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്കുള്ള ഇന്ധനക്കപ്പലുകൾ കടത്തിവിടുന്നതിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പരമാവധി ശ്രമിക്കുമെന്നും ഉടൻ തന്നെ നല്ല വാർത്തകൾ പ്രതീക്ഷിക്കാം എന്നും ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയും ഇറാനും തമ്മിൽ വിവിധ തലങ്ങളിൽ ഒന്നിലധികം ചർച്ചകൾ നടന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നിരവധി ഇന്ത്യക്കാരുടെ ജീവൻ അപകടത്തിലായതിനാൽ ചർച്ചകൾ വളരെ സൂക്ഷ്മമായ ഘട്ടത്തിലാണ്.

അൽ-ഖുദ്‌സ് ദിനാചരണത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ഇന്ത്യയിലേക്കുള്ള കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായ യാത്ര ഇറാൻ അനുവദിക്കുമോ എന്ന ചോദ്യത്തിന് ഇറാൻ അംബാസഡർ മറുപടി നൽകി- “ഇന്ത്യയും ഞങ്ങളും സുഹൃത്തുക്കളാണ്. ഇറാനും ഇന്ത്യയും സുഹൃത്തുക്കളാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. പൊതുവായ താൽപ്പര്യങ്ങളും പൊതുവായ വിശ്വാസവുമുണ്ട്. ഇന്ത്യയിലെ ജനങ്ങളുടെ കഷ്ടപ്പാട് ഞങ്ങളുടെ കഷ്ടപ്പാടാണ്, തിരിച്ചും അങ്ങനെ തന്നെ. ഇക്കാരണത്താൽ, ഭാരത സർക്കാർ ഞങ്ങളെ സഹായിക്കുന്നു, ഞങ്ങൾ ഭാരത സർക്കാരിനെ സഹായിക്കണം. കാരണം ഞങ്ങൾക്ക് പൊതുവായ വിശ്വാസവും താൽപ്പര്യവുമുണ്ട്,” ഫത്താലി കൂട്ടിച്ചേർത്തു.

ഇതൊരു തുടർ പ്രക്രിയ ആണെന്നും തടഞ്ഞുവെക്കപ്പെട്ട ജലപാതയിൽ നിന്ന് പരമാവധി ഇന്ത്യക്കാരെ പുറത്തെത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും വൃത്തങ്ങൾ പറഞ്ഞു. ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന 28 കപ്പലുകളിലായി ഏകദേശം 800-ഓളം ഇന്ത്യൻ നാവികരുണ്ട്. ഹോർമുസ് കടലിടുക്ക് അടച്ചിട്ടില്ലെന്ന് ഇറാൻ ആവർത്തിക്കുമ്പോഴും, നിലവിലെ അസ്ഥിരമായ സാഹചര്യം കാരണം കഴിഞ്ഞ രണ്ടാഴ്ചയായി ഇൻഷുറൻസ് കമ്പനികൾ കപ്പലുകളുടെ സഞ്ചാരത്തിന് ഗ്യാരണ്ടി നൽകുന്നില്ലെന്ന് റിപ്പോർട്ടുകളുണ്ട്.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...