‘ഹാന്റാ വൈറസ്’, കപ്പലിൽ രണ്ട് ഇന്ത്യൻ ജീവനക്കാർ ഉൾപ്പെടെ മൂന്ന് മരണം

ഹാന്റാ വൈറസ് ബാധയെത്തുടർന്ന് അറ്റ്ലാന്റിക് സമുദ്രത്തിലെ കേപ് വെർഡെയേക്ക് സമീപം കുടുങ്ങിയ ‘എംവി ഹോണ്ടിയസ്’ എന്ന ഡച്ച് കപ്പലിലെ 149 പേരിൽ രണ്ട് ഇന്ത്യൻ ജീവനക്കാർ ഉൾപ്പെടെ മൂന്ന് യാത്രക്കാർ വൈറസ് ബാധയെ തുടർന്ന് മരിച്ചു. കപ്പലിലുണ്ടായിരുന്ന നിരവധി പേരിലേക്ക് അണുബാധ പകരുകയും ചെയ്തിട്ടുണ്ട്. രോഗം ബാധിച്ചവർക്ക് നിലവിൽ ചികിത്സ ലഭിക്കുന്നുണ്ടെന്നും സാഹചര്യം നിയന്ത്രണവിധേയമാണെന്നും ഓഷ്യൻവൈഡ് എക്സ്പെഡിഷൻസ് അറിയിച്ചു.

കപ്പൽ ഓപ്പറേറ്റർ പുറത്തുവിട്ട പട്ടിക പ്രകാരം യുകെ, യുഎസ്, ജർമ്മനി, സ്പെയിൻ തുടങ്ങി 23 രാജ്യങ്ങളിൽ നിന്നുള്ളവരാണ് കപ്പലിലുള്ളത്.
രോഗബാധിതരായ യാത്രക്കാരെ ചികിത്സയ്ക്കായി മാറ്റിയെങ്കിലും കപ്പലിലുള്ള രണ്ട് ഇന്ത്യക്കാരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. “ലക്ഷണങ്ങൾ പ്രകടിപ്പിച്ച രണ്ടുപേരും രോഗലക്ഷണങ്ങളില്ലാത്ത ഒരാളും ഉൾപ്പെടെ മൂന്ന് പേർ ഇപ്പോൾ വിദഗ്ധ ചികിത്സയിലാണ്,” കമ്പനി വ്യക്തമാക്കി. മെയ് ആറിന് കേപ് വെർഡെയിൽ നിന്ന് പുറപ്പെട്ട കപ്പൽ ഇപ്പോൾ കാനറി ദ്വീപുകളിലെ ടെനറൈഫിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. മൂന്ന് നാല് ദിവസത്തിനുള്ളിൽ കപ്പൽ അവിടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ രോഗലക്ഷണങ്ങളുള്ള ആരും കപ്പലിൽ ഇല്ലെന്നത് ആശ്വാസകരമാണ്. ലോകാരോഗ്യ സംഘടന, ആർഐവിഎം എന്നിവരുൾപ്പെടെയുള്ള അധികൃതർ ക്വാറന്റൈൻ, സ്ക്രീനിംഗ് നടപടികൾ ഏകോപിപ്പിക്കുന്നുണ്ട്. ഇതുവരെ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത എന്നാൽ വൈറസുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ടാവാൻ സാധ്യതയുള്ളവരിലാണ് ഇപ്പോൾ അധികൃതർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

എലികളിലൂടെയോ മറ്റ് കരണ്ടുതീനികളിലൂടെയോ അവയുടെ മൂത്രം, ഉമിനീർ, വിസർജ്യം എന്നിവ വഴി പകരുന്ന അപൂർവ്വമായ രോഗമാണ് ഹാന്റ വൈറസ്. ഇപ്പോൾ പടർന്നിരിക്കുന്നത് ‘ആന്റീസ് വൈറസ്’ വിഭാഗമാണെന്നും ഇത് അപൂർവ്വമായി മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. അർജന്റീനയിൽ നിന്ന് യാത്ര തിരിച്ച എംവി ഹോണ്ടിയസ് കാനറി ദ്വീപുകളിലേക്ക് പോകുന്നതിനിടെയാണ് രോഗബാധയുണ്ടായത്.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...