ബംഗ്ലാദേശിൽ ട്രെയിനിന് തീയിട്ടു, നാലുപേർ മരിച്ചു

ബംഗ്ലാദേശിൻ്റെ തലസ്ഥാനമായ ധാക്കയിലെ ഗോപിബാഗ് പ്രദേശത്ത് വെള്ളിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ അക്രമികൾ ട്രെയിനിന് തീയിട്ടു. സംഭവത്തിൽ രണ്ട് കുട്ടികള്‍ അടക്കം നാലു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാളെ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി ഒന്‍പത് മണിയോടായണ് സംഭവം. വെസ്റ്റ് ബംഗാളിന്‍റെ അതിര്‍ത്തി നഗരങ്ങളില്‍ ഒന്നായ ബെനാപോളില്‍ നിന്നും പുറപ്പെടുന്ന ബെനാപോള്‍ പാസഞ്ചര്‍ ട്രെയിനാണ് അക്രമികള്‍ തീയിട്ടത്. കമലപുര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ട്രെയിന്‍ എത്തുന്നതിനിടെയായിരുന്നു ആക്രമണം. ധാക്കയെ ബംഗ്ലാദേശിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായ ബെനാപോളുമായി ബന്ധിപ്പിക്കുന്ന പ്രധാന ട്രെയിനാണ് ആക്രമണത്തിന് ഇരയായതെന്നാണ് വിവരം.

ട്രെയിനിൽ യാത്ര ചെയ്തിരുന്ന പലരും ഇന്ത്യൻ പൗരന്മാരാണെന്നാണ് വിവരം. അക്രമികൾ ട്രെയിനിന് തീയിട്ടതിനെ തുടർന്ന് തീവണ്ടിയുടെ നാല് കോച്ചുകളിലേക്കും തീ പടരുകയായിരുന്നു. അക്രമികൾ ട്രെയിൻ ആക്രമിച്ചതിനു ശേഷം രാത്രി 10.20ഓടെയാണ് തീ നിയന്ത്രണ വിധേയമാക്കിയതെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. ആളപായവും നാശനഷ്ടങ്ങളും കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു . കൂടുതൽ പേർ കോച്ചിനുള്ളിൽ കുടുങ്ങിക്കിടക്കുന്നെന്നാണ് പൊലീസ് കരുതുന്നത്.

ആക്രമണം നടക്കുന്ന സമയം 292 യാത്രക്കാര്‍ ട്രെയിനില്‍ ഉണ്ടായിരുന്നുവെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഇന്ത്യയില്‍ നിന്നും തിരികെ നാട്ടിലേക്ക് മടങ്ങുന്നവരായിരുന്നു ട്രെയിനില്‍ ഉണ്ടായിരുന്നവരില്‍ ഭൂരിഭാഗം പേരും. കൂടുതല്‍ മരണം സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ബംഗ്ലാദേശില്‍ നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണം. പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും അതിൻ്റെ സഖ്യകക്ഷികളും തിരഞ്ഞെടുപ്പ് പ്രക്രിയ പൂർണമായി ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിരിക്കുകയാണ്. മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി തെരഞ്ഞടുപ്പ് ബഹിഷ്‌കരിക്കുന്നതായി അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയാണ് അവർ ആവശ്യപ്പെടുന്നത്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനു വേണ്ടി ഷെയ്ക്ക് ഹസീന രാജിവെക്കണമെന്നും പകരം ഒരു താൽക്കാലിക സർക്കാർ രൂപീകരിക്കണമെന്നുമാണ് പ്രതിപക്ഷ കക്ഷികളുടെ ആവശ്യം. തെരഞ്ഞെടുപ്പ് നടത്തുന്നത് ഇടക്കാല കക്ഷി രഹിത നിഷ്‌പക്ഷ സര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലാകണമെന്നായിരുന്നു ഖാലിദ സിയയുടെ ആവശ്യം. എന്നാല്‍ ഖാലിദയുടെ ഈ ആവശ്യം പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തള്ളിയിരുന്നു.

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം, കപ്പൽ കടലിൽ മുങ്ങി

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെ ഡ്രോൺ ആക്രമണം. "ഹാജി അലി" എന്ന കപ്പലിൽ ഒമാൻ തീരത്ത് വച്ച് ഡ്രോൺ പതിക്കുകയായിരുന്നു. ആക്രമണത്തിൽ കപ്പൽ കടലിൽ മുങ്ങി. ആരാണ് ആക്രമണം നടത്തിയതെന്ന് ഇതുവരെ...

‘ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും താഴെയാണ് എല്ലാവരും’: രൂക്ഷവിമർശനവുമായി പി.സി. ജോർജ്

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് പി.സി. ജോർജ് രംഗത്ത്. ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും താൽപ്പര്യങ്ങൾക്ക് കീഴിലാണ് എം.എൽ.എമാരും എസ്.എൻ.ഡി.പിയും എൻ.എസ്.എസും പ്രവർത്തിക്കുന്നതെന്ന്...

കേരളത്തെ പുതിയ ദിശയിലേക്ക് നയിക്കട്ടെ; നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് ആശംസകളുമായി കാതോലിക്കാ ബാവാ

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് ആശംസകളുമായി ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. രാജ്യത്തിന്റെ മതേതര ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് എല്ലാ വിഭാഗം ജനങ്ങളെയും...

രണ്ടു മന്ത്രി സ്ഥാനം ആവശ്യപ്പെടുമെന്ന് പി.ജെ ജോസഫ്

സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ രൂപീകരിക്കുമ്പോൾ രണ്ടു മന്ത്രി സ്ഥാനം ആവശ്യപ്പെടുമെന്ന് കേരള കോൺഗ്രസ് (ജോസഫ്) പാർട്ടി ചെയർമാൻ പി.ജെ. ജോസഫ്. മുഖ്യമന്ത്രി എം.എൽ.എമാരിൽ ഒരാളാകണം എന്ന അഭിപ്രായം മാത്രമാണ് തന്റെ പാർട്ടി കോൺഗ്രസ്...

എസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം വെള്ളിയാഴ്ച

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം 15 ന് തന്നെ നടത്താൻ തീരുമാനം. പരീക്ഷാ ബോർഡ് യോഗത്തിലാണ് അന്തിമ തീരുമാനം. പൊതു വിദ്യാഭ്യാസ ഡയറക്ടറും പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്ന് ഫലപ്രഖ്യാപനം നടത്തും. ഇതിന് ചീഫ്...

വി ഡി സതീശന്റെ മുഖ്യമന്ത്രിസ്ഥാനത്തിനെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തിൽ കടുത്ത വിയോജിപ്പുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സതീശന്റെ മുഖ്യമന്ത്രിസ്ഥാനം മുസ്ലീം ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ വ്യക്തമായ സൂചനയാണെന്ന്...

കാലവർഷം നേരത്തെ എത്തുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തിന് പിന്നാലെ കാലവർഷം നേരത്തെ എത്തുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.അടുത്ത മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം...

വി ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചതിൽ രമേശ് ചെന്നിത്തല കടുത്ത അതൃപ്തിയിൽ

വി.ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചതിൽ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ചെന്നിത്തല തന്റെ വിയോജിപ്പ് ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് വിവരം. ഇന്നു നടക്കാനിരിക്കുന്ന നിയമസഭാകക്ഷി യോഗത്തിലും ചെന്നിത്തല പങ്കെടുക്കില്ലെന്നാണ് വിവരം. മന്ത്രിസഭയിലേക്കില്ലെന്ന്...