ദീപാവലിയോടനുബന്ധിച്ച് അയോദ്ധ്യയിലെ ക്ഷേത്രങ്ങളിൽ ഓൺലൈൻ ദർശന സംവിധാനം

ലോകമെമ്പാടുമുള്ള ഭക്തർക്ക് വീട്ടിലിരുന്ന് ദർശിക്കാണ് സാധിക്കുന്ന തരത്തിൽ അയോദ്ധ്യയിലെ 20 ക്ഷേത്രങ്ങളിൽ ഓൺലൈൻ ദർശന സംവിധാനം ഒരുങ്ങുന്നു. ദീപാവലിയോടനുബന്ധിച്ചായിരിക്കും അയോദ്ധ്യയിലെ ക്ഷേത്രങ്ങളുടെ ഓൺലൈൻ ദർശനം ആരംഭിക്കുക. ആറ് മാസത്തിനുള്ളിൽ, ലോകമെമ്പാടുമുള്ള ഭക്തർക്ക് അയോദ്ധ്യയിലെ 20 ക്ഷേത്രങ്ങൾ ഓൺലൈനിൽ ദർശിക്കാനാകും.

മെറ്റാവേർസ് സാങ്കേതികവിദ്യയിലൂടെയാകും ക്ഷേത്രങ്ങളുടെ ഓൺലൈൻ ദർശനം സാദ്ധ്യമാകുക . മുംബൈ ആസ്ഥാനമായുള്ള കമ്പനിയാണ് ഇതിനായി കരാർ ഏറ്റെടുത്തിരിക്കുന്നത്. മാതാ വൈഷ്ണോ ദേവി ഭക്തർക്ക് ഓൺലൈൻ ദർശന സൗകര്യം ഒരുക്കുന്നതിനുള്ള വൈഷ്ണോ ദേവി ക്ഷേത്ര ബോർഡിന്റെ നിർദേശവും കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. നിഹാരിക ഭവൻ, സെർലി ഹെലിപാഡ്, അദ്കുവാരി, ദുർഗ്ഗ ഭവൻ, പാർവതി ഭവൻ എന്നിവിടങ്ങളിൽ അഞ്ച് വിആർ ഹെഡ്‌സെറ്റ് കിയോസ്‌കുകൾ കമ്പനി ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. അഞ്ച് സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള വിആർ ഹെഡ്‌സെറ്റുകൾ വഴി ഇതുവരെ ലക്ഷക്കണക്കിന് ഭക്തർ ദർശനം നടത്തി.

“അയോദ്ധ്യയിലെ 20 ക്ഷേത്രങ്ങൾക്ക് ഓൺലൈൻ ദർശനം നൽകുന്നതിന് അയോദ്ധ്യ ഡെവലപ്‌മെന്റ് അതോറിറ്റി ആർഎഫ്‌പി നൽകിയിട്ടുണ്ട്. വെർച്വൽ ദർശനവും ഭക്തർക്കായി അയോദ്ധ്യയുടെ ചരിത്രപരമായ ചില വശങ്ങളുമാണ് കാണിക്കുക “ – കമ്പനിയുടെ എംഡിയും സിഇഒയുമായ രാജേഷ് മിർജങ്കർ പറഞ്ഞു. വിആർ ഹെഡ്‌സെറ്റുകൾ വഴി വാരണാസിയിലെ കാശി വിശ്വനാഥ മന്ദിറിന്റെ ദർശനവും കമ്പനി വാഗ്ദാനം ചെയ്യുന്നു. “വിആർ ഹെഡ്‌സെറ്റുകൾ ഉപയോഗിച്ച് ഭക്തർക്ക് സമ്പൂർണ ദർശനം അനുഭവിക്കാൻ കഴിയുന്ന ‘ദിവ്യ അനുഭവ’ കൗണ്ടർ കാശി വിശ്വനാഥ മന്ദിറിലും ആരംഭിച്ചു. ജ്യോതിർലിംഗത്തിന്റെ അടുത്ത് നിന്ന് കാഴ്ച ലഭിക്കുന്നത് പലപ്പോഴും വെല്ലുവിളിയാണ്, എന്നാൽ വിആർ സാങ്കേതികവിദ്യ ഉപയോഗിച്ച് ഭക്തർക്ക് ഇത് വളരെ അടുത്ത് നിന്ന് കാണാൻ കഴിയും” മിർജങ്കർ പറഞ്ഞു.

ദുബായ് ഗ്ലോബൽ വില്ലേജിൽ തിരക്ക് വർധിക്കുന്നു, സന്ദർശകരെ കാത്തിരിക്കുന്നത് നിരവധി പരിപാടികൾ

അനുകൂല കാലാവസ്ഥകൂടി ആയതോടെ ആഘോഷങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് ദുബായ് നഗരം. ഗ്ലോബൽ വില്ലജ് ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ സന്ദർശകതിരക്കാണ്. 54-ാമത് യു.എ.ഇ ദേശീയദിന ആഘോഷതോടനുബന്ധിച്ച് ദുബായ് ഗ്ലോബൽ വില്ലേജിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. വാണിജ്യം,...

ഒഴിയാതെ ഇന്‍ഡിഗോ പ്രതിസന്ധി ; ഇന്ന് റദ്ദാക്കിയത് 400ഓളം സര്‍വീസുകള്‍, മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേന്ദ്രം

തുടര്‍ച്ചയായ എട്ടാം ദിനവും ഇന്‍ഡിഗോ പ്രതിസന്ധി തുടരുകയാണ്. പ്രധാന നഗരങ്ങളില്‍ നിന്നുള്ള നിരവധി സര്‍വീസുകള്‍ ഇന്നും റദ്ദാക്കി. 400 ഓളം വിമാന സര്‍വീസുകള്‍ ആണ് ഇന്ന് റദ്ദാക്കിയത്. ഡല്‍ഹിയില്‍ നിന്ന് 152 സര്‍വീസുകളും...

SIR സമയക്രമം നീട്ടിയത് രണ്ടു ദിവസത്തേക്ക് മാത്രം, രണ്ടാഴ്ചത്തേക്ക് നീട്ടണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

കേരളത്തിൽ എസ്ഐആർ നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി. രണ്ടാഴ്ചത്തേക്ക് നടപടി നീട്ടണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. രണ്ട് ദിവസം കൂടി കൂട്ടി ഡിസംബർ 20 വരെയാണ് സുപ്രിംകോടതി...

തുറന്നടിച്ച് ഭാഗ്യലക്ഷ്മി; ഫെഫ്കയില്‍ നിന്ന് രാജിവച്ചു

ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു. നടന്‍ ദിലിപീനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി ഇന്നലെ വെറുതെ വിട്ടിരുന്നു, എന്നാൽ ഇതിനെതിരെ...

തദ്ദേശ തിരഞ്ഞെടുപ്പ് ഒന്നാം ഘട്ടം; വോട്ട് ചെയ്തവരുടെ എണ്ണം 50 ലക്ഷം പിന്നിട്ടു, ഏറ്റവും കുറവ് തിരുവനന്തപുരത്ത്

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് തുടങ്ങി ഉച്ചയ്ക്ക് ഒരു മണിയോടെ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണം 50 ലക്ഷം പിന്നിട്ടതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഏഴ് ജില്ലകളിലും ഭേദപ്പെട്ട...

താൻ അതിജീവിതയ്ക്ക് ഒപ്പം, സർക്കാർ അപ്പീലിന് പോകുന്നതാണ് ശരി: ശശി തരൂർ

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കോടതി കുറ്റവിമുക്തനായി പ്രഖ്യാപിച്ചതിന് പിന്നാലെ കേസിലെ വിധിയിൽ താൻ അതിജീവിതയ്ക്ക് ഒപ്പമാണ് എന്ന് ശശി തരൂർ. കേസിൽ ഏട്ടാം പ്രതിയായിരുന്നു ദിലീപ്. നീതി കിട്ടിയിട്ടില്ലെന്ന് നടിയ്ക്ക് തോന്നുന്നുണ്ടാകും,...

‘പെൺകുട്ടി വീട്ടിലേക്ക് ഓടി വന്ന ദിവസം പ്രതികളായവരെയെല്ലാം കൊന്ന് കളയാനാണ് തോന്നിയത്’; നടൻ ലാൽ

നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരായ പ്രതികള്‍ക്ക് ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്ന് നടന്‍ ലാല്‍. ഗുഢാലോചന സംബന്ധിച്ച് തനിക്ക് പരിമിതമായ അറിവാണ് ഉള്ളതെന്നും അഭിപ്രായം പറയുന്നതില്‍ അര്‍ത്ഥമില്ലെന്ന് തോന്നുന്നുവെന്നും ലാല്‍ പറഞ്ഞു. ഈ...

ജപ്പാനിൽ ശക്തമായ ഭൂചലനം; 7.2 തീവ്രത, സുനാമി മുന്നറിയിപ്പ്

ജപ്പാനിൽ ശക്തമായ ഭൂചലനം. 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ജപ്പാന്റെ വടക്കൻ തീരങ്ങളിലുണ്ടായതെന്ന് ജപ്പാനിലെ ഭൂകമ്പ നിരീക്ഷണകേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച പ്രാദേശിക സമയം രാത്രി 11:15 ഓടെ വടക്കുകിഴക്കൻ ജപ്പാൻ തീരത്താണ് ഭൂചലനം...