മുംബൈ- മംഗളൂരു വന്ദേഭാരത് വരുന്നു, 12 മണിക്കൂര്‍ യാത്രാസമയം

മുംബൈ: മുംബൈയില്‍നിന്ന് മംഗളൂരുവിലേക്ക് വന്ദേഭാരത് തീവണ്ടി വരുന്നു. മംഗളൂരു-ഗോവ വന്ദേഭാരതിനെയും 70 ശതമാനത്തോളം യാത്രക്കാരുമായി ഓടുന്ന മുംബൈ-ഗോവ വന്ദേഭാരതിനെയും ഒന്നിപ്പിച്ച്‌ മുംബൈയില്‍നിന്ന് മംഗളൂരുവിലേക്ക് ഓടിക്കാനാണ് റെയില്‍വേ ഒരുങ്ങുന്നത്. ഇത് സാധ്യമാകുന്നതോടെ മുംബൈയില്‍നിന്ന് ഏകദേശം 12 മണിക്കൂറിനുള്ളില്‍ യാത്രക്കാർക്ക് മംഗളൂരുവിലെത്താം. യാത്രക്കാർ ഏറ്റവും കുറവുള്ള വന്ദേഭാരതുകളില്‍ ഒന്നാണ് മംഗളൂരു-ഗോവ റൂട്ടില്‍ ഓടുന്നത്.

40 ശതമാനത്തില്‍ കുറവ് യാത്രക്കാരുള്ള ഈ വണ്ടി കോഴിക്കോട്ടേക്ക് നീട്ടാൻ റെയില്‍വേ ആലോചിച്ചിരുന്നെങ്കിലും കർണാടകയിലെ രാഷ്‌ട്രീയനേതാക്കളുടെ എതിർപ്പിനെത്തുടർന്ന് നടന്നില്ല. ഏകദേശം നാലരമണിക്കൂറിനുള്ളില്‍ ഈ വണ്ടി മംഗളൂരുവില്‍നിന്ന് ഗോവയിലെത്തുന്നുണ്ട്.മുംബൈ-ഗോവ വന്ദേഭാരതില്‍ തുടക്കത്തില്‍ 90 ശതമാനത്തോളം യാത്രക്കാരുണ്ടായിരുന്നെങ്കിലും പിന്നീടത് കുറഞ്ഞു. നിലവില്‍ 70 ശതമാനത്തോളം യാത്രക്കാരാണ് ഇതിലുള്ളത്. ഈ രണ്ടുവണ്ടിയും ഒന്നാക്കി മുംബൈയില്‍നിന്ന് മംഗളൂരുവിലേക്ക് ഓടിക്കുന്നതോടെ യാത്രക്കാർ 100 ശതമാനത്തിലേക്ക് ഉയരുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ.

മുംബൈയില്‍നിന്ന് മംഗളൂരുവിലേക്കും കേരളത്തിലേക്കും ഓടുന്ന മുഴുവൻ വണ്ടികളിലും 100 ശതമാനം യാത്രക്കാരുണ്ട്. അതിനാല്‍, മുംബൈ-മംഗളൂരു വന്ദേഭാരതിലും യാത്രക്കാരെ കിട്ടുമെന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍. മുംബൈയില്‍നിന്ന് രാവിലെ 5.25-നാണ് ഗോവയിലേക്കുള്ള വന്ദേഭാരത് പുറപ്പെടുന്നത്.ഉച്ചയ്‌ക്ക് 1.10-ന് ഗോവയിലെത്തും. ഈ വണ്ടിയെ വൈകീട്ട് ആറോടെ മംഗളൂരുവിലേക്കെത്തിക്കാനാണ് ആലോചന. മംഗളൂരുവില്‍നിന്ന് ഗോവയിലേക്കുള്ള വന്ദേഭാരത് പുറപ്പെടുന്നത് രാവിലെ 8.30-നാണ്. ഗോവയില്‍ ഉച്ചയ്‌ക്ക് 1.10-ന് എത്തും.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...