കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വമ്പൻ തിരിച്ചുവരവ്

നിർണ്ണായകമായ കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വമ്പൻ തിരിച്ചുവരവ്. എൻഡിഎയുടെ മുന്നേറ്റവും പ്രകടമായി. ഇക്കുറി അപ്രതീക്ഷിത തിരിച്ചടിയാണ് എൽഡിഎഫ് നേരിട്ടത്. 30 വർഷത്തെ പഞ്ചായത്തീ രാജ് തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിൽ ഒരു പക്ഷേ ആദ്യമായായിരിക്കും യു.ഡി.എഫ് ഇത്തരത്തിലൊരു മുന്നേറ്റമുണ്ടാക്കുന്നത്. മൂന്നാം തുടര്‍ഭരണമെന്ന ലക്ഷ്യവുമായി തദ്ദേശ തെരഞ്ഞെടുപ്പിനിറങ്ങിയ ഇടതു ജനാധിപത്യ മുന്നണിയാക്കാകട്ടെ നേരിട്ടത് കനത്ത തിരിച്ചടിയും. സിപിഎമ്മിന് സമഗ്രാധിപത്യമുണ്ടായിരുന്നിടങ്ങളിൽ പോലും വലിയ തിരിച്ചടി നേരിട്ടു. ക്ഷേമ പെൻഷനും വികസന നേട്ടങ്ങളും പറഞ്ഞ് വോട്ടിനിറങ്ങിയ എൽഡിഎഫിന് അതൊന്നും നേട്ടമുണ്ടാകുന്ന തരത്തിലേക്ക് ഉയർത്താൻ കഴിഞ്ഞില്ല.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്കാണ് ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇരട്ടി മധുരം നേടാനായത്. തലസ്ഥാന നഗരത്തെ കോർപ്പറേഷൻ ഭരണമുൾപ്പെടെ മികച്ച മുന്നേറ്റമാണ് എൻഡിഎ സംസ്ഥാനത്തുടനീളം കാഴ്ചവച്ചത്. കേരള ചരിത്രത്തിൽ തന്നെ ആദ്യമായാണ് ബിജെപി ഒരു കോർപ്പറേഷൻ പിടിക്കുന്നത്.

കേരളത്തിലെ ആറ് കോർപ്പറേഷനുകളിൽ നാലും യു.ഡി.എഫ് പിടിച്ചു. കൊച്ചി, കൊല്ലം , കണ്ണൂർ, തൃശൂർ കോർപ്പറേഷനുകളിൽ യു.ഡി.എഫ് ഭരണം പിടിച്ചപ്പോൾ കോഴിക്കോട് മാത്രമാണ് എൽഡിഎഫിനൊപ്പം നിന്നത്. തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചുകൊണ്ട് ചരിത്രത്തിലാദ്യമായി ബിജെപി കേരളത്തിലെ ഒരു കോർപ്പറേഷന്റെ ഭരണതലപ്പത്തെത്തുകയാണ്. എൽഡിഎഫിന്‍റെ കോട്ടയായ കൊല്ലം, കൊച്ചി, തൃശ്ശൂർ, കണ്ണൂർ കോർപ്പറേഷനുകളുടെ ഭരണമാണ് യു.ഡി.എഫ് ഇത്തവണ പിടിച്ചെടുത്തു എന്നുള്ളതും ശ്രദ്ധേയമാണ്. കാസർകോട് മുതൽ തിരുവനന്തപുരം വരെ യുഡിഎഫ് ശക്തമായ മുന്നേറ്റം നടത്തിയപ്പോൾ, എൻഡിഎയും നിർണായക നേട്ടങ്ങൾ കൈവരിച്ചു.

ശബരിമല, ഭരണവിരുദ്ധ വികാരം എന്നിവ തിരിച്ചടിയായെന്നാണ് പ്രാഥമിക വിലയിരുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാകുമെന്ന പാർട്ടി വിലയിരുത്തലിൽ നിന്നാണ് അപ്രതീക്ഷിതമായ തകർച്ച നേരിട്ടതെന്നതും ശ്രദ്ധേയം. അതേസമയം, ശബരിമല, ഭരണപരാജയം എന്നിവ മുൻനിർത്തിയായിരുന്നു യുഡിഎഫ് പ്രചാരണം. തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ സേവനങ്ങളുടെ ഫീസ് വർധന, വിലക്കയറ്റം തുടങ്ങിയവും യുഡിഎഫ് പ്രചാരണായുധമാക്കി. രാഹുൽ മാങ്കൂട്ടം വിഷയം ശബരിമല സ്വർണപ്പാളി വിവാദമുപയോ​ഗിച്ച് പ്രതിരോധിച്ചത് ഫലം കണ്ടുവെന്നതാണ് ഫലം സൂചിപ്പിക്കുന്നത്.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...