ടി20 ലോകകപ്പ്; ഓസ്ട്രേലിയയെ തോൽപ്പിച്ച് സിംബാബ് വെയ്ക്ക് അട്ടിമറി ജയം

ടി20 ലോകകപ്പ് ചരിത്രത്തിലെ വമ്പൻ അട്ടിമറിയുമായി സിംബാബ് വെ. ഓസ്ട്രേലിയയെ 23 റൺസിന് തോൽപ്പിച്ച് സിംബാബ് വെ ചരിത്രമെഴുതി. നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 169 റൺസ് കണ്ടെത്തിയ സിംബാബ് വെ ഓസ്ട്രേലിയയെ 19.3 ഓവറിൽ 146 റൺസിന് ഓൾഔട്ടാക്കി. ചെയ്സിങ്ങിൽ അഞ്ചാമത്തെ ഓവറിലേക്ക് എത്തിയപ്പോൾ തന്നെ ഓസ്ട്രേലിയ 29-4 എന്ന നിലയിൽ തകർന്നിരുന്നു. പിന്നെ മാക്സ് വെല്ലും റെൻഷോയും ചേർന്നുള്ള 77 റൺസ് കൂട്ടുകെട്ടാണ് ഓസ്ട്രേലിയക്ക് വിജയ പ്രതീക്ഷ നൽകിയത്. 65 റൺസോടെ റെൻഷോ തോൽവിയെന്ന നാണക്കേട് ഒഴിവാക്കാൻ പൊരുതിയെങ്കിലും മറ്റ് ഓസീസ് ബാറ്റർമാരിൽ നിന്ന് പിന്തുണ ലഭിച്ചില്ല. ടോസ് നേടിയിട്ടും ബാറ്റിങ് തിരഞ്ഞെടുക്കാതിരുന്ന ട്രാവിസ് ഹെഡ്ഡിന്റെ തീരുമാനത്തിനെതിരെ വലിയ വിമർശനവും ഇപ്പോൾ ഉയരുന്നു. സിംബാബ് വെയ്ക്ക് വേണ്ടി ബ്ലെസ്സിങ് മുസറാബനി നാല് വിക്കറ്റും ബ്രാഡ് ഇവാൻസ് മൂന്ന് വിക്കറ്റും പിഴുതു.

56 പന്തിൽ നിന്ന് 64 റൺസ് എടുത്ത ബെന്നറ്റ് ആണ് സിംബാബ് വെയുടെ ടോപ് സ്കോറർ. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിംബാബ് വെയെ സമ്മർദത്തിലാക്കാൻ ഓസീസ് ബോളർമാർക്കായില്ല. ഓപ്പണിങ്ങിൽ ബെന്നറ്റും മറുമനിയും ചേർന്ന് 61 റൺസ് കൂട്ടുകെട്ടുണ്ടാക്കി. ക്യാപ്റ്റൻ സിക്കന്ദർ റാസ അവസാന ഓവറുകളിൽ സ്ട്രൈക്ക്റേറ്റ് ഉയർത്തി കളിച്ചതോടെയാണ് സിംബാബ് വെ സ്കോർ 170ന് അടുത്തെത്തിയത്.

2007ലെ ലോകകപ്പിൽ ഓസ്ട്രേലിയയെ സിംബാബ് വെ മുട്ടുകുത്തിച്ചിരുന്നു. 19 വർഷത്തിന് ശേഷം വീണ്ടും സിംബാബ് വെയുടെ കയ്യിൽ നിന്ന് ഓസ്ട്രേലിയയ്ക്ക് മറക്കാനാവാത്ത പ്രഹരം. ഓസ്ട്രേലിയക്കെതിരായ ചരിത്ര ജയത്തോടെ ഗ്രൂപ്പ് ബിയിൽ സിംബാബ് വെ നാല് പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. നാല് പോയിന്റുള്ള ശ്രീലങ്കയാണ് ഒന്നാമത്. മികച്ച നെറ്റ് റൺറേറ്റിന്റെ കരുത്തിലാണ് ശ്രീലങ്ക ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. രണ്ട് പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ഓസ്ട്രേലിയ.

‘റായ് റായ് രാ രാ’; 24 മണിക്കൂറിൽ 46 മില്യൺ കാഴ്ചക്കാർ

രാം ചരൺ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’ പുതിയ ചരിത്രം കുറിക്കുന്നു. റായ് റായ് രാ രാ” ഗാനം തെന്നിന്ത്യൻ സിനിമയിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ “റായ്...

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ ക്രൂരമായി മർദനമേറ്റ യുവാവ് മരിച്ചു, രണ്ടുപേർ പിടിയിൽ

കൊല്ലം മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ ക്രൂരമായ മർദനത്തെത്തുടർന്ന് ചികിത്സയിലായിരുന്ന 19 വയസ്സുകാരൻ ഹരികൃഷ്ണൻ മരിച്ചു. ഞായറാഴ്ച രാത്രി തങ്കയങ്കി ഘോഷയാത്രയ്ക്കിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പുത്തൂർ ഐവർകാല സ്വദേശിയായ ഹരികൃഷ്ണൻ അടൂർ മണക്കാല പോളിടെക്നിക്...

ടി20 ലോകകപ്പ് 2026; ഇന്ത്യയില്‍ 50 കോടിയിലേറെ കാഴ്ചക്കാർ

മുംബൈ: നാളിതുവരെ ഏറ്റവും കൂടുതലാളുകള്‍ കണ്ട എഡിഷനായി ഐസിസി പുരുഷ ടി20 ലോകകപ്പ് 2026. ഇന്ത്യയില്‍ 50 കോടിയിലേറെ കാഴ്ചക്കാരെ നേടാന്‍ ഈ വര്‍ഷത്തെ ടി20 ലോകകപ്പിനായെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി)...

ഇന്ത്യയിലേക്ക് 95 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണ തിരിച്ചുവിടാൻ റഷ്യ

പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാവുകയും ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധന വിതരണം തടസ്സപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഇന്ത്യയിലേക്ക് കൂടുതൽ അസംസ്‌കൃത എണ്ണ എത്തിക്കാൻ റഷ്യ സന്നദ്ധത അറിയിച്ചു. നിലവിൽ ഏകദേശം 95 ലക്ഷം ബാരൽ റഷ്യൻ...

ബിഹാറിൽ നിതീഷ് കുമാര്‍ ഇന്ന് രാജിവെക്കും, മുഖ്യമന്ത്രി പദം ബിജെപി ഏറ്റെടുക്കും

മഹാരാഷ്ട്രയ്ക്ക് പിന്നാലെ ബീഹാറിലും മുഖ്യമന്ത്രി പദം ബിജെപി ഏറ്റെടുക്കും. ജെഡിയു നേതാവ് നിതീഷ് കുമാർ ഇന്ന് മുഖ്യമന്ത്രി പദം രാജിവെക്കും. രാജ്യസഭയിലേക്ക് മത്സരിക്കാനായാണ് മുഖ്യമന്ത്രിപദം രാജിവെക്കുക. ശിവസേന മുഖ്യമന്ത്രി പദം കൈകാര്യം ചെയ്തിരുന്ന...

പി കെ ശശിയെ സി പി എം പുറത്താക്കി

പാലക്കാട്ടെ സിപിഐഎം വിമത കൺവെൻഷനിൽ പങ്കെടുത്തത്തിന് പിന്നാലെ പി കെ ശശിയെ സി പി എം പുറത്താക്കി. പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ഇപ്പോൾ പുറത്താക്കിയിരിക്കുന്നത്. അതേസമയം തന്റെ പ്രവർത്തനം തുടരുമെന്ന് പി കെ...

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾക്ക് ഇന്ന് (മാർച്ച് 5) തുടക്കം. രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 6 വെള്ളിയാഴ്ച മുതൽ തുടങ്ങും. സംസ്ഥാനത്തെ 3031...

ടി 20 ലോകകപ്പ്; സെമിയിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ന്യൂസിലൻഡ് ഫൈനലിൽ

ടി 20 ലോകകപ്പ് ആദ്യ സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ 9 വിക്കറ്റിന് തകർത്ത് ന്യൂസിലൻഡ് ടി20 ലോകകപ്പിന്റെ ഫൈനലിൽ കടന്നു. ഐസിസി ടൂർണമെന്‍റുകളിലെ നോക്കൗട്ടിൽ പുറത്താകുന്ന പതിവ് ഇത്തവണയും ആവർത്തിച്ചാണ് പ്രോട്ടീസ് മടങ്ങുന്നത്. ഗ്രൂപ്പ്...