ഡല്‍ഹിയിൽ പലയിടത്തും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് ഉച്ചയോടെയായിരുന്നു ഭൂചലനം. ഭൂചലനം അനുഭവപ്പെട്ടത് പ്രദേശവാസികളിൽ പരിഭ്രാന്തി പരത്തി. നാഷണൽ സെന്റർ ഓഫ് സെസ്മോളജി അനുസരിച്ച് 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ആണ് ഉണ്ടായത്. നേപ്പാളാണ് പ്രഭവകേന്ദ്രമെന്നാണ് വിലയിരുത്തല്‍. ഡല്‍ഹി-എന്‍സിആറിലും ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഭൂചലനമുണ്ടായി എന്നാണ് അറിയുന്നത്. വീടുകളിലും ഓഫീസുകളിലും അടക്കം പ്രകമ്പനം അനുഭവപ്പെട്ടു.