അമൃത്സർ: പഞ്ചാബിൽ ശിവസേന നേതാവ് സുധീർ സുരി ആക്രമിയുടെ വെടിയേറ്റ് മരിച്ചു. ക്ഷേത്രത്തിന് മുന്നിൽ ഒരു പ്രതിഷേധ ധർണയിൽ പങ്കെടുക്കവേയാണ്, ആൾക്കൂട്ടത്തിൽ നിന്നും ആക്രമി വെടിയുതിർത്തത്. നാല് തവണ വെടിയുതിർത്തുവെന്നാണ് റിപോർട്ടുകൾ. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ, വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. വെടിയേറ്റ് നിലത്ത് വീണ സുധീർ സുരിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.