വേടനെതിരെ ബലാത്സം​ഗ കേസ്; ‘വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു’, പരാതിയുമായി വനിതാ ഡോക്ടർ

പ്രമുഖ റാപ്പിംഗ് താരമായ ആയ ഹിരൺദാസ് മുരളി എന്ന വേടനെതിരെ വീണ്ടും ലൈംഗികാരോപണം. വ്യാജ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. യുവ വനിതാ ഡോക്ടറാണ് ഇന്നലെ തൃക്കാക്കര പോലീസിൽ പരാതി നൽകിയിട്ടുള്ളത്. 2021 മുതൽ 2023 വരെ പലതവണ ബലാത്സംഗത്തിനിരയാക്കി എന്നാണ് യുവതിയുടെ മൊഴി. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴിയിൽ പറയുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

റാപ്പർ വേടനെതിരെ ബലാത്സം​ഗ കേസ്. വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതി. പരാതിയിൽ കൊച്ചി തൃക്കാക്കര പൊലീസ് കേസെടുത്തു. ഐപിസി 376 (2) (n) വകുപ്പനുസരിച്ച് ഒരേ സ്ത്രീയെ ഒന്നിലേറെ തവണ ബലാൽസംഗം ചെയ്തെന്ന കേസ് ആണ് വേടനെതിരെ എടുത്തിരിക്കുന്നത്. 2021 ആഗസ്റ്റ് മുതൽ 2023 മാർച്ച് മാസം വരെ വിവിധ സ്ഥലങ്ങളിൽ വെച്ച് വേടൻ പീഡിപ്പിച്ചു എന്നാണ് പരാതി. വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഡനമെന്ന് യുവതിയുടെ മൊഴിയുണ്ട്. തുടർച്ചയായ പീഡനശേഷം വിവാഹ വാഗ്ദാനത്തിൽ നിന്ന് വേടൻ പിൻമാറി. വേടൻ്റെ പിൻമാറ്റം തന്നെ ഡിപ്രഷനിലേക്ക് നയിച്ചുവെന്നും ആളുകൾ എങ്ങനെ പ്രതികരിക്കും എന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നൽകാതിരുന്നത് എന്നും യുവതി പൊലീസിനോട് വ്യക്തമാക്കി. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വേടനെതിരെ കേസെടുത്തിരിക്കുന്നത്.

വേടനുമായുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചും യുവതി വെളിപ്പെടുത്തി. വർഷങ്ങളായി താൻ വേടന് പണം കടം കൊടുത്തിരുന്നുവെന്നും യുവതി ആരോപിച്ചു. പണം കൈമാറിയതിൻ്റെ അക്കൌണ്ട്, യുപിഐ വിവരങ്ങളുെ യുവതി പോലീസിന് കൈമാറിയിട്ടുണ്ട്. വിവാഹ വാഗ്ദാനത്തിൽ നിന്നും വേടൻ്റെ പിൻവാങ്ങൽ തന്നെ വൈകാരികമായി വേദനിപ്പിച്ചതായും യുവതി ആരോപിച്ചു. വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് സംബന്ധിച്ച ബിഎൻഎസ് സെക്ഷൻ 69 പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.

ഈ വർഷം ഏപ്രിലിൽ, കൊച്ചിയിലെ ഒരു അപ്പാർട്ട്മെന്റിൽ നിന്ന് 6 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതിന് ശേഷം വേടനെയും മറ്റ് എട്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ വലിയ വിവാദങ്ങളാണ് ഉയർന്ന് വന്നിരുന്നത്. കേസിൽ നിന്നും കുറ്റവിമുക്തനാക്കിയ വേടനെ പിന്നീട് സർക്കാർ പരിപാടികളിലും പങ്കെടുപ്പിച്ചിരുന്നു. വേടനെ വേട്ടയാടാൻ സമ്മതിക്കില്ലെന്ന് പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം, കപ്പൽ കടലിൽ മുങ്ങി

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെ ഡ്രോൺ ആക്രമണം. "ഹാജി അലി" എന്ന കപ്പലിൽ ഒമാൻ തീരത്ത് വച്ച് ഡ്രോൺ പതിക്കുകയായിരുന്നു. ആക്രമണത്തിൽ കപ്പൽ കടലിൽ മുങ്ങി. ആരാണ് ആക്രമണം നടത്തിയതെന്ന് ഇതുവരെ...

‘ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും താഴെയാണ് എല്ലാവരും’: രൂക്ഷവിമർശനവുമായി പി.സി. ജോർജ്

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് പി.സി. ജോർജ് രംഗത്ത്. ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും താൽപ്പര്യങ്ങൾക്ക് കീഴിലാണ് എം.എൽ.എമാരും എസ്.എൻ.ഡി.പിയും എൻ.എസ്.എസും പ്രവർത്തിക്കുന്നതെന്ന്...

കേരളത്തെ പുതിയ ദിശയിലേക്ക് നയിക്കട്ടെ; നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് ആശംസകളുമായി കാതോലിക്കാ ബാവാ

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് ആശംസകളുമായി ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. രാജ്യത്തിന്റെ മതേതര ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് എല്ലാ വിഭാഗം ജനങ്ങളെയും...

രണ്ടു മന്ത്രി സ്ഥാനം ആവശ്യപ്പെടുമെന്ന് പി.ജെ ജോസഫ്

സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ രൂപീകരിക്കുമ്പോൾ രണ്ടു മന്ത്രി സ്ഥാനം ആവശ്യപ്പെടുമെന്ന് കേരള കോൺഗ്രസ് (ജോസഫ്) പാർട്ടി ചെയർമാൻ പി.ജെ. ജോസഫ്. മുഖ്യമന്ത്രി എം.എൽ.എമാരിൽ ഒരാളാകണം എന്ന അഭിപ്രായം മാത്രമാണ് തന്റെ പാർട്ടി കോൺഗ്രസ്...

എസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം വെള്ളിയാഴ്ച

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം 15 ന് തന്നെ നടത്താൻ തീരുമാനം. പരീക്ഷാ ബോർഡ് യോഗത്തിലാണ് അന്തിമ തീരുമാനം. പൊതു വിദ്യാഭ്യാസ ഡയറക്ടറും പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്ന് ഫലപ്രഖ്യാപനം നടത്തും. ഇതിന് ചീഫ്...

വി ഡി സതീശന്റെ മുഖ്യമന്ത്രിസ്ഥാനത്തിനെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തിൽ കടുത്ത വിയോജിപ്പുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സതീശന്റെ മുഖ്യമന്ത്രിസ്ഥാനം മുസ്ലീം ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ വ്യക്തമായ സൂചനയാണെന്ന്...

കാലവർഷം നേരത്തെ എത്തുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തിന് പിന്നാലെ കാലവർഷം നേരത്തെ എത്തുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.അടുത്ത മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം...

വി ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചതിൽ രമേശ് ചെന്നിത്തല കടുത്ത അതൃപ്തിയിൽ

വി.ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചതിൽ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ചെന്നിത്തല തന്റെ വിയോജിപ്പ് ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് വിവരം. ഇന്നു നടക്കാനിരിക്കുന്ന നിയമസഭാകക്ഷി യോഗത്തിലും ചെന്നിത്തല പങ്കെടുക്കില്ലെന്നാണ് വിവരം. മന്ത്രിസഭയിലേക്കില്ലെന്ന്...