സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ സമരത്തിന് തയ്യാറെടുക്കുകയാണ്. ഫിറ്റ്നസ് ടെസ്റ്റിന്റെ തുക കുറയ്ക്കാത്തതിലും ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മോട്ടോർ വാഹന വകുപ്പ് അധിക തുക ഈടാക്കുന്നു എന്നുമാണ് സ്വകാര്യ ബസുടമകളുടെ പരാതി. ഫിറ്റ്നസ് ടെസ്റ്റിന്റെ തുക 1000 രൂപയിൽ നിന്ന് 13,500 ആക്കി ഉയർത്തിയിരുന്നു. ഇതിനെതിരെ ബസുടമകൾ ഹൈക്കോടതിയെ സമീപിക്കുകയും അധിക തുക ഈടാക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് സ്വകാര്യ ബസ്സുകൾ സമരത്തിന് ഒരുങ്ങുന്നത്