75,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി, ആറാമത് വന്ദേഭാരത് എക്‌സ്പ്രസ് രാജ്യത്തിന് സമർപ്പിച്ചു

മഹാരാഷ്ട്രയിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നാഗ്പൂരിൽ 75,000 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവ്വഹിച്ചു. രാജ്യത്തെ ആറാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനും പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ നാഗ്പൂർ എയിംസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു . 2017ൽ പ്രധാനമന്ത്രി തന്നെയാണ് ഇതിന്റെ തറക്കല്ലിടീൽ നിർവ്വഹിച്ചത്. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായി നാഗ്പൂരിലെത്തിയ പ്രധാനമന്ത്രിയെ കേന്ദ്ര മന്ത്രി നിതിൻ ഗഡ്ക്കരി, ഗവർണർ ഭഗത് സിംഗ് കോശ്യാരി, മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.

വിദർഭ മേഖലയ്ക്ക് ആധുനിക ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ നൽകുന്ന ആശുപത്രി ഗഡ്ചിരോളി, ഗോണ്ടിയ, മെൽഘട്ട് എന്നിവിടങ്ങളിലെ ആദിവാസി മേഖലകൾക്ക് അനുഗ്രഹമാകും. രാവിലെ മഹാരാഷ്ട്രയിലെത്തിയ അദ്ദേഹം നാഗ്പൂരിൽ പരമ്പരാഗത ഡ്രം വായിക്കുകയും കലാകാരന്മാരോട് സംവദിക്കുകയും ചെയ്തിരുന്നു. പിന്നാലെ ആശുപത്രിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

നാഗ്പൂർ-മുംബൈ സ്മൃതി എക്‌സ്പ്രസ് വേയുടെ ആദ്യഘട്ടവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇതിന് പുറമെ നാഗ്പൂർ മെട്രോ റെയിലും പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു. മെട്രോയുടെ ഒന്നാംഘട്ട ഉദ്ഘാടനമാണ് നടന്നത്. 6700 കോടിയിലധികം രൂപ ചെലവിലാണ് ഈ പദ്ധതി വികസിപ്പിച്ചത്. കൂടാതെ രണ്ടാം ഘട്ടക്കിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവ്വഹിച്ചു.

കേരളത്തിൽ ചരിത്ര വിജയവുമായി യുഡിഎഫ്, 13 എൽഡിഎഫ് മന്ത്രിമാർക്ക് തോൽവി

കേരളത്തിൽ നൂറ് സീറ്റും കടന്ന് യുഡിഎഫ് ഭരണം ഉറപ്പിച്ചുകഴിഞ്ഞു. കണ്ണൂർ ഉൾപ്പെടെ പാർട്ടി കോട്ടകൾ പലതും തകർന്നു. എൽ‍‍ഡിഎഫിലെ പതിമൂന്ന് മന്ത്രിമാരാണ് ഈ തിരഞ്ഞെടുപ്പിൽ നിലം തൊടാതെ വീണത്.  വിദ്യാഭ്യാസമന്ത്രി കൂടിയായ വി.ശിവൻകുട്ടി, ആരോഗ്യമന്ത്രി...

ചാത്തന്നൂരിലും നേമത്തും കഴക്കൂട്ടത്തും ബിജെപി ജയിച്ചു

കേരളത്തിൽ വീണ്ടും അക്കൗണ്ട് തുറന്ന് ബിജെപി. കേരളത്തിൽ മൂന്നിടങ്ങളിൽ താമര വിരിഞ്ഞു. ആദ്യ വിജയം ചാത്തന്നൂരിൽ ആയിരുന്നു. ചാത്തന്നൂരിൽ എൻഡിഎ സ്ഥാനാർത്ഥി ബി.ബി.ഗോപകുമാർ വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 42,090 വോട്ടുകൾ നേടി രണ്ടാം...

തിരുവനന്തപുരത്ത് സിപി ജോണിന് വിജയം

തിരുവനന്തപുരം സെൻട്രലിൽ യുഡിഎഫ് സ്ഥാനാർത്ഥി സിപി ജോണിന് വിജയം. 9863 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് സിപി ജോൺ വിജയിച്ചത്. എതിരാളികളായ സുധീർ കരമ 35723 വോട്ടുകളും, ബിജെപിയുടെ കരമന ജയൻ 35125 വോട്ടുകളും...

പാലക്കാട് ശോഭ മങ്ങി ശോഭാ സുരേന്ദ്രൻ

മത്സരിക്കുന്ന മണ്ഡലങ്ങളിലെല്ലാം വോട്ടുയർത്താൻ ശേഷിയുള്ള ശോഭ എന്നാൽ പാലക്കാട് അടിതെറ്റി. പാലക്കാട് നിയോജക മണ്ഡലത്തിൽ വീണ്ടും പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ് ബിജെപി. എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന പാലക്കാട്, ശോഭാ സുരേന്ദ്രനിലൂടെ പിടിച്ചെടുക്കാമെന്ന പാർട്ടിയുടെ...

പയ്യന്നൂരിൽ അട്ടിമറി, വി കുഞ്ഞികൃഷ്ണന് ചരിത്ര വിജയം

പയ്യന്നൂർ നിയോജക മണ്ഡലത്തിൽ കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച വി കുഞ്ഞികൃഷ്ണന് അട്ടിമറി. മണ്ഡലം രൂപീകരിച്ച ശേഷം ഇതുവരെ തോൽവി അറിയാത്ത തോൽവി അറിയാത്ത ഇടത് പാർട്ടി മണ്ഡലമാണ് പയ്യന്നൂർ. അരലക്ഷം വോട്ടുകളുമായി എതിർ...

നാട്ടികയില്‍ എല്‍ഡിഎഫിലെ ഗീതാ ഗോപി വിജയിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് തരംഗത്തിലും നാട്ടിക നിയോജക മണ്ഡലത്തില്‍ വിജയക്കൊടി നാട്ടി എൽഡിഎഫിന്‍റെ ഗീതാ ഗോപി. സിപിഐ ടിക്കറ്റില്‍ മത്സരിച്ച ഗീതാ ഗോപി 7093 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫിന്‍റെ സുനില്‍ ലാലൂരിനെ തോല്‍പിച്ചു.

തമിഴ്നാട്ടിൽ വിജയ്‌യുടെ ടിവികെ വിജയത്തിലേക്ക്

തമിഴ്നാട്ടിൽ ഡിഎംകെ, എഐഡിഎംകെ എന്നിവരെ പിന്നിലാക്കി നടൻ വിജയ്‌യുടെ ടിവികെ മുന്നേറ്റം തുടരുകയാണ്. വോട്ടെണ്ണൽ പുരോഗമിക്കവെ രാവിലെ 11.00 മണിവരെയുള്ള ഇലക്ഷൻ കമ്മീഷന്റെ കണക്കുകൾ പ്രകാരം, തമിഴ്നാട്ടിൽ നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ...

ധർമ്മടത്ത് ലീഡ് തിരിച്ചുപിടിച്ച് പിണറായി വിജയൻ

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരവെ ധർമ്മടത്ത് ലീഡ് തിരിച്ചുപിടിച്ച് പിണറായി വിജയൻ. തുടക്കത്തിൽ പിന്നിലായിരുന്ന പിണറായി വിജയൻ ധർമ്മടത്ത് ലീഡ് തിരിച്ചുപിടിച്ചു. ആദ്യ ആറു റൗണ്ടിലും പിണറായി വിജയൻ പിന്നിലായിരുന്നു. നിലവിൽ...