ഉത്തരകാശിയിലെ രക്ഷാദൗത്യത്തിന്റെ വിജയത്തില്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

കേന്ദ്രത്തിന്റെ ചാര്‍ ധാം പദ്ധതിയുടെ ഭാഗമായ സില്‍ക്യാര തുരങ്കം നവംബര്‍ 12 ന് ആണ് മണ്ണിടിച്ചിലിനെ തുടര്‍ന്ന് തകര്‍ന്നത്. ഇതോടെ 41 തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് ഏഴ് മണിയോടെ റാറ്റ് ഹോള്‍ ഖനന വിദഗ്ധര്‍ അവശിഷ്ടങ്ങളുടെ അവസാനഭാഗം തകര്‍ത്ത് തൊഴിലാളികളിലേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് ദേശീയ ദുരന്ത നിവാരണ സേനയുടെയും (എന്‍ഡിആര്‍എഫ്) അസമിലെ സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും (എസ്ഡിആര്‍എഫ്) ഒരു സംഘം കുടുങ്ങിയ തൊഴിലാളികളെ വീല്‍ സ്ട്രെച്ചറുകളിലൂടെ പുറത്തെത്തിച്ചു.

ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കുന്ന മുഴുവന്‍ നടപടികളും ടെലിവിഷനിലൂടെ തത്സമയം പ്രധാനമന്ത്രി നരേന്ദ്ര മോദി വീക്ഷിച്ചു. പ്രധാനമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിസഭയും രക്ഷാപ്രവര്‍ത്തനത്തിന് സാക്ഷ്യം വഹിച്ചു. രാത്രി എട്ട് മണിയോടെ തൊഴിലാളികളെ പുറത്തെത്തിച്ചപ്പോള്‍ പ്രധാനമന്ത്രി വളരെ വികാരാധീനനായിരുന്നുവെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. 17 ദിവസമായി തുരങ്കത്തില്‍ കുടുങ്ങിക്കിടന്ന 41 തൊഴിലാളികളെയും ഇന്നലെ രാത്രിയാണ് രക്ഷപ്പെടുത്തിയത്. വെല്ലുവിളി നിറഞ്ഞ സമയത്ത് തൊഴിലാളികളുടെ കുടുംബങ്ങളെല്ലാം കാണിച്ച ക്ഷമയും ധൈര്യവും എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്ന് മോദി പറഞ്ഞു.

ബ്രഹ്മഖൽ-യമുനോത്രി ദേശീയ പാതയിൽ സിൽക്യാരയ്ക്കും ദണ്ഡൽഗാവിനും ഇടയിൽ നിർമ്മാണം നടക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗമാണ് തകർന്നത്. 4.5 കിലോമീറ്റർ നീളമുള്ള തുരങ്കം, സിൽക്യാരയുടെ അറ്റത്ത് നിന്ന് 2,340 മീറ്ററും ദണ്ഡൽഗാവിന്റെ ഭാഗത്ത് നിന്ന് 1,750 മീറ്ററുമാണ് നിർമ്മിച്ചിരിക്കുന്നത്.

ആദ്യത്തെ തൊഴിലാളിയെ പുറത്തെത്തിച്ച് ഒരു മണിക്കൂറിനുള്ളിലാണ് രക്ഷാദൗത്യം പൂര്‍ത്തിയാക്കിയത്. രക്ഷപ്പെടുത്തിയ ശേഷം തൊഴിലാളികള്‍ക്ക് പ്രാഥമിക ചികിത്സ തുരങ്കത്തിനുള്ളില്‍ തന്നെ നല്‍കിയിരുന്നു. പിന്നീട് ഇവരെ ചിന്യാലിസൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ കിടക്കകളും മറ്റും പ്രത്യേകമായി ഒരുക്കിയിരുന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ ധാമി ആശുപത്രിയിലെത്തി തൊഴിലാളികളെ കണ്ടു. തൊഴിലാളികള്‍ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് ശേഷം സ്ഥിരീകരിച്ചു. തുടര്‍ന്ന് ഋഷികേശിലെ എയിംസിലേക്ക് കൊണ്ടുപോയ ഇവരെ കൂടുതല്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.

സില്‍ക്യാര തുരങ്കം തകര്‍ന്നതോടെ 60 മീറ്റര്‍ നീളത്തില്‍ അവശിഷ്ടങ്ങള്‍ മൂടിയതാണ് തൊഴിലാളികള്‍ക്ക് തിരിച്ചടിയായത്. 41 പേര്‍ തുര രക്ഷാപ്രവര്‍ത്തകരും വിദഗ്ധരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്ഥലത്തേക്ക് കുതിച്ചെത്തി. വിദേശത്ത് നിന്നടക്കം വിദഗ്ധരെത്തിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. അവസാന ഘട്ടത്തിൽ തൊഴിലാളികളെ പുറത്തെത്തിക്കാൻ ദേശീയ ദുരന്തനിവാരണ സേനയുടെ മൂന്ന് ടീമുകൾ തുരങ്കത്തിനുള്ളിലേക്ക് പോയിരുന്നു. ചെറിയ ഇരുമ്പ് സ്‌ട്രെച്ചര്‍ അകത്തേക്ക് അയച്ച് തൊഴിലാളികളെ അതില്‍ ഇരുത്തി ഓരോരുത്തരെയായി പുറത്തെത്തിച്ചു. തുരങ്കത്തിനുള്ളില്‍ 800 എംഎം വ്യാസമുള്ള പൈപ്പ് ഘടിപ്പിച്ചിട്ടുണ്ട്. പൈപ്പുകളിലൂടെയാണ് എന്‍ഡിആര്‍എഫ് സംഘം തൊഴിലാളികളിലേക്ക് എത്തിയത്. പിന്നീട് പൈപ്പ് വഴി തൊഴിലാളികളെ പുറത്തെത്തിച്ചു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...