സോമനാഥിൽ ‘ശൗര്യ യാത്ര’ 108 കുതിരകളുടെ അകമ്പടിയോടെ പ്രധാനമന്ത്രി, പ്രത്യേക പൂജകളിൽ പങ്കെടുത്തു

സോമനാഥ് ക്ഷേത്രത്തിന്റെ പ്രൗഢിയും ഭാരതീയ സംസ്കാരത്തിന്റെ അതിജീവനവും വിളിച്ചോതി പ്രധാനമന്ത്രി നരേന്ദ്ര മോദി നയിച്ച ‘ശൗര്യ യാത്ര’ ഗുജറാത്തിലെ സോമനാഥിൽ അരങ്ങേറി. സോമനാഥ് ക്ഷേത്രത്തിന് നേരെയുണ്ടായ ആദ്യ വിദേശീയാക്രമണത്തിന്റെ ആയിരം വർഷങ്ങൾ സ്മരിക്കുന്ന ‘സോമനാഥ് സ്വാഭിമാൻ പർവ്വി’ന്റെ ഭാഗമായാണ് ഉജ്ജ്വലമായ ഘോഷയാത്ര സംഘടിപ്പിച്ചത്. സോമനാഥ് ക്ഷേത്രത്തിന് നേരെയുണ്ടായ ആദ്യ വിദേശീയാക്രമണത്തിന്റെ ആയിരം വർഷങ്ങൾ സ്മരിക്കുന്ന ‘സോമനാഥ് സ്വാഭിമാൻ പർവ്വി’ന്റെ ഭാഗമായാണ് ഉജ്ജ്വലമായ ഘോഷയാത്ര സംഘടിപ്പിച്ചത്. ഗുജറാത്ത് പോലീസ് മൗണ്ടഡ് യൂണിറ്റിലെ തദ്ദേശീയ ഇനങ്ങളായ കാത്തിയാവാഡി, മാർവാഡി ഇനങ്ങളിൽപ്പെട്ട 108 കുതിരകൾ അണിനിരന്നത് യാത്രയ്ക്ക് രാജകീയ പ്രൗഢിയേകി. നൂറ്റാണ്ടുകൾക്ക് മുൻപ് ക്ഷേത്ര സംരക്ഷണത്തിനായി ജീവൻ ബലി നൽകിയ പോരാളികൾക്കുള്ള ആദരമായാണ് ഈ യാത്ര സംഘടിപ്പിച്ചത്. ഘോഷയാത്രയ്ക്കിടെ പ്രധാനമന്ത്രി ശംഖ് മുഴക്കിയതും ജനക്കൂട്ടത്തിനിടയിൽ ആവേശമായി.

എ.ഡി. 1026-ൽ മഹ്മൂദ് ഗസ്നി നടത്തിയ ആദ്യ ആക്രമണത്തിന് ശേഷം പലതവണ തകർക്കപ്പെട്ടെങ്കിലും ഓരോ തവണയും പൂർവാധികം ശക്തിയോടെ ഉയർത്തെഴുന്നേറ്റ സോമനാഥ് ക്ഷേത്രം ഭാരതീയരുടെ നിശ്ചയദാർഢ്യത്തിന്റെ അടയാളമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 1951-ൽ സർദാർ വല്ലഭായ് പട്ടേലിന്റെ നേതൃത്വത്തിൽ നടന്ന ക്ഷേത്ര പുനരുദ്ധാരണത്തിന്റെ 75-ാം വാർഷികം കൂടിയാണ് ഈ വർഷം. കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച നാലുദിവസത്തെ സ്വാഭിമാൻ പർവ്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാർ പങ്കെടുത്തു. ശൗര്യ യാത്രയുടെ ഭാഗമായി കർണാടകയിലെ യക്ഷഗാനം, ആന്ധ്രയിലെ കുച്ചിപ്പുടി തുടങ്ങിയ കലാരൂപങ്ങളും അരങ്ങേറി.

ക്ഷേത്ര സമുച്ചയത്തിൽ 72 മണിക്കൂർ നീണ്ടുനിൽക്കുന്ന അഖണ്ഡ ഓങ്കാര മന്ത്രജപവും മൂവായിരത്തോളം ഡ്രോണുകൾ അണിനിരന്ന മെഗാ ഡ്രോൺ ഷോയും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. ഞായറാഴ്ച രാവിലെ നടന്ന ശൗര്യ യാത്രയിൽ പ്രധാനമന്ത്രി തുറന്ന വാഹനത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്തു. യാത്രയ്ക്ക് ശേഷം പ്രധാനമന്ത്രി സോമനാഥ് ക്ഷേത്രത്തിൽ ദർശനവും പ്രത്യേക പൂജകളും നടത്തി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ആഭ്യന്തര മന്ത്രി ഹർഷ് സംഘവി തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...