കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരവെ ധർമ്മടത്ത് ലീഡ് തിരിച്ചുപിടിച്ച് പിണറായി വിജയൻ. തുടക്കത്തിൽ പിന്നിലായിരുന്ന പിണറായി വിജയൻ ധർമ്മടത്ത് ലീഡ് തിരിച്ചുപിടിച്ചു. ആദ്യ ആറു റൗണ്ടിലും പിണറായി വിജയൻ പിന്നിലായിരുന്നു. നിലവിൽ 1536 വോട്ടുകൾക്ക് അദ്ദേഹം മുന്നിലാണ്. യുഡിഎഫ് സ്ഥാനാർത്ഥി വി.പി. അബ്ദുൽ റഷീദ് 2077 വോട്ടുകളുടെ ലീഡുമായി മുന്നേറുകയായിരുന്നു.
പിണറായി വിജയന് പുറമെ എൽഡിഎഫ് മന്ത്രിസഭയിലെ എട്ടിലധികം പ്രമുഖ മന്ത്രിമാരും പരാജയഭീതിയിൽ തുടരുന്നത് ഇടത് ക്യാമ്പുകൾക്ക് വലിയ തിരിച്ചടിയായി. സംസ്ഥാനത്തെ മൊത്തം ചിത്രത്തിൽ 96 സീറ്റുകളിൽ ലീഡ് നിലനിർത്തിക്കൊണ്ട് യുഡിഎഫ് തങ്ങളുടെ അധികാരം ഏതാണ്ട് ഉറപ്പിച്ചുകഴിഞ്ഞു. നിലവിൽ 42 സീറ്റുകളിൽ മാത്രമാണ് എൽഡിഎഫിന് മുന്നേറ്റം തുടരാനാകുന്നത്. എൻഡിഎ രണ്ട് സീറ്റുകളിൽ തങ്ങളുടെ സ്വാധീനം അറിയിച്ച് ലീഡ് ചെയ്യുന്നുണ്ട്. ഓരോ ഘട്ടം പിന്നിടുമ്പോഴും യുഡിഎഫിന്റെ വ്യക്തമായ തരംഗമാണ് കേരളത്തിലുടനീളം ദൃശ്യമാകുന്നത്.
