പിന്തുണ തെളിയിക്കാൻ സാധിക്കുന്ന കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കും: തമിഴ്നാട് രാജ്ഭവൻ

നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ രൂപപ്പെട്ട സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യത്തിലൂടെ തമിഴ്നാട് കടന്നുപോകുമ്പോൾ, ഭരിക്കാൻ ആവശ്യമായ ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കുന്ന കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുമെന്ന് വ്യക്തമാക്കി തമിഴ്നാട് രാജ്ഭവൻ വൃത്തങ്ങൾ. 118 എം.എൽ.എമാരുടെ പിന്തുണയാണ് വേണ്ടത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കേന്ദ്രത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് പ്രവർത്തിക്കുന്നതെന്ന ആരോപണം രാജ്ഭവൻ തള്ളി.

ഭരണഘടനാപരമായ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഗവർണർ തീരുമാനങ്ങൾ എടുക്കുന്നതെന്നും അവർ വ്യക്തമാക്കി. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഡി.എം.കെയുടെയും എ.ഐ.എ.ഡി.എം.കെയുടെയും ആധിപത്യം തകർക്കുകയും ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നുവരികയും ചെയ്തതിനെ തുടർന്ന്, അടുത്ത തമിഴ്‌നാട് മുഖ്യമന്ത്രിയായി ടി.വി.കെ മേധാവി വിജയ് സത്യപ്രതിജ്ഞ ചെയ്യുന്നത് വൈകിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ഗവർണർ കടുത്ത വിമർശനം നേരിടുന്ന സാഹചര്യത്തിലാണ് ഈ വിശദീകരണം.

തുടർച്ചയായ രണ്ടു ദിവസങ്ങളിൽ ഗവർണർ വിജയ് യെ തിരിച്ചയക്കുകയും 234 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് ആവശ്യമായ 118 എം.എൽ.എമാരുടെ പിന്തുണ തെളിയിക്കുന്ന രേഖകളുമായി സമീപിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. നിലവിൽ വിജയിയുടെ പാർട്ടിയായ ടി.വി.കെയ്ക്ക് 107 എം.എൽ.എമാരാണുള്ളത്. കോൺഗ്രസിന്റെ അഞ്ചു എം.എൽ.എമാർ കൂടി ടി.വി.കെയെ പിന്തുണക്കാൻ തീരുമാനിച്ചതോടെ ഈ എണ്ണം 113 ആയി ഉയരും.

സാധാരണ കീഴ്വഴക്കമനുസരിച്ച്, ഏറ്റവും കൂടുതൽ സീറ്റ് നേടുന്ന പാർട്ടിയെയാണ് സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കുകയും നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകുകയുമാണ് ചെയ്യാറുള്ളത്. എന്നാൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിക്കുന്ന പാർട്ടിയോട് പിന്തുണയുടെ വിവരങ്ങൾ തേടുന്നത് സാധാരണ ഭരണഘടനാപരമായ നടപടിക്രമം മാത്രമാണെന്ന് രാജ്ഭവൻ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഇതുവരെ ഒരു പാർട്ടിയും ഭൂരിപക്ഷം തെളിയിച്ചിട്ടില്ലെന്നും രാജ്ഭവൻ വ്യക്തമാക്കി.

ചിരവൈരികളായ ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും ടിവികെ-കോൺഗ്രസ് സഖ്യത്തെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താൻ അപ്രതീക്ഷിതമായി കൈകോർത്തേക്കാമെന്നുള്ള പ്രചാരണങ്ങളും സജീവമാണ്. അത്തരമൊരു സാഹചര്യം ഉണ്ടായാൽ തങ്ങളുടെ 107 എംഎൽഎമാരും രാജിവയ്ക്കുമെന്ന് ടിവികെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അങ്ങനെയാണെങ്കിൽ പോലും, 59 സീറ്റുകളുള്ള ഡിഎംകെയ്ക്കും 47 സീറ്റുകളുള്ള എഐഎഡിഎംകെയ്ക്കും ഒരുമിച്ച് 106 സീറ്റുകൾ മാത്രമാണുണ്ടാവുക. കേവല ഭൂരിപക്ഷത്തിന് 12 സീറ്റുകളുടെ കുറവ് അവർക്കും നേരിടേണ്ടിവരും. ഈ സാഹചര്യത്തിൽ, അവർക്ക് സഖ്യകക്ഷികളുടെ പിന്തുണ ആവശ്യമാണ്. ഡി.എം.കെ മുന്നണിയിലെ മുസ്ലിം ലീഗ്, സിപിഐ, സിപിഎം, വിസികെ എന്നിവയ്ക്ക് രണ്ട് സീറ്റുകൾ വീതമുണ്ട്. എ.ഐ.എ.ഡി.എം.കെയിൽ നിന്ന് ഡി.എം.ഡി.കെയ്ക്ക് ഒരു സീറ്റും പി.എം.കെയ്ക്ക് നാല് എംഎൽഎമാരുമുണ്ട്. ഇത് അവരെ ഭൂരിപക്ഷം മറികടക്കാൻ സഹായിക്കും.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...