സ്വപ്‌നയുടെ ആരോപണത്തിൽ ഒന്നും പറയാനില്ലെന്ന് എം.വി ഗോവിന്ദൻ

കണ്ണൂർ സ്വദേശിയായ വിജയ് പിള്ള ഒത്തുതീർപ്പിന് തന്നെ സമീപിച്ചതായി സ്വപ്ന സുരേഷ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയതിന് പിന്നാലെ സി.പി.എം പ്രതിരോധത്തിലാണ്. എന്നാൽ സ്വപ്‌ന സുരേഷിന്റെ ആരോപണം സംബന്ധിച്ച് ഒന്നും പറയാനില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളൊന്നും സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഉന്നയിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. സ്വപ്‌നയുടെ തുടർച്ചയായ വ്യാജ പ്രചരണങ്ങളോങ്ങളോട് അപ്പപ്പോൾ പ്രതികരിക്കേണ്ടതില്ല. കേസ് കൊടുക്കേണ്ടതുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി

ബംഗളൂരുവിലെ ഹോട്ടലിൽ വെച്ചാണ് വിജയ് പിള്ളയുമായുള്ള കൂടിക്കാഴ്ച നടന്നത്. മക്കളുമായി ഹരിയാനയിലേക്കോ ജയ്പൂരിലേക്കോ പോകണമെന്നുമാണ് പറഞ്ഞത്. ഫ്ലാറ്റ് അടക്കം എല്ലാ സൗകര്യങ്ങളും അവിടെ ചെയ്ത് തരാമെന്ന് പറഞ്ഞതായും സ്വപ്ന വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ എന്നിവർക്കെതിരായ തെളിവുകൾ കൈമാറണം. ക്ലൗഡ് അടക്കമുള്ളവയിൽ സൂക്ഷിച്ചിട്ടുള്ള രേഖകൾ നശിപ്പിക്കണമെന്നും വിജയ് പിള്ള ആവശ്യപ്പെട്ടതായി സ്വപ്ന പറഞ്ഞു.സ്വർണക്കടത്ത് കേസിൽ പുറത്തുവിട്ട കാര്യങ്ങൾ കള്ളം പറഞ്ഞതാണെന്ന് ഏറ്റുപറഞ്ഞ് ജനങ്ങളോട് ക്ഷമ ചോദിച്ച് ബംഗളൂരുവിൽ നിന്ന് സ്ഥലംവിടണം. ഇതിന് ശേഷം ഒരു മാസത്തിനുള്ളിൽ മലേഷ്യയിലേക്കോ യു.കെയിലേക്കോ പോകാനുള്ള പാസ്പോർട്ടും വിസയും തയാറാക്കി തരാം. സ്വപ്ന ജീവനോടെ ഉണ്ടെന്നോ എവിടെയാണെന്നോ കേരളത്തിലെ ജനങ്ങൾ അറിയാൻ പാടില്ലെന്നും വിജയ് പിള്ള പറഞ്ഞതായി സ്വപ്ന ആരോപിച്ചു.

കള്ളപാസ്പോര്‍ട്ടും വിസയും നല്‍കും, കാണാമറയത്ത് പോകണം, മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും എതിരെയുള്ള എല്ലാ വിവരങ്ങളും കൈമാറണം എന്നാണ് വിജയ്‌പിള്ള ആവശ്യപ്പെട്ടത്. ഒത്തുതീര്‍പ്പിന് വഴങ്ങിയില്ലെങ്കില്‍ സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ തന്നെ വധിക്കും എന്നും വിജയ്‌ പിള്ള പറഞ്ഞതായി സ്വപ്ന എഫ്ബി ലൈഫില്‍ പറഞ്ഞു. കേസിൽ നിന്ന് പിന്മാറുന്ന പ്രശ്നമില്ലെന്ന് പിണറായി വിജയനെ അറിയിക്കുന്നു. കേരളത്തെയും ജനങ്ങളെയും വിറ്റുതുലച്ച് മകൾക്ക് വേണ്ടി സാമ്രാജ്യം പണിയാനുള്ള മുഖ്യമന്ത്രിയുടെ ശ്രമങ്ങളെ ജീവനുള്ള കാലത്തോളം തുറന്നു കാണിക്കും. ഭീഷണിയുമായോ ഒത്തുതീർപ്പുമായോ തന്നെ സമീപിക്കേണ്ടെന്നും സ്വപ്ന എഫ്.ബി ലൈവിൽ പറഞ്ഞു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...