മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷസഖ്യത്തിന്റെ അവിശ്വാസ പ്രമേയം അംഗീകരിച്ചു

മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷസഖ്യ സഖ്യത്തിന്റെ അവിശ്വാസ പ്രമേയം അംഗീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ഭാരത് രാഷ്ട്ര സമിതിയും (BRS) നോട്ടീസ് സമര്‍പ്പിച്ചിരുന്നു. ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയാണ് ലോക്സഭാ സെക്രട്ടറി ജനറലിന്റെ ഓഫീസില്‍ നോട്ടീസ് നല്‍കിയത്. എല്ലാ എംപിമാരോടും പാർലമെന്‍ററി ഓഫീസിൽ ഉണ്ടായിരിക്കണമെന്ന് നിർദ്ദേശം നൽകി കോൺഗ്രസ് വിപ്പ് പുറപ്പെടുവിച്ചു. അവിശ്വാസപ്രമേയം അവതരിപ്പിക്കണമെങ്കിൽ ലോക്സഭയിലെ അമ്പത് എംപിമാരുടെ പിന്തുണ വേണം.

അവിശ്വാസ പ്രമേയം ക്രമപ്രകാരമാണെന്നു കണ്ടാല്‍ സ്പീക്കര്‍ പ്രമേയം സഭയില്‍ വായിക്കും. തുടര്‍ന്ന് പ്രമേയത്തെ അനുകൂലിക്കുന്ന അംഗങ്ങളോട് എഴുന്നേറ്റ് നില്‍ക്കാന്‍ ആവശ്യപ്പെടും. 50 പ്രതിപക്ഷ അംഗങ്ങളെങ്കിലും ഇതിനെ അനുകൂലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം വിഷയത്തിൽ റൂൾ 176 അനുസരിച്ച് ഹ്രസ്വ ചർച്ചയ്ക്ക് തയ്യാറാണെന്നും അമിത് ഷാ വിഷയത്തിൽ സംസാരിക്കുമെന്നും ഭരണപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസം മുതല്‍ മണിപ്പൂരിലെ അക്രമത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ജൂലൈ 20നാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിച്ചത്. ജൂലൈ 19 ന്‌, മണിപ്പൂരില്‍ ജനക്കൂട്ടം രണ്ട് സ്ത്രീകളെ നഗ്‌നരായി നടത്തിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ രാജ്യമൊട്ടുക്കെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് പാര്‍ലമെന്റിലും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം നടത്തുന്നത്.

പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങുന്ന ദിവസം, മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രധാനമന്ത്രി മണിപ്പൂര്‍ കലാപത്തില്‍ പ്രതികരിച്ചിരുന്നു. സ്ത്രീകളെ നഗ്നരാക്കി റോഡില്‍ കൂടി നടത്തിയ സംഭവത്തെ അപലപിച്ചാണ് മോദി പ്രതികരിച്ചത്. പുറത്ത് വരുന്ന ദൃശ്യങ്ങള്‍ വേദനാജനകമാണ് , മണിപ്പൂരിലെ പെണ്‍മക്കള്‍ക്കുണ്ടായ ദുരനുഭവം പൊറുക്കാനാവില്ല.പരിഷ്കൃത സമൂഹത്തെ നാണം കെടുത്തുന്ന സംഭവമാണ് നടന്നത്.കുറ്റക്കാരെ വെറുതെ വിടില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി നിയമം സര്‍വശക്തിയില്‍ പ്രയോഗിക്കുമെന്നും വ്യക്തമാക്കിയിരുന്നു. അതേസമയം മെയ്ത്തൈയ് വിഭാഗക്കാരുടെ പലായനം ഉള്ള മിസോറാമിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഇന്റർനെറ്റ് ഭാഗികമായി പുനസ്ഥാപിച്ച മണിപ്പൂരിൽ കനത്ത ജാഗ്രത തുടരുകയാണ് .

നിയമസഭാ തെരെഞ്ഞെടുപ്പ്; തമിഴ്നാട്ടിൽ 82%, ബംഗാളിൽ 90% കടന്ന് പോളിങ്

പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ജനവിധി എഴുതി. തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഇന്ന് നടന്ന വോട്ടെടുപ്പിൽ കനത്ത പോളിങ്. രണ്ടു സംസ്ഥാനങ്ങളിലും രാവിലെ തന്നെ പല ബൂത്തുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ഉച്ചകഴിഞ്ഞും ഉയർന്ന...

ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണാ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത് എന്നാവശ്യപ്പെട്ട് നിവേദനം നൽകി അതിജീവിത. രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക്...

തമിഴ്‌നാട് വിധിയെഴുതുന്നു, ഉച്ചവരെ 56.81 ശതമാനം പോളിംഗ്

തമിഴ്നാട്ടിൽ 234 അംഗ നിയമസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്ന വോട്ടിംഗ് പുരോഗമിക്കുകയാണ്. ഉച്ചവരെ 56.81 ശതമാനം പോളിംഗ് നടന്നതായാണ് കണക്കുകൾ. രാവിലെ 7 മണി മുതൽ സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നു. കൊളത്തൂർ, എടപ്പാടി,...

ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടരുന്നു, ഉച്ചവരെ കനത്ത പോളിങ്

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് തുടരുന്നു. ഉച്ചവരെ 60ശതമാനത്തിലധികം പോളിങ് ആണ് നാടകരേഖപ്പെടുത്തിയത്. 152 മണ്ഢലങ്ങളിലും കനത്ത പോളിങ് ആണ് രേഖപ്പെടുത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ചപ്പോൾ മുതൽ നല്ല...

കേരളത്തിൽ ചൂട് കനക്കുന്നു; പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കണക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് നിലവിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ...

പാമ്പ് കടിയേറ്റ് ഉറങ്ങിക്കിടന്ന എട്ട് വയസുകാരന്‍ മരിച്ചു

തിരുവനന്തപുരം ചിറയിന്‍കീഴില്‍ പാമ്പ് കടിയേറ്റ് ഉറങ്ങിക്കിടന്ന എട്ട് വയസുകാരന്‍ മരിച്ചു. ചിറയിന്‍കീഴ് സ്വദേശികളായ ദിലീപ്-അനു ദമ്പതികളുടെ മകനായ ദിക്ഷല്‍ ആണ് മരിച്ചത്. കാലില്‍ രക്തം പൊടിയുകയും ശരീരം നീലനിറം ആകുകയും ചെയ്തതോടെയാണ് വീട്ടുകാര്‍...

പാറമേക്കാവിനെതിരായ നടപടിയില്‍ നിന്നും പാലക്കാട് കളക്ടറും കമ്മീഷണറും പിന്മാറണം: പാറമേക്കാവ് ദേവസ്വം

പാറമേക്കാവ് വെടിക്കെട്ട് ലൈസൻസിക്കെതിരെ കേസെടുത്ത നടപടിക്കെതിരെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്. കേസെടുത്തത് പൂരം തകർക്കാനുള്ള നീക്കമാണെന്ന് സംശയിക്കുന്നുവെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പെസോ...

ടിം കുക്ക് പടിയിറങ്ങുന്നു, ജോൺ ടെർനസ് പുതിയ ആപ്പിൾ സിഇഒ

15 വർഷത്തെ സേവനത്തിന് ശേഷം ആപ്പിളിന്റെ സിഇഒ സ്ഥാനത്ത് നിന്ന് ടിം കുക്ക് പടിയിറങ്ങുന്നു. എന്നാൽ കുക്ക് എക്സിക്യൂട്ടീവ് ചെയർമാനായി തുടരും. കുക്ക് ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞാൽ ജോൺ ടെർനസ് ആപ്പിളിന്റെ പുതിയ സിഇഒ...