‘വോട്ടർമാരെ സ്വാധീനിക്കാൻ പണം’- ജില്ലാ കളക്ടർ അന്വേഷണ റിപ്പോർട്ട്‌ നൽകി, ഉണ്ടയില്ലാ വെടിയെന്ന് ശോഭ സുരേന്ദ്രൻ

ബിജെപി പ്രവർത്തക വോട്ടർക്ക് പണം നൽകിയെന്ന ആരോപണം തള്ളി എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. തന്നെ വേട്ടയാടാനുള്ള ശ്രമമാണെന്നും കണ്ണാടി പ‍ഞ്ചായത്തിൽ എത്തിയത് കാൻസർ രോ​ഗിയെ കാണാനാണെന്നുമായിരുന്നു പ്രതികരണം. തന്നെ വേട്ടയാടാനുള്ള ശ്രമമാണെന്നും കണ്ണാടി പ‍ഞ്ചായത്തിൽ എത്തിയത് കാൻസർ രോ​ഗിയെ കാണാനാണെന്നുമായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം. വോട്ട് ചോദിക്കുന്നത് രാഷ്ട്രീയവും വികസനവും പറഞ്ഞ് മാത്രമായിരിക്കുമെന്നും സത്യം തെളിയിച്ച ശേഷം മാത്രമേ ഇതിൽ നിന്ന് പിന്മാറൂ എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം എൻ ഡി എ സ്ഥാനാർഥി ശോഭ സുരേന്ദ്രനെതിരായ ‘വോട്ടിന് നോട്ട്’ ആരോപണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ജില്ലാ കളക്ടർ അന്വേഷണ റിപ്പോർട്ട്‌ നൽകി. പരാതി ലഭിച്ച് മണിക്കൂറുകൾക്കകമാണ് അതിവേഗം അന്വേഷണം നടത്തി കളക്ടർ പ്രഥമിക റിപ്പോർട്ട് സമർപ്പിച്ചത്. വോട്ടിനായി പണം കൈമാറിയെന്ന ആരോപണത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് കളക്ടർ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. സംഭവ സ്ഥലത്തെത്തി തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് അന്വേഷണം നടത്തിയതിന്‍റെ വിശദാംശങ്ങളും കളക്ടർ വിവരിച്ചിട്ടുണ്ട്. വയോധിക പണം കിട്ടിയില്ലെന്നാണ് മൊഴി നൽകിയിരിക്കുന്നതെന്നും കളക്ടറുടെ റിപ്പോർട്ടിലുണ്ട്. പ്രധാന സാക്ഷി പണം ലഭിച്ചെന്ന ആരോപണം നിഷേധിച്ചെങ്കിലും, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതൽ വിശദമായ അന്വേഷണം ആവശ്യമാണെന്നാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്. ഈ റിപ്പോർട്ട്‌ പരിശോധിച്ച് കൂടുതൽ നടപടിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. പെരുമാറ്റചട്ടം ലംഘിച്ചോ എന്ന് പരിശോധിക്കുമെന്നും ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു.

ഒരു മീഡിയ മാനിപ്പുലേറ്റ് ചെയ്ത തയ്യാറാക്കിയ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. വെളുത്ത ചൂരിദാറിട്ട സ്ത്രീ കാറിനകത്ത് ഉണ്ടെന്ന തരത്തിലാണ് ദൃശ്യങ്ങൾ കാണിക്കുന്നത്. എന്റെ കാറിനകത്ത് ഞാനും പ്രമീള ശശീധരനും യാത്ര ചെയ്യുന്നത്.കോൺ​ഗ്രസുകാരുടെ രണ്ട് വണ്ടികളാണ് ഞങ്ങളെ ഫോളോ ചെയ്തിരുന്നു. കൊടിവെച്ച കാറുകളും അതിലുണ്ട്. അന്വേഷണം നടത്തേണ്ടത് പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷനുമാണെന്നും ശോഭ സുരേന്ദ്രൻ പ്രതീകരിച്ചു. ഞാൻ വികസനം പറഞ്ഞ് വോട്ട് ചോദിക്കും. ഇലക്ഷൻ കഴിഞ്ഞാൽ ബിജെപി ആരെന്ന് കേരളം അറിയും. ഈ ആസൂത്രിത ശ്രമത്തിനെതിരെ കേരളം പ്രതികരിക്കും. പാലക്കാട് ബിജെപി ജയിക്കും എന്ന് കണ്ട് നേരത്തെ തിരക്കഥ തയാറാക്കുകയാണ് ചെയ്തത്. ഇവർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നും അവർ പറഞ്ഞു.

പാലക്കാട് സ്ഥാനാർഥി ശോഭ സുരേന്ദ്രൻ ഏപ്രിൽ 8 ന് പാലക്കാട് കണ്ണാടി പഞ്ചായത്തിലെ തെരുവക്കുറിശ്ശി ഭാഗത്ത് വോട്ടർമാരെ സ്വാധീനിക്കാൻ പണം വിതരണം ചെയ്തു എന്നാണ് പരാതി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ഉടൻ തന്നെ ഫ്ലൈയിംഗ് സ്ക്വാഡിനെ സ്ഥലത്തേക്ക് അയച്ചെന്നും രത്തൻ യു കേൽക്കർ വിവരിച്ചു. ​മാധ്യമങ്ങളിൽ പരാമർശിക്കപ്പെട്ട കണ്ണാടി സ്വദേശിനി ദേവുവിന്റെ (65) മൊഴി ഫ്ലൈയിംഗ് സ്ക്വാഡ് രേഖപ്പെടുത്തി. എന്നാൽ തനിക്ക് പണം ലഭിച്ചിട്ടില്ലെന്ന് അവർ മൊഴി നൽകിയിട്ടുണ്ട്. പ്രധാന സാക്ഷി പണം ലഭിച്ചെന്ന ആരോപണം നിഷേധിച്ചെങ്കിലും, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമത്തിന്റെയും പെരുമാറ്റച്ചട്ടത്തിന്റെയും ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ​തിരഞ്ഞെടുപ്പ് നിരീക്ഷകർക്കും പൊലീസ് വിഭാഗത്തിനും റിപ്പോർട്ടിന്റെ പകർപ്പ് ജില്ലാ കളക്ടർ നൽകിയിട്ടുണ്ട്. റിപ്പോർട്ട് പരിശോധിച്ച് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുന്നതാണെന്ന് അദ്ദേഹം അറിയിച്ചു.

അതേസമയം സംഭവത്തിൽ പാലക്കാട് കളക്ടർ, പൊലീസ് എസ് പിക്ക് പരാതി നൽകി. കോടതിയുടെ അനുമതി പ്രകാരം കേസെടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

മുണ്ടത്തിക്കോട് സ്ഫോടനം; ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ഉണ്ടായ സ്ഫോടനത്തിൽ ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി അനുശോചനം രേഖപ്പെടുത്തി. സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവർക്കും ലുലു ഗ്രൂപ്പ് സഹായധനം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന്...

മലപ്പുറത്ത് പ്ലാസ്റ്റിക് കമ്പനിയിൽ തീപിടുത്തം

മലപ്പുറം മൈലാടി വെള്ളൂർ റോഡിലെ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ യൂണിറ്റിൽ തീപിടുത്തം. യൂണിറ്റിന് പുറത്ത് കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങൾക്കാണ് തീപിടിച്ചത്. സമീപത്തെ ഇലക്ട്രിക് ലൈനിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടിനെത്തുടർന്ന് തെങ്ങോല കത്തുകയും, അവിടെനിന്ന്...

മുണ്ടത്തിക്കോട് ദുരന്തം; അപകടകാരണം കനത്ത ചൂടല്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന് കാരണം കനത്ത ചൂടല്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ പ്രാഥമികമായി വിലയിരുത്തി. ഷോർട്ട് സർക്യൂട്ട് മൂലമാണോ സ്ഫോടനം ഉണ്ടായതെന്ന കാര്യത്തിലാണ് ഇപ്പോൾ പ്രധാനമായും പരിശോധന നടക്കുന്നത്. ഇലക്ട്രിക്കൽ...

എന്തിനും തയ്യാറായിരിക്കാൻ നിർദ്ദേശം, ആക്രമണം വേണ്ട: ഡൊണാൾഡ് ട്രംപ്, ഹോർമുസിൽ കപ്പലിന് നേരെ വെടിവെപ്പ്

ഇറാനുമായുള്ള വെടിനിർത്തൽ കാലാവധി നീട്ടിയതായും എന്നാൽ നാവിക ഉപരോധം തുടരുമെന്നും ഡൊണാൾഡ് ട്രംപ്. ചർച്ചകൾക്ക് കൂടുതൽ സമയം നൽകാനാണ് തന്റെ തീരുമാനമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. അതേസമയം എന്തിനും തയ്യാറായിരിക്കാൻ സേനകൾക്ക്...

പാറമേക്കാവിന്റെ വെടിക്കോപ്പ് നിർമാണത്തിന് പാലക്കാട് ജില്ലാ കളക്ടറുടെ സ്റ്റോപ്പ് മെമോ

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകി. പാലക്കാട് ജില്ലാ കളക്ടറാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിർമ്മാണശാലയ്ക്കാണ് സ്റ്റോപ്പ് മെമ്മോ...

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനം; പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കിയേക്കും

തൃശൂരിലെ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ ആലോചന. വെടിക്കെട്ട് പൂർണമായും ഒഴിവാക്കുന്നത് സംബന്ധിച്ച് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ആലോചനകൾ നടത്തുകയാണ്. തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ലെന്ന് ദേവസ്വം സെക്രട്ടറി...

വാൽപ്പാറ അപകടത്തിൽ ചികിത്സയിലിരുന്ന ഡ്രൈവർ മരിച്ചു; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

വാൽപ്പാറ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി. മലപ്പുറം പള്ളിപ്പറമ്പ് സ്കൂൾ ഡ്രൈവർ നൗഷാദ് അലിയാണ് ഇന്ന് മരിച്ചത്. കൊയമ്പത്തൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കുകയായിരുന്നു. തീവ്രപരിചരണവിഭാ​ഗത്തിൽ കഴിയവെ പുലർച്ചെയാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ...

മുണ്ടത്തിക്കോട് സ്ഫോടനം; മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 14 ലക്ഷം രൂപ, പരുക്കേറ്റവര്‍ക്ക് രണ്ടുലക്ഷം രൂപ ധനസഹായം

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 14 ലക്ഷം രൂപ വീതം ധനസഹായം സർക്കാർ തീരുമാനിച്ചു. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷയും സംസ്ഥാന ദുരന്ത പ്രതികരണ നിധി (എസ്ഡിആർഎഫ്) നിന്ന്...