ലോക്‌സഭാ തിരഞ്ഞെടുപ്പ്: ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

6 സംസ്ഥാനങ്ങളിലായി 58 സീറ്റുകളിലായി ആറാം ഘട്ടത്തിൽ മത്സരിക്കുന്ന 889 സ്ഥാനാർത്ഥികളുടെ വിധി 11 കോടിയിലധികം വോട്ടർമാർ തീരുമാനിക്കും. ആദ്യമണിക്കൂറുകളിൽ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. കേന്ദ്രമന്ത്രിമാർ അടക്കം പ്രമുഖർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ഹരിയാന (10), ബിഹാർ (8), ജാർഖണ്ഡ് (4), ഒഡീഷ (6), ഉത്തർപ്രദേശ് (14), പശ്ചിമ ബംഗാൾ (8), ഡൽഹി (7), ജമ്മു കശ്മീർ (1) എന്നിവിടങ്ങളിലെ 58 ലോക്‌സഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.

ആദ്യ 2 മണിക്കൂറിൽ 10.82 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കൂടുതൽ പോളിങ് ബംഗാളിലാണ്. 16.54 ശതമാനം. കുറവ് ഒഡീഷയിൽ 7.43 ശതമാനം. രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് , സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി,കേന്ദ്രമന്ത്രിമാരായ എസ് ജയശങ്കർ, ഹർദീപ് സിംഗ് പുരി, എഎപി മന്ത്രി അതിഷി മെർലേന , ഗൗതം ഗംഭീർ, ഹരിയാന മുന്‍ മുഖ്യമന്ത്രിയും ബിജെപി സ്ഥാനാര്‍ഥിയുമായ മനോഹർലാൽഖട്ടർ, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അടക്കമുള്ള പ്രമുഖ‌ർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

ഡൽഹിയിലെ ഏഴ് ലോക്‌സഭാ സീറ്റുകളിലേക്കും ഇന്ന് തന്നെയാണ് വോട്ടെടുപ്പ്. നോർത്ത് ഈസ്റ്റ് ഡൽഹി, നോർത്ത് വെസ്റ്റ് ഡൽഹി, ചാന്ദ്‌നി ചൗക്ക്, സൗത്ത് ഡൽഹി, ഈസ്റ്റ് ഡൽഹി, വെസ്റ്റ് ഡൽഹി, ന്യൂഡൽഹി തുടങ്ങിയ സീറ്റുകളാണ്. ബിജെപി നേതാക്കളായ മേനക ഗാന്ധി, മനോജ് തിവാരി, ജമ്മു ആൻഡ് കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ മെഹബൂബ മുഫ്തി, കോൺഗ്രസിൻ്റെ കനയ്യ കുമാർ തുടങ്ങി പ്രമുഖ സ്ഥാനാർത്ഥികൾ ഈ ഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്. ബിജെപിയുടെ മനോജ് തിവാരി, ബൻസുരി സ്വരാജ്, കോൺഗ്രസിൻ്റെ കനയ്യ കുമാർ, ഉദിത് രാജ്, ആം ആദ്മി പാർട്ടിയുടെ സോമനാഥ് ഭാരതി എന്നിവർ രാജ്യതലസ്ഥാനത്ത് മത്സരരംഗത്തുള്ള പ്രമുഖ സ്ഥാനാർത്ഥികളാണ്.

ഹരിയാനയിലെ 10 സീറ്റുകളിലും ആറാം ഘട്ടത്തിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. കർണാലിൽ നിന്ന് മത്സരിക്കുന്ന മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹർ ലാൽ ഖട്ടർ ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ബിജെപിയുടെ റാവു ഇന്ദർജിത് സിംഗ്, നവീൻ ജിൻഡാൽ എന്നിവരും യഥാക്രമം ഗുരുഗ്രാം, കുരുക്ഷേത്ര സീറ്റുകളിൽ മത്സരിക്കുന്നു.

പശ്ചിമ ബംഗാളിൽ അഞ്ച് ജില്ലകളിലെ ഗോത്രമേഖലയായ ജംഗൽ മഹൽ മേഖലയിലാണ് വോട്ടെടുപ്പ്. സ്വത്വരാഷ്ട്രീയത്തിൻ്റെ ഹോട്ട്‌സ്‌പോട്ടായ പ്രദേശം തംലുക്ക്, കാന്തി, ഘട്ടൽ, ജാർഗ്രാം, മേദിനിപൂർ, പുരുലിയ, ബാങ്കുര, ബിഷ്ണുപൂർ എന്നീ സീറ്റുകളിൽ നിന്ന് എട്ട് പ്രതിനിധികളെ ലോക്‌സഭയിലേക്ക് അയക്കുന്നു. 2019ലെ തെരഞ്ഞെടുപ്പിൽ എട്ട് സീറ്റുകളിൽ ബിജെപി അഞ്ച് സീറ്റുകളും ടിഎംസി മൂന്ന് സീറ്റുകളും നേടി.

ഈ ഘട്ടം അവസാനിക്കുമ്പോൾ 543 ലോക്‌സഭാ സീറ്റുകളിൽ 486 എണ്ണത്തിലേക്കുള്ള വോട്ടെടുപ്പ് അവസാനിക്കും. അവസാന ഘട്ടത്തിൽ ബാക്കിയുള്ള 57 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ഈ ഘട്ടത്തിലെ തെരഞ്ഞെടുപ്പോടുകൂടി 486 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പൂർത്തിയാകും.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...