ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ റിപ്പോര്‍ട്ട് നല്‍കി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരെ റിപ്പോര്‍ട്ട് നല്‍കി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍. കേരള സെനറ്റ് യോഗത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് വി സി മോഹനന്‍ കുന്നുമ്മലിന്റെ നടപടി. താന്‍ വിളിച്ച യോഗത്തില്‍ മന്ത്രി സ്വന്തം നിലയ്ക്ക് അധ്യക്ഷയാകുകയായിരുന്നുവെന്ന് വി സി ആരോപിക്കുന്നു. ഇത് ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും മന്ത്രി അധ്യക്ഷയാവുകയായിരുന്നു. ചാന്‍സലറുടെ അസാന്നിധ്യത്തില്‍ തനിക്ക് അധ്യക്ഷ ആകാമെന്നായിരുന്നു മന്ത്രിയുടെ വാദമെന്നും വി സി വെളിപ്പെടുത്തി.

കേരള സെനറ്റ് പാസാക്കിയെന്ന് പറയുന്ന പ്രമേയം യോഗത്തിന്റെ അജണ്ടയില്‍ ഇല്ലാത്തതായിരുന്നുവെന്നും വിസി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ നിശ്ചയിക്കേണ്ടെന്ന് യോഗത്തില്‍ ഇടത് അംഗം പ്രമേയം അവതരിപ്പിച്ചു. പ്രമേയം പാസായെന്നും യോഗം അവസാനിച്ചെന്നും മന്ത്രി പറഞ്ഞതോടെ ഇതിനെ എതിര്‍ത്ത് വി സി മോഹനന്‍ കുന്നുമ്മല്‍ രംഗത്തെത്തുകയായിരുന്നു. യോഗത്തില്‍ ഉയര്‍ന്ന പേരുകള്‍ റിപ്പോര്‍ട്ടില്‍ വിസി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള നോമിനികളുടെ പേര് കൈമാറിയെന്നും വിസി കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ മന്ത്രി അജണ്ട വായിച്ചപ്പോള്‍ തന്നെ ഇടത് അംഗങ്ങള്‍ എതിര്‍ത്തു. അജണ്ട പ്രകാരം പ്രതിനിധിയെ നിശ്ചയിക്കണമെന്ന് ഗവര്‍ണറുടെ പ്രതിനിധികളും എതിര്‍പ്പുമായി ഇടത് അംഗങ്ങളും ചേരിതിരിഞ്ഞതോടെ വാഗ്വാദം രൂക്ഷമായി. ഇതിന് പിന്നാലെയാണ് പ്രതിനിധിയെ നിശ്ചയിക്കേണ്ടതില്ല എന്ന പ്രമേയം ഇടത് അംഗം നസീബ് അവതരിപ്പിച്ചത്. പമേയം പാസ്സായി എന്ന് മന്ത്രിയും ഇല്ലെന്ന് വിസിയും പറഞ്ഞതോടെ നാടകീയ രംഗങ്ങളാണ് അരങ്ങേറുകയായിരുന്നു. താന്‍ വിളിച്ച യോഗത്തില്‍ മന്ത്രി അധ്യക്ഷത വഹിച്ചതും അജണ്ട വായിച്ചതും കീഴ് വഴക്കങ്ങളുടെ ലംഘനമാണെന്നും വി സി വ്യക്തമാക്കി.

ഗവര്‍ണറുടെ അന്ത്യശാസനത്തിന് പിന്നാലെയാണ് കേരള സര്‍വകലാശാലയില്‍ സെനറ്റ് യോഗം ചേര്‍ന്നത്. സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള യൂണിവേഴ്‌സിറ്റി പ്രതിനിധിയെ നിശ്ചയിച്ച് നല്‍കണമെന്നായിരുന്നു ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചത്. രാവിലെ 11 മണിക്ക് ആരംഭിച്ച യോഗത്തില്‍ സര്‍വകലാശാലാ നോമിനിയെ നിശ്ചയിക്കുക എന്ന ഒറ്റ അജണ്ട മാത്രമാണുണ്ടായിരുന്നത്. 106 അംഗങ്ങളുള്ള സെനറ്റില്‍ ക്വാറം തികയാന്‍ മൂന്നിലൊന്ന് അംഗബലം മതിയാകും.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...