2026 ഫിഫ ലോകകപ്പ്; യോഗ്യത നേടുന്ന ആദ്യ ടീമായി ജപ്പാൻ

ബഹ്റൈനെ രണ്ട് ഗോളുകൾ പരാജയപ്പെടുത്തി ജപ്പാൻ 2026 ഫിഫ ലോകകപ്പ് യോഗ്യത നേടുന്ന ആദ്യ ടീമായി. ഏഷ്യൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ മൂന്നാം റൗണ്ടിൽ ബഹ്റൈനെ തോൽപ്പിച്ചതോടെയാണ് ജപ്പാൻ അടുത്ത ഫിഫ ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിച്ച ആദ്യ രാജ്യമായത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബഹ്റൈനെ ജപ്പാൻ വീഴ്ത്തിയത്. സ്വന്തം മണ്ണിൽ വെച്ച് നടന്ന മത്സരത്തിൽ ജയിച്ച് ലോകകപ്പ് യോഗ്യത ഉറപ്പിക്കാനായത് ജപ്പാന് ഇരട്ടി മധുരമാവുന്നു. ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ നടന്നു കൊണ്ടിരിക്കുമ്പോൾ 2026 ലോകകപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ രാജ്യമായി ജപ്പാൻ മാറി.

ജപ്പാനിലെ സൈതാമ സ്റ്റേഡിയത്തിലായിരുന്നു മത്സരം. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളൊന്നും കണ്ടെത്താനായില്ല. എന്നാൽ രണ്ടാം പകുതിയിൽ ജപ്പാനിൽ നിന്ന് മികച്ച മുന്നേറ്റങ്ങൾ വന്നു. 66ാം മിനിറ്റിൽ പരക്കാരനായെത്തിയ മുന്നേറ്റ നിര താരം ഡൈച്ചി കമഡയിലൂടെയാണ് ആദ്യ ഗോൾ വലയിലാക്കിയത്. 87ാം മിനിറ്റിൽ ടേക്ക് ഫുസകുബോയിലൂടെ വീണ്ടും ഗോളടിച്ച് ജപ്പാൻ ആധിപത്യം ഉറപ്പിച്ചു. മികച്ച നീക്കങ്ങൾ കളിക്കളത്തിൽ ബഹ്റൈനിൽ നിന്ന് വന്നെങ്കിലും ഗോൾ അകന്ന് നിന്നു. ഏഷ്യൻ യോഗ്യതാ റൗണ്ടിൽ മികച്ച ഫോമിലാണ് ജപ്പാന്റെ കളി. ബഹ്റൈനെതിരായ ജയത്തോടെ 19 പോ‍യിന്‍റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നിലനിർത്തുകയാണ് ജപ്പാൻ. അഞ്ച് മത്സരങ്ങൾ ജപ്പാൻ ജയിച്ചപ്പോൾ ഒരു കളിയിൽ സമനിലയിൽ പിരിഞ്ഞു.

യുഎസ്എയും മെക്സിക്കോയും കാനഡയും ചേർന്ന് ആതിഥേയത്വം വഹിക്കുന്ന അടുത്ത ഫുട്ബോൾ മാമാങ്കത്തിനായി നാളുകളെണ്ണി കാത്തിരിക്കുകയാണ് ആരാധകർ.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...