അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടിരുന്നുവെന്ന് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ “ഒന്നാം നമ്പർ ശത്രു” എന്ന് മുദ്രകുത്തി ഇറാന്റെ ഇസ്ലാമിക ഭരണകൂടം അദ്ദേഹത്തെ വധിക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വെളിപ്പെടുത്തല്‍. ഇറാൻ്റെ യുറേനിയം ഉത്പാദനത്തിന് അമേരിക്ക ഭീഷണിയാകുമെന്ന് മനസിലാക്കിയതിന് പിന്നാലെയാണ് ഇറാന്‍ ട്രംപിനെ വധിക്കാന്‍ പദ്ധതികള്‍ മെനയുന്നത്. ഇറാൻ്റെ ആണവ പദ്ധതികള്‍ ഇസ്രയേലിന് ഭീഷണി എന്നതു പോലെ അമേരിക്കയ്ക്കും ഭീഷണിയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി.

“അവർ അദ്ദേഹത്തെ കൊല്ലാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ഇപ്പോൾ ഒന്നാം നമ്പർ ശത്രുവാണ്. ഒരു നിർണായക നേതാവാണ്. മറ്റുള്ളവർ സ്വീകരിച്ച പാതയിലൂടെ ദുർബലമായ രീതിയിൽ വിലപേശാൻ അദ്ദേഹം ഒരിക്കലും പോയിട്ടില്ല.” ഫോക്സ് ന്യൂസിന്റെ ബ്രെറ്റ് ബെയറിനോട് നെതന്യാഹു പറഞ്ഞു. “വ്യാജ കരാർ” എന്ന് താൻ വിശേഷിപ്പിച്ചത് പൊളിച്ചുമാറ്റിയതിനും, ഇറാൻ ആണവ കരാറിൽ നിന്ന് പിന്മാറിയതിനും, ഇറാനിയൻ കമാൻഡർ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിനും ട്രംപിനെ അദ്ദേഹം പ്രശംസിച്ചു. ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കുന്നത് തടയണമെന്ന ട്രംപിന്റെ ശക്തമായ നിലപാടാണ് അദ്ദേഹത്തെ പ്രധാന ലക്ഷ്യമാക്കിയതെന്ന് പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു.“നിങ്ങൾക്ക് ഒരു ആണവായുധം കൈവശം വയ്ക്കാൻ കഴിയില്ല, അതായത് നിങ്ങൾക്ക് യുറേനിയം സമ്പുഷ്ടമാക്കാൻ കഴിയില്ല എന്ന് അദ്ദേഹം വളരെ വ്യക്തമായി പറഞ്ഞു.” ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞു.

മിസൈലുകള്‍ തടയുന്നതിലൂടെ ഇസ്രയേൽ സ്വയം സംരക്ഷിക്കുക മാത്രമല്ല, ലോകത്തെയും സംരക്ഷിക്കുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇസ്രയേൽ നഗരങ്ങളിൽ വൻതോതിലുള്ള ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിലൂടെ ഇറാൻ തിരിച്ചടിച്ചു, പക്ഷേ പലതും പരാജയപ്പെട്ടിരുന്നു. ഇസ്രയേലിൻ്റെ ആക്രമണ നടപടികൾ ഇറാനിയൻ ആണവ പദ്ധതിയെ ഒരു പരിധിവരെ പിന്നോട്ടടിച്ചെന്ന് നെതന്യാഹു ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. ഇറാൻ ലോകത്തിന് ഉയർത്തുന്ന ആണവ, ബാലിസ്റ്റിക് മിസൈൽ ഭീഷണി ഇല്ലാതാക്കാൻ ആവശ്യമായതെല്ലാം ചെയ്യാൻ തൻ്റെ രാജ്യം തയാറാണെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പറേഷൻ റൈസിങ് ലയൺ എന്ന് വിളിക്കപ്പെടുന്ന ഈ ഓപ്പറേഷനെ “ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക നടപടികളിൽ ഒന്ന്” എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. ഇസ്രയേലിന് നശിപ്പിക്കുമെന്ന് വളരെക്കാലമായി ഭീഷണിപ്പെടുത്തിയ അതേ ഇസ്ലാമിക ഭരണകൂടം 50 വർഷമായി ഇറാനിയൻ ജനതയെ അടിച്ചമർത്തുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...