കാഴ്ച പരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവം: നിയമനടപടിക്കൊരുങ്ങി മഹാരാജാസ് കോളേജ്, ഇന്‍റേണൽ കമ്മിറ്റി അന്വേഷിക്കും

മഹാരാജാസിൽ കാഴ്ചാപരിമിതിയുള്ള അധ്യാപകനെ ക്ലാസ് മുറിയിൽ വെച്ച് അവഹേളിച്ച സംഭവത്തിൽ കോളജ് നിയമനടപടിക്കൊരുങ്ങുന്നു. പോലീസ് കോളേജിൽ എത്തി വിവരങ്ങൾ അന്വേഷിക്കുന്നു. അധ്യാപകനെ വിദ്യാർത്ഥികൾ അപമാനിച്ചെന്ന പരാതി ഇന്‍റേണൽ കമ്മിറ്റി അന്വേഷിക്കും. റിപ്പോർട്ട് ഏഴു ദിവസത്തിനകം സമർപ്പിക്കും. വിദ്യാർത്ഥികൾക്കെതിരായ തുടർ നടപടികൾ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും. അധ്യാപകനായ ഡോ. സി. യു. പ്രിയേഷിന്റെയടക്കമുള്ള പരാതിയിലാണ് നടപടി.

സംഭവവുമായി ബന്ധപ്പെട്ട് മൂന്നാം വർഷ ബി എ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥികളായ മുഹമ്മദ് ഫാസിൽ, നന്ദന സാഗർ, രാകേഷ്, പ്രിയത, ആദിത്യ, ഫാത്തിമ എന്നീ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. അധ്യാപകന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ആഭ്യന്തര സമിതിക്കുള്ള നിർദേശം. കോളേജ് കൗൺസിൽ സെക്രട്ടറി ഡോ.സുജ ടി വി കൺവീനറായും പൊളിറ്റിക്കൽ സയൻസ് വകുപ്പ് മേധാവി ഡോ. സന്ധ്യ എസ്. നായർ, അറബിക് വിഭാഗം വകുപ്പ് മേധാവി ഡോ. അബ്ദുൽ ലത്തീഫ് കോഴിപ്പറമ്പൻ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ഇതിനിടെ പ്രശ്നം രാഷ്ട്രീയവൽകരിക്കരുതെന്നും ക്യാപസിനുള്ളിൽതന്നെ പരിഹാരം ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും അധ്യാപകനായ ഡോ.സി.യു.പ്രിയേഷ് പ്രതികരിച്ചു.

ഓഗസ്റ്റ് പതിനാലിനാണ് അധ്യാപകൻ പ്രിൻസിപ്പലിന് പരാതി നൽകിയത്. കാഴ്ച്ചാപരിമിതിയുള്ള താൻ ക്ലാസ് എടുക്കുമ്പോൾ കുട്ടികൾ കുട്ടികൾ അലക്ഷ്യമായി ഇരിക്കുകയും മൊബൈൽ ഫോൺ ഉപയോഗിക്കുകയും മറ്റൊരു കുട്ടി അനുവാദമില്ലാതെ ക്ലാസിലേക്ക് കയറുകയും പിന്നിൽ നിന്ന് ചേഷ്ടകൾ കാട്ടുകയും ചെയ്യുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പ്രചരിക്കുന്നുവെന്നതാണ് പരാതി.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...