ഹമാസ് ബന്ധമുണ്ടെന്നാരോപിച്ച് ഇന്ത്യൻ വിദ്യാർത്ഥിയെ യുഎസിൽ കസ്റ്റഡിയിലെടുത്തു

ഹമാസ് അനുകൂല പ്രചാരണം നടത്തിയെന്ന പേരില്‍ അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍. യു.എസ് ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായ ബാദര്‍ ഖാന്‍ സൂരിയാണ് അറസ്റ്റിലായത്. ഡൊണാൾഡ് ട്രംപ് ഭരണകൂടം ഇന്ത്യൻ പൗരനും പോസ്റ്റ്ഡോക്ടറൽ ഫെലോയുമായ ബദർ ഖാൻ സൂരിയെ കസ്റ്റഡിയിലെടുത്തതായി യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പിനെ (ഡിഎച്ച്എസ്) ഉദ്ധരിച്ച് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച രാത്രി വിര്‍ജീനിയയിലെ വീട്ടില്‍ നിന്ന് ബാദറിനെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിലെ ഉദ്യോഗസ്ഥരെന്ന് വ്യക്തമാക്കിയ ഇവര്‍ ബാദറിന്റ വിസ സര്‍ക്കാര്‍ റദ്ദാക്കിയതായും അറിയിച്ചു. ജൂതവിരുദ്ധത പ്രചരിപ്പിച്ചതിനും പലസ്തീൻ ഭീകര സംഘടനയായ ഹമാസുമായി ബന്ധമുണ്ടെന്ന ആരോപണത്തിൻ്റെ പേരിലാണ് നടപടിയെന്നാണ് റിപ്പോർട്ട്.

ബാദറിന് തീവ്രവാദ ബന്ധമുള്ളതായും ആരോപണമുണ്ട്. ബാദര്‍ സൂരി സമൂഹ മാധ്യമങ്ങളിലൂടെ ജൂതവിരുദ്ധത പ്രോത്സാഹിപ്പിച്ചു. ഹമാസിന്റെ മുതിര്‍ന്ന ഉപദേശകനുമായി സൂരിക്ക് അടുത്ത ബന്ധമുണ്ട്. സൂരിയുടെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയില്‍ നിന്നായതിനാല്‍ അദേഹത്തെ നാടുകടത്താന്‍ വിധിച്ചുകൊണ്ട് 2025 മാര്‍ച്ച് 15ന് സ്റ്റേറ്റ് സെക്രട്ടറി തീരുമാനം പുറപ്പെടുവിച്ചുവെന്നും ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന്റെ അസിസ്റ്റന്റ് സെക്രട്ടറി ട്രീസിയ മക്ലാഫ്‌ലിന്‍ സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കി.

വാഷിംഗ്ടണ്‍ ഡിസിയിലുള്ള ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയിലെ എഡ്മണ്ട് എ. വാല്‍ഷ് സ്‌കൂള്‍ ഒഫ് ഫോറിന്‍ സര്‍വീസിലെ അല്‍വലീദ് ബിന്‍ തലാല്‍ സെന്റര്‍ ഫോര്‍ മുസ്ലീം-ക്രിസ്ത്യന്‍ അണ്ടര്‍സ്റ്റാന്‍ഡിങില്‍ പോസ്റ്റ്‌ഡോക്ടറല്‍ ഫെലോയാണ് ഡോ. ബാദര്‍ ഖാന്‍ സൂരി. ഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്ലാമിയയിലെ നെല്‍സണ്‍ മണ്ടേല സെന്റര്‍ ഫോര്‍ പീസ് ആന്റ് കോണ്‍ഫ്‌ളിക്സ് റെസല്യൂഷനില്‍ നിന്ന് പീസ് ആന്റ് കോണ്‍ഫ്‌ളിക്സ് സ്റ്റഡീസില്‍ പിഎച്ച്ഡിയും നേടിയിട്ടുണ്ട്.

അതേസമയം പാലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുകയും ഹമാസ് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് യു.എസ് വിസ റദ്ദാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കഴിഞ്ഞ ദിവസം സ്വമേധയാ നാട്ടിലേക്ക് മടങ്ങിയിരുന്നു. ജൂതവിരുദ്ധത ആരോപിച്ച് ഇന്ത്യൻ വിദ്യാർത്ഥിനി രഞ്ജനി ശ്രീനിവാസൻ തടങ്കലിൽ നിന്ന് രക്ഷപ്പെട്ടതിന് ശേഷം സിബിപി ഹോം ആപ്പ് ഉപയോഗിച്ച് സ്വയം നാടുകടത്തപ്പെട്ടതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ സംഭവം. കൊളംബിയ സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനിയായ രഞ്ജനി ശ്രീനിവാസനാണ് അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയത്. രഞ്ജനി ഹമാസിനെ പിന്തുണച്ച് പ്രതിഷേധ സമരങ്ങളുടെ ഭാഗമായെന്നാണ് യുഎസ് ആരോപിക്കുന്നത്. ഇതോടെ വിസ റദ്ദാക്കുകയായിരുന്നു.

യുഎസിലെ ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് ഹമാസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഭരണകൂടം വിദേശ വിദ്യാര്‍ത്ഥികളുടെ മേല്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...