ശബരിമലയിലേക്കുള്ള പ്രവേശനം ഉചിതമായി ക്രമീകരിക്കണമെന്ന് ഹൈക്കോടതി

ശബരിമലയിലെ അനിയന്ത്രിതമായ തിരക്കും ഇപ്പോഴത്തെ സാഹചര്യവും പ്രതീക്ഷിച്ചതല്ലെങ്കിലും ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാമായിരുന്നുവെന്ന് ഹൈക്കോടതി വിലയിരുത്തി. ശബരിമലയിലെ തിര‌ക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് മാർ​ഗ നിർദ്ദേശങ്ങൾ ഹൈക്കോടതി പുറപ്പെടുവിച്ചു. വിഷയത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം. 100 പേര് നിൽക്കേണ്ട സ്ഥലത്ത് 200 പേരെ നിർത്തരുതെന്നും ക്യൂ നിൽക്കുന്നവരെ കൃത്യമായി പരിപാലിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ശബരിമലയിലേക്കുള്ള പ്രവേശനം ഉചിതമായ ക്രമീകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും കോടതി ആവ‍ര്‍ത്തിച്ചു.

വെര്‍ച്ചൽ ക്യൂ, സ്പോട്ട് ബുക്കിങ് ഇല്ലാത്തവരെ കയറ്റരുത്, സ്പോട്ട് ബുക്കിങ് എണ്ണം കുറക്കണമെന്നും വെര്‍ച്ചൽ ക്യൂ, സ്പോട്ട് ബുക്കിങ് ഇല്ലാതെ വരുന്നവരെ സന്നിധാനത്തേക്ക് പറഞ്ഞുവിടണ്ട എന്നും കോടതി നിർദ്ദേശിച്ചു. സ്പോട്ട് ബുക്കിം​ഗ് കുറയ്‌ക്കണം. വെർച്വൽ ക്യൂ ബുക്കിം​ഗ് 80,000 വരെ എത്തുന്ന ദിവസങ്ങളിൽ സ്പോട്ട് ബുക്കിം​ഗ് 10,000 ആക്കി കുറക്കണമെന്ന് ദേവസ്വം ബോർഡിനോടും ഹൈക്കോടതി നിർദ്ദേശിച്ചു. തിരക്കിനെ തുട‍ര്‍ന്ന് തീര്‍ത്ഥാടകര്‍ മണിക്കൂറുകളോളം കാത്ത് കിടക്കുന്ന എരുമേലിയിലെ സ്ഥിതിയെന്താണെന്നും കോടതി ആരാഞ്ഞു.

ക്യൂ കോംപ്ലക്സുകൾ, വിശ്രമ കേന്ദ്രങ്ങൾ എന്നിവ 24 മണിക്കൂറും വൃത്തിയായി സൂക്ഷിക്കണം. ഇതിനായി ആവശ്യമായ ജീവനക്കാരെ നിയോഗിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ആളെ കയറ്റാൻ കൂടുതൽ കാലി ബസുകൾ നിലയ്‌ക്കലിൽ നിന്നും പമ്പയിലേക്ക് അയക്കണമെന്നും ഇതിന് ആവശ്യമായ സൗകര്യം ഒരുക്കണമെന്നും പോലീസിന് ഹൈക്കോടതി നിർദ്ദേശം നൽകി.

കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു. സാഹിത്യ അക്കാദമിയിൽ എത്തിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. ഈ മാസം 31 വരെ കാലാവധി ഉള്ളപ്പോഴാണ് രാജി. സാഹിത്യ അക്കാദമി പ്രസിഡൻറ് സ്ഥാനം...

‘ഹാന്റാ വൈറസ്’, കപ്പലിൽ രണ്ട് ഇന്ത്യൻ ജീവനക്കാർ ഉൾപ്പെടെ മൂന്ന് മരണം

ഹാന്റാ വൈറസ് ബാധയെത്തുടർന്ന് അറ്റ്ലാന്റിക് സമുദ്രത്തിലെ കേപ് വെർഡെയേക്ക് സമീപം കുടുങ്ങിയ 'എംവി ഹോണ്ടിയസ്' എന്ന ഡച്ച് കപ്പലിലെ 149 പേരിൽ രണ്ട് ഇന്ത്യൻ ജീവനക്കാർ ഉൾപ്പെടെ മൂന്ന് യാത്രക്കാർ വൈറസ് ബാധയെ...

കേരള മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും, മൂന്നു നേതാക്കളെയും ദില്ലിക്ക് വിളിപ്പിച്ചു

കേരളത്തിലെ മുഖ്യമന്ത്രി വിഷയത്തില്‍ തീരുമാനിക്കാനുള്ള ചർച്ചകൾ കോൺഗ്രസ് ഹൈക്കമാൻഡിലേക്ക് നീങ്ങുന്നു. മുഖ്യമന്ത്രി ആരാകണം എന്നകാര്യത്തില്‍ എംഎല്‍എമാരുടെ അഭിപ്രായം അടങ്ങിയ റിപ്പോർട്ട് ഇന്ന് ഹൈക്കമാൻഡിന് കൈമാറും. എഐസിസി നിരീക്ഷകരാണ് റിപ്പോർട്ട് കൈമാറുക. പത്ത് വർഷത്തിന്...

ഇന്ത്യൻ ടി20 നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യർ എത്തിയേക്കും?

ഇന്ത്യൻ ടി20 ടീമിൽ നായകമാറ്റത്തിന് ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച സൂര്യകുമാർ യാദവിനെ മാറ്റി പകരം ശ്രേയസ് അയ്യരെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് സെലക്ഷൻ കമ്മിറ്റിയുടെ ആലോചന...

ബംഗാളിൽ ആദ്യ ബിജെപി സർക്കാർ നാളെ അധികാരമേൽക്കും

പശ്ചിമ ബംഗാൾ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിന് സാക്ഷ്യം വഹിച്ചുകൊണ്ട് ബിജെപി സംസ്ഥാനത്ത് ആദ്യമായി ഭരണത്തിലേറുന്നു. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9-ന് രാവിലെ 10 മണിക്ക് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ്...

എൻഡിഎ വിടാനൊരുങ്ങി എഐഎഡിഎംകെ

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണ പരിപാടികൾ തുടരുകയാണ്. തമിഴ്നാട് തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിൽ മത്സരിച്ച എഐഎഡിഎംകെ ഇപ്പോൾ എൻഡിഎയിൽ നിന്ന് പിന്മാറാൻ തയ്യാറെടുക്കുകയാണ്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിൽ മത്സരിച്ചെങ്കിലും വിജയുടെ പാർട്ടിയെ...

പിന്തുണ തെളിയിക്കാൻ സാധിക്കുന്ന കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കും: തമിഴ്നാട് രാജ്ഭവൻ

നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ രൂപപ്പെട്ട സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യത്തിലൂടെ തമിഴ്നാട് കടന്നുപോകുമ്പോൾ, ഭരിക്കാൻ ആവശ്യമായ ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കുന്ന കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുമെന്ന് വ്യക്തമാക്കി തമിഴ്നാട് രാജ്ഭവൻ വൃത്തങ്ങൾ. 118 എം.എൽ.എമാരുടെ...

കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം, ശക്തമായ മഴയ്ക്ക് സാധ്യത

കേരള തീരത്തോട് ചേർന്ന് ചക്രവാതചുഴി രൂപപ്പെട്ടതിനാൽ അടുത്ത 5 ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും...