മഴയിൽ മുങ്ങി ഉത്തരേന്ത്യ, സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി, യമുനയിലെ ജലനിരപ്പ് അപകടനിലയിൽ

ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയില്‍ 145 ല്‍ അധികം ആളുകള്‍ മരണമടഞ്ഞു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതിയില്‍ ജനജീവിതം സ്തംഭിച്ചു. ഹിമാചലിൽ മഴക്കെടുതിയിലും വാഹനാപകടങ്ങളിലും മരിച്ചവരുടെ എണ്ണം 91 ആയി.14 പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു പറഞ്ഞു. കനത്ത മഴയിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്തിന്റെ പലഭാഗത്തെയും റോഡു ഗാതാഗതം തടസ്സപ്പെടുകയും പാലങ്ങള്‍ ഒലിച്ചുപോവുകയും ചെയ്തു. 1,110 റോഡുകള്‍ ഇപ്പോഴും തടസപ്പെട്ടിട്ടുണ്ടെന്ന് സ്റ്റേറ്റ് എമര്‍ജന്‍സി റെസ്പോണ്‍സ് സെന്റര്‍ അറിയിച്ചു. മഴക്കെടുതിയില്‍ ഹിമാചല്‍ പ്രദേശിന് 2,108 കോടി രൂപയുടെ നഷ്ടമുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഏകദേശം 4000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് മുഖ്യമന്ത്രി കണക്കാക്കിയിരിക്കുന്നത്.

ഡല്‍ഹിയില്‍, യമുന നദിയിലെ ജലനിരപ്പ് റെക്കോര്‍ഡ് നിലയിലെത്തിയോടെ രാജ്യതലസ്ഥാനം പ്രളയസാഹചര്യം നേരിടുകയാണ്. റോഡുകളിലും വീടുകളിലും വെള്ളം കയറി. ജൂലൈ 16 വരെ ഡല്‍ഹിയിലെ എല്ലാ സ്‌കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്. ഹെവി ഗുഡ്‌സ് വാഹനങ്ങളുടെ പ്രവേശനത്തിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയോടെ യമുനയിലെ ജലനിരപ്പ് സ്ഥിരമായ നിലയിലെത്തിയെന്നും താഴ്ന്നു തുടങ്ങിയതായും സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍, അപകടനിലയില്‍ നിന്ന് മൂന്ന് മീറ്റര്‍ മുകളിലാണ് നദി ഇപ്പോഴും ഒഴുകുന്നത്. യമുനയിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ വസീറാബാദ്, ചന്ദ്രവാല്‍, ഒഖ്ല എന്നീ മൂന്ന് ജലശുദ്ധീകരണ പ്ലാന്റുകള്‍ അടച്ചതിനെത്തുടര്‍ന്ന് തലസ്ഥാനത്ത് കുടിവെള്ളവിതരണം തടസപ്പെട്ടേക്കാമെന്ന് മുഖ്യമന്ത്രി കെജ്‌രിവാള്‍ അറിയിച്ചിരുന്നു. ഡല്‍ഹിക്കു പുറമെ പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും മണ്‍സൂണ്‍ നാശം വിതച്ചിരിക്കുകയാണ്

അതേസമയം ഡല്‍ഹിയിലെ വെള്ളപ്പൊക്ക സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദി ഫ്രാന്‍സില്‍ നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിളിച്ചതായും ഡല്‍ഹിയിലെ പ്രളയ സാഹചര്യത്തെക്കുറിച്ച് ചോദിച്ചറിഞ്ഞതായും ആഭ്യന്തര മന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...