മിസോറാമിലെ മെയ്‌തേയ് വിഭാഗക്കാരെ വിമാനമാര്‍ഗം മണിപ്പൂരിൽ എത്തിക്കാൻ സര്‍ക്കാര്‍

മിസോറാമിലുളള മെയ്‌തേയ് വിഭാഗക്കാരെ വിമാനമാര്‍ഗം സംസ്ഥാനത്തെത്തിക്കാന്‍ പദ്ധതിയിട്ട് മണിപ്പൂര്‍ സര്‍ക്കാര്‍. സംസ്ഥാനത്തുളള മെയ്‌തേയ് വിഭാഗക്കാര്‍ സുരക്ഷ കണക്കിലെടുത്ത് മണിപ്പൂരിലേക്ക് മടങ്ങണമെന്ന് മിസോറാമിലെ മുന്‍ തീവ്രവാദികളുടെ ഒരു സംഘടന (PAMRA) ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മണിപ്പൂര്‍ സര്‍ക്കാരിന്റെ നീക്കം. ഐസ്വാള്‍-ഇംഫാല്‍, ഐസ്വാള്‍-സില്‍ച്ചാര്‍ എന്നിവിടങ്ങളിലേക്ക് പ്രത്യേക സര്‍വീസ് നടത്തുന്ന എടിആര്‍ വിമാനങ്ങളില്‍ മിസോറാമില്‍ നിന്ന് ആളുകളെ എത്തിക്കാനാണ് മണിപ്പൂര്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. മെയ്‌തേയ് വിഭാഗക്കാരെ എയര്‍ലിഫ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ടെങ്കിലും, ഒഴിപ്പിക്കല്‍ പ്രക്രിയ എപ്പോള്‍ ആരംഭിക്കുമെന്നതിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മണിപ്പൂരില്‍ നിന്നും തെക്കന്‍ അസാമില്‍ നിന്നുമുള്ള ആയിരക്കണക്കിന് മെയ്‌തേയ് വിഭാഗക്കാര്‍ മിസോറാമില്‍ താമസിക്കുന്നുണ്ട്.

സംസ്ഥാനത്തെ മെയ്തി ജനതയോട് അവരുടെ സ്വന്തം സുരക്ഷയ്ക്കായി മണിപ്പൂരിലേക്ക് മടങ്ങി പോകാൻ മിസോറാമിലെ സംഘടന ആവശ്യപ്പെട്ടിരുന്നു. മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി പൊതുജന മധ്യത്തിലൂടെ നടത്തുകയും, പീഡനത്തിന് ഇരയാക്കുകയും ചെയ്‌ത സംഭവത്തിന് പിന്നാലെയാണ് മിസോറാമിലെ മുൻ തീവ്രവാദികളുടെ സംഘടനയായ പിഎഎംആർഎ (പീസ് അക്കോർഡ് എംഎൻഎഫ് റിട്ടേണീസ് അസോസിയേഷൻ) ഈ ആവശ്യവുമായി രംഗത്ത് വന്നത്. മെയ് 4 ന്, ഒരു കൂട്ടം പുരുഷന്മാര്‍ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇത് മിസോറാമിലെ യുവാക്കള്‍ക്കിടയില്‍ കടുത്ത രോഷമുണ്ടാക്കിയിട്ടുണ്ടെന്നാണ് സംഘടന അറിയിച്ചിരിക്കുന്നത്

മെയ് 3 മുതല്‍ മണിപ്പൂരില്‍ നടക്കുന്ന വംശീയ അക്രമത്തില്‍ 160 ലധികം പേര്‍ മരണമടയുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പട്ടികവര്‍ഗ (എസ്ടി) പദവിക്കായുള്ള ഭൂരിപക്ഷ വിഭാഗമായ മെയ്തേയി സമുദായത്തിന്റെ ആവശ്യത്തെ എതിര്‍ത്ത്, മലയോര ജില്ലകളില്‍ നടത്തിയ ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ചാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മണിപ്പൂരിലെ സംഘർഷത്തിൽ മെയ് 3 മുതൽ ഇതുവരെ 160ലധികം ആളുകൾക്ക് ജീവൻ നഷ്‌ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. മണിപ്പൂരിലെ ജനസംഖ്യയുടെ ഏകദേശം 53 ശതമാനം വരുന്ന മെയ്തി വിഭാഗക്കാർ, പ്രധാനമായും ഇംഫാൽ താഴ്‌വരയിലാണ് താമസിക്കുന്നത്. നാഗാകളും കുക്കികളും ഉൾപ്പെടെയുള്ള ഗോത്രവർഗ്ഗക്കാർ 40 ശതമാനവും കൂടുതലായി മലയോര ജില്ലകളിലും കഴിയുന്നു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...