അച്ഛൻ ട്രെയിൻ തട്ടിയും പെൺമക്കൾ വീട്ടിലും മരിച്ച നിലയിൽ, മരണത്തിൽ ദുരൂഹത

കോഴിക്കോട് പയ്യോളിയിൽ അച്ഛനും രണ്ടു മക്കളും മരിച്ച നിലയിൽ. 15-ഉം 12-ഉം വയസുള്ള പെണ്‍മക്കളെ വീടിനുള്ളിലും അച്ഛനെ റെയില്‍വെ ട്രാക്കിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അയനിക്കാട് സ്വദേശി സുമേഷിനെ (42) ആണ് വീടിന് അടുത്തുള്ള റെയില്‍വെ ട്രാക്കില്‍ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. സുമേഷിന്‍റെ മക്കളായ മക്കളായ ഗോപിക (15), ജ്യോതിക (12) എന്നിവർ വീട്ടിനുള്ളിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിഷം ഉള്ളിൽ ചെന്നാണ് കുട്ടികള്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സുമേഷിന്‍റെ ഭാര്യ നാലു വർഷം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇന്ന് രാവിലെ എട്ടോടെയാണ് സുമേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുമേഷിന്‍റെ മരണ വിവരം അറിയിക്കാൻ നാട്ടുകാര്‍ വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. എന്നാല്‍, വീടിനുള്ളില്‍ ഫാൻ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇതോടെ സമീപത്തുള്ള സുമേഷിന്‍റെ അനുജന്‍റെ വീട്ടിലെത്തി നാട്ടുകാര്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വാതില്‍ തുറന്ന് അകത്ത് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിദേശത്തായിരുന്ന സുമേഷ് ഭാര്യ മരിച്ചശേഷം തിരിച്ചുപോയിരുന്നില്ല. സാമ്പത്തിക പ്രശ്നങ്ങളൊന്നും ഇവര്‍ക്ക് ഇല്ലായിരുന്നെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഗോപിക.അനുജത്തി ജ്യോതിക എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും. കുട്ടികളുടെ മരണ കാരണം സംബന്ധിച്ച് പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷമേ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് പറഞ്ഞു.

വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ; സർക്കാരിനെ വിമർശിച്ച് കോൺ​ഗ്രസ് നേതാക്കൾ

പറവൂർ നിയമസഭാ മണ്ഡലത്തിൽ 2018ലെ പ്രളയത്തിനുശേഷം നടപ്പിലാക്കിയ പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്തു. സംഭവത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് കോൺ​ഗ്രസ്...

പുനർജനി പദ്ധതി; വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ

തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ. വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. 2018 ലെ പ്രളയ ബാധിതരെ സഹായിക്കാൻ പറവൂർ മണ്ഡലത്തിൽ വി.ഡി സതീശൻ...

ഡെൽസി റോഡ്രിഗസ് വെനിസ്വേലയുടെ ഇടക്കാല പ്രസിഡൻ്റ്; നിർദ്ദേശം ഭരണഘടനാ ചേംബറിൻ്റേത്

വെനിസ്വേലയുടെ സുപ്രീം കോടതി ഞായറാഴ്ച വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനോട് ഇടക്കാല പ്രസിഡന്റായി ചുമതലയേൽക്കാൻ നിർദ്ദേശിച്ചു. തന്ത്രപരമായ നീക്കത്തിലൂടെ അമേരിക്ക രാജ്യ തലസ്ഥാനം ആക്രമിച്ച് പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിന് ഒരു ദിവസത്തിന്...

ടി20 ലോകകപ്പ്; ഇന്ത്യയിലേക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം

2026-ലെ ടി20 ലോകകപ്പിനായി ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ഇന്ത്യയിലേക്ക് വരില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ നിന്ന് ബംഗ്ലാദേശ് പേസർ മുസ്തഫിസുർ...

വെനിസ്വേലയ്ക്കെതിരായ യുഎസ് ആക്രമണം; ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

വെനിസ്വേലയ്‌ക്കെതിരായ യുഎസ് ആക്രമണങ്ങളിൽ ഇന്ത്യ ഞായറാഴ്ച "അഗാധമായ ആശങ്ക" അറിയിച്ച് പത്രക്കുറിപ്പ് ഇറക്കി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. വെനിസ്വേലയിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള പിന്തുണ സർക്കാർ...

നിക്കോളാസ് മഡുറോ ന്യൂയോർക്ക് ജയിലിൽ; വെനിസ്വേല ഭരിക്കുമെന്ന് ട്രംപ്

കാരക്കാസിൽ യുഎസ് സൈന്യം പിടികൂടിയ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ഞായറാഴ്ച ന്യൂയോർക്കിലെ ഒരു തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി. ദക്ഷിണ അമേരിക്കൻ നേതാവിനെ പിടികൂടാനും രാജ്യത്തിന്റെയും അതിന്റെ വിശാലമായ എണ്ണ ശേഖരത്തിന്റെയും നിയന്ത്രണം സ്ഥാപിക്കാനും...

അധ്യാപക നിയമനത്തിന് കെ-ടെറ്റ് നിർബന്ധമാക്കിയ വിദ്യാഭ്യാസ വകുപ്പിൻ്റെ ഉത്തരവ് മരവിപ്പിച്ചു

അധ്യാപക നിയമനത്തിന് കെ-ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരുന്നു. സുപ്രിംകോടതിയുടെ വിധിപ്രകാരം ആണ് 2026 ജനുവരി ഒന്നിന് അധ്യാപകനിയമനത്തിന് കെ-ടെറ്റ് നിർബന്ധമാക്കിയുള്ള വിദ്യാഭ്യാസ വകുപ്പിൻ്റെ ഉത്തരവ് പുറത്തിറങ്ങിയത്. ഈ...

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ 16 മുതല്‍ ദുബായിൽ

ദുബായ്: വേള്‍ഡ് മലയാളി ഫെഡറേഷന്റെ അഞ്ചാമത് ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ ഈ മാസം 16 മുതല്‍ 18 വരെ ദുബായില്‍ നടക്കും. ദുബായ് ദേര ക്രൗണ്‍ പ്ലാസ ഹോട്ടലാണ് മൂന്ന് ദിവസത്തെ ആഗോള സംഗമത്തിന്...