കർഷകരുടെ ഡൽഹി ചലോ മാർച്ച്: പഞ്ചാബിൽ റെയിൽപാളം തടഞ്ഞ് കർഷക പ്രതിഷേധം

കേന്ദ്രവുമായുള്ള മൂന്നാമത്തെ ചർച്ച നടക്കാനിരിക്കെ പഞ്ചാബിലെ റെയിൽപാളം തടഞ്ഞ് കർഷകർ. കർഷക പ്രതിഷേധം കണക്കിലെടുത്ത് ഹരിയാന സർക്കാർ ഫെബ്രുവരി 16 രാത്രി വരെ പഞ്ചാബിൻ്റെ അതിർത്തിയിൽ ഇൻ്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. കണ്ണീർവാതക ഷെല്ലാക്രമണം നിർത്തുന്നത് വരെ കേന്ദ്ര സർക്കാരുമായി ചർച്ച തുടരില്ലെന്ന് കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ പറഞ്ഞിരുന്നു. തിങ്കളാഴ്ച രാത്രി വൈകിയും കർഷക നേതാക്കളും കേന്ദ്രമന്ത്രിമാരും തമ്മിൽ നിർണായക ചർച്ച നടത്തിയിരുന്നു. എന്നാലിത് തീരുമാനമാകാതെ പിരിഞ്ഞതിനെ തുടർന്ന് 200-ലധികം കർഷക സംഘടനകൾ ‘ഡൽഹി ചലോ’ പ്രതിഷേധ മാർച്ചുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു.

ആയിരക്കണക്കിന് കർഷകർ തങ്ങളുടെ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് പ്രതിജ്ഞയെടുക്കുന്ന ‘ഡൽഹി ചലോ’ മാർച്ചിനിടെ കേന്ദ്രവുമായി കർഷക നേതാക്കൾ മൂന്നാം വട്ട ചർച്ചയ്ക്ക് തയ്യാറെടുക്കുകയാണ്. കേന്ദ്രമന്ത്രിമാരായ അർജുൻ മുണ്ട, പിയൂഷ് ഗോയൽ, നിത്യാനന്ദ് റായ് എന്നിവർ പ്രതിഷേധിക്കുന്ന കർഷക സംഘടനകളുടെ പ്രതിനിധികളുമായി ഇന്ന് വൈകിട്ട് വീഡിയോ കോൺഫറൻസിങ് വഴി കൂടിക്കാഴ്ച നടത്തും. മുമ്പ് നടത്തിയ കൂടിക്കാഴ്ചകൾ ഫലം കാണാത്തതിനെ തുടർന്നാണ് ഫെബ്രുവരി 13 ചൊവ്വാഴ്ച പ്രതിഷേധ മാർച്ച് ആരംഭിക്കാൻ കർഷകർ തീരുമാനിച്ചത്. ‌അതേസമയം പ്രധാനമായും പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകരാണ് രാജ്യതലസ്ഥാനം ലക്ഷ്യമിട്ട് മാർച്ച് നടത്തുന്നത്. വിളകൾക്ക് മിനിമം താങ്ങുവില (എംഎസ്പി) സംബന്ധിച്ച നിയമം, വായ്പ എഴുതിത്തള്ളൽ എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താനാണ് ഈ ‘ഡൽഹി ചലോ’ പ്രക്ഷോഭം.

ഡൽഹിയിലുടനീളം സുരക്ഷാ മുന്നൊരുക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്. കർഷകരെ നേരിടാൻ ഹരിയാന പോലീസ് പൂർണ സജ്ജമാണ്. 64 കമ്പനി അർധസൈനിക വിഭാഗത്തെയും 50 കമ്പനി സംസ്ഥാന പൊലീസിനെയും സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭുവിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചതോടെ കർഷകരും മാധ്യമപ്രവർത്തകരും ഉൾപ്പെടെ 60-ലധികം പേർക്ക് പരിക്കേറ്റിരുന്നു. ഒരു ഡിഎസ്︋പി റാങ്കിലുള്ള ഉദ്യോഗസ്ഥനും ഇക്കൂട്ടത്തിലുണ്ട്. ശംഭു അതിർത്തിയിൽ 15 സൈനികർക്കും ജിന്ദിൽ ഒൻപത് സൈനികർക്കും പരിക്കേറ്റെന്നാണ് വിവരം.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...