കുമളി വാഹനാപകടം മരണം 8 ആയി, ഒരാളുടെ നില ഗുരുതരം

കുമളി: ശബരിമല തീർത്ഥടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു മരിച്ചവരുടെ എണ്ണം ഏട്ടായി. തമിഴ്നാട് ആണ്ടിപെട്ടി സ്വദേശികളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. നാഗരാജ് (46), ദേവദാസ് (55), ശിവകുമാർ (45), ചക്കംപെട്ടി സ്വദേശി മുനിയാണ്ടി (55), മറവപ്പെട്ടി സ്വദേശി കന്നിസ്വാമി (60), ഷണ്മുഖ സുന്ദരപുരം സ്വദേശി വിനോദ്കുമാർ (43), എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ തേക്കടി – കമ്പം ചുരം റോഡിൽ മാതാകോവിലിനു സമീപം പാലത്തിലാണ് അപകടമുണ്ടായത്. ഒരാളുടെ നില ഗുരുതരമാണ്.

ശബരിമല ദർശനം കഴിഞ്ഞുവരുന്ന വഴിയാണ് തീർത്ഥടകർ സഞ്ചരിച്ചിരുന്ന ടവേരാ കാർ അപകടത്തിൽ പെടുന്നത്. ഹെയർ പിൻ വളവ് കയറാൻ തുടങ്ങിയ വാഹനം നേരെപോയി മരത്തിലിടിച്ചാണ് അപകടമുണ്ടായത്. മരത്തിലിടിച്ച വാഹനം നിയന്ത്രണം വിട്ട് പെൻസ്റ്റോക് പൈപ്പ് പോകുന്ന 40 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് ആദ്യമെത്തിയത് കുമളിപോലീസും നാട്ടുകാരുമാണ്. കേരള, തമിഴ്നാട് പോലീസും ആഗ്നി രക്ഷസേനയും നാട്ടുകാരും ചേർന്ന് നടത്തിയ രണ്ടര മണിക്കൂർ നീണ്ട രക്ഷപ്രവർത്തനത്തിന് ഒടുവിലാണ് വാഹനം വെട്ടിപൊളിച്ചു എല്ലാവരെയും പുറത്തെത്തിച്ചത്. ഒരുകുട്ടി ഉൾപ്പെടെ പത്തുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ എട്ടുപേർ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്‌. പെൺകുട്ടി കുട്ടിയുൾപ്പെടെ പരിക്കേറ്റ രണ്ടുപേരെ കുമളി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെനില ഗുരുതരമാണ്. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മരത്തിലിടിച്ച വാഹനത്തിൽ നിന്ന് പെൺകുട്ടി തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. ഈ സമയം അതുവഴി വന്ന പച്ചക്കറി വാഹനത്തിലെ ആളുകളാണ് കുട്ടിയെ കുമളി ആശുപത്രിയിൽ എത്തിച്ചതും പോലീസിൽ വിവരം അറിയിക്കുന്നതും. മൃതദേഹങ്ങൾ കമ്പം ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെതുടർന്ന് ദേശീയ പാതയിൽ ഗതാഗതം മണിക്കൂറുകളോളം  തടസപ്പെട്ടു

കൊല്ലം ചിതറയിൽ അഞ്ചംഗ സംഘം യുവാവിനെ കുത്തിക്കൊന്നു

തുമ്പമണ്‍തൊടി കാരറക്കുന്നിന് സമീപം ബൈക്ക് തടഞ്ഞുനിര്‍ത്തി യുവാവിനെ കുത്തിക്കൊന്നു. തുമ്പമൺ മടത്തറ സ്വദേശി സ്വദേശി സുജിൻ (29) ആണ് കൊല്ലപ്പെട്ടത്. ലഹരി ഉപയോഗം ചോദ്യം ചെയ്തതിൽ ഉള്ള വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പൊലീസ്...

103 അമൃത് ഭാരത് സ്റ്റേഷനുകള്‍ പ്രധാനമന്ത്രി നാളെ രാഷ്‌ട്രത്തിന് സമര്‍പ്പിക്കും

ന്യൂഡല്‍ഹി: അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച 103 റെയില്‍വേ സ്റ്റേഷനുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാഷ്‌ട്രത്തിന് സമര്‍പ്പിക്കും. രാജസ്ഥാന്‍ ബിക്കാനീറിലെ നവീകരിച്ച ദേഷ് നോക്ക് സ്റ്റേഷനിലാണ് രാവിലെ 11.30ന് പ്രധാനമന്ത്രി...

മഴ ശക്തി പ്രാപിക്കുന്നു; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത നാലഞ്ചു ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തും. അതിശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലയിൽ ഓറഞ്ച് അലർട്ട്...

തിരുവനന്തപുരത്ത് അമ്മയെ ഏകമകൻ ചവിട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: മാതാവിനെ മദ്യലഹരിയില്‍ ഏകമകൻ ചവിട്ടിക്കൊന്നു. വെമ്പായം തേക്കടയിലാണ് ഞെട്ടിക്കുന്ന സംഭവം. ഓമന(75)യാണ് കൊല്ലപ്പെട്ടത്. മകൻ മണികണ്ഠനെ വട്ടപ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം. മകൻ മദ്യലഹരിയിൽ ആയിരുന്നു എന്ന് പൊലീസ്...

പാക് ഏജന്റുമാരെ കണ്ടെന്നും എൻക്രിപ്റ്റ് ചെയ്ത ആപ്പുകൾ ഉപയോഗിച്ചെന്നും ചാര യൂട്യൂബർ ജ്യോതി മൽഹോത്ര

ഹരിയാന ആസ്ഥാനമായുള്ള യൂട്യൂബർ ജ്യോതി മൽഹോത്ര പാകിസ്ഥാൻ ഇന്റലിജൻസ് ഏജന്റുമാരുമായി ബന്ധമുണ്ടെന്നും, ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനായ ഡാനിഷുമായി താൻ പതിവായി ബന്ധപ്പെട്ടിരുന്നുവെന്ന് സമ്മതിച്ചതായും വൃത്തങ്ങൾ അറിയിച്ചു. പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിലാണ്...

ലഷ്‌കർ സഹസ്ഥാപകൻ ആമിർ ഹംസ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ

ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ സഹസ്ഥാപകൻ അമീർ ഹംസയെ വീട്ടിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ലാഹോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഷ്കർ ഇ തൊയ്ബയുടെ 17 സ്ഥാപക അംഗങ്ങളിൽ ഒരാളായ ഹംസയ്ക്ക് വീടിനുള്ളിൽ ഒരു അപകടത്തിൽ...

ഇന്ത്യയിൽ വീണ്ടും കോവിഡ്-19 സ്ഥിരീകരിച്ചു; രണ്ട് രോഗികൾ മരിച്ചു

ഇന്ത്യയിൽ വീണ്ടും കോവിഡ് -19 കേസുകളുടെ വർദ്ധനവ് കാണപ്പെട്ടു തുടങ്ങി. ഈ വർഷം ജനുവരി മുതൽ മഹാരാഷ്ട്രയിൽ രണ്ട് കോവിഡ് -19 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് ചൊവ്വാഴ്ച അറിയിച്ചു....

ഓപ്പറേഷൻ സിന്ദൂർ; വിദേശപര്യടനം ഇന്ന് തുടങ്ങും

ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിദേശ രാജ്യങ്ങളുമായുള്ള ആശയവിനിമയം ഇന്ന് ആരംഭിക്കും. യാത്രയ്ക്ക് മുന്നോടിയായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഏഴ് സർവകക്ഷി പ്രതിനിധി അംഗങ്ങളുമായും ചർച്ച നടത്തി. പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരതയ്‌ക്കെതിരായ...