ഗോവയിലെ നിശാക്ലബ്ബിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടുത്തം; 25 മരണം

ശനിയാഴ്ച രാത്രി വടക്കൻ ഗോവയിലെ ഒരു നിശാക്ലബ്ബിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തിൽ 25 പേർ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. നാല് വിനോദസഞ്ചാരികളും 14 ജീവനക്കാരും ഉൾപ്പെടെയാണ് മരിച്ചത്. സംസ്ഥാന തലസ്ഥാനമായ പനാജിയിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള അർപോറ ഗ്രാമത്തിലെ ബിർച്ച് ബൈ റോമിയോ ലെയ്നിലാണ് അർദ്ധരാത്രിക്ക് ശേഷം തീപിടുത്തമുണ്ടായത്.

അഗ്നി സുരക്ഷാ ചട്ടങ്ങൾ പാലിച്ചിട്ടില്ലെന്ന് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നുവെന്നും സ്ഥലം സന്ദർശിച്ച ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. ഗോവയിലെ വിനോദസഞ്ചാര സീസണിലെ ഏറ്റവും തിരക്കേറിയ സമയത്താണ് ഇത് സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഈ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുകയും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും സാവന്ത് പറഞ്ഞു.

സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്ന് ഗോവ പോലീസ് മേധാവി അലോക് കുമാർ സ്ഥിരീകരിച്ചു. “23 മൃതദേഹങ്ങളും കണ്ടെടുത്ത് ബാംബോലിമിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് അയച്ചിട്ടുണ്ട്,” പ്രാദേശിക ബിജെപി എംഎൽഎ മൈക്കൽ ലോബോ പറഞ്ഞു. അഗ്നിശമന സേനാംഗങ്ങളും പോലീസ് സംഘങ്ങളും സ്ഥലത്തെത്തി രാത്രി മുഴുവൻ രക്ഷാപ്രവർത്തനം നടത്തി. അടുക്കള ഭാഗത്ത് ജോലി ചെയ്യുന്നതിനിടെ സിലിണ്ടർ പെട്ടെന്ന് പൊട്ടിത്തെറിച്ചതായി പോലീസ് പറഞ്ഞു. ശക്തമായ സ്ഫോടനത്തെത്തുടർന്ന് നിശാക്ലബ് മുഴുവൻ തീജ്വാലയിൽ മുങ്ങി. സമീപവാസികൾ ഉടൻ തന്നെ പോലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിച്ചു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് ഗോവ പോലീസ് മേധാവി അലോക് കുമാറും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

പി.ടി.ഐ വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, തീപിടുത്തത്തെക്കുറിച്ച് പുലർച്ചെ 12:04 ന് പോലീസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചു. പോലീസും അഗ്നിശമന സേനയും ആംബുലൻസുകളും ഉടൻ സ്ഥലത്തെത്തി. തീ ഇപ്പോൾ നിയന്ത്രണവിധേയമാണ്, എല്ലാ മൃതദേഹങ്ങളും കണ്ടെടുത്തു. ക്ലബ്ബിന്റെ താഴത്തെ നിലയിലെ അടുക്കള ഭാഗത്താണ് തീപിടുത്തമുണ്ടായത്.. തീപിടുത്തത്തിന്റെ പ്രാഥമിക കാരണം സിലിണ്ടർ സ്ഫോടനമാണെന്ന് കരുതുന്നുണ്ടെങ്കിലും സമഗ്രമായ അന്വേഷണം നടക്കുന്നുണ്ട്.

ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു, മികച്ച നടനായി റ്റിമോത്തി ഷാലമേ

2026ലെ ഗോൾഡൻ ഗ്ലോബ്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സിനിമകളെയും ടെലിവിഷൻ പരമ്പരകളെയും വിവിധ വിഭാഗങ്ങളിലായി തിരിച്ചാണ് പുരസ്കാരങ്ങൾ നൽകിയത്. സിനിമകളെ ഡ്രാമ, മ്യൂസിക്കൽ/കോമഡി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി തിരിച്ചാണ് പ്രധാന പുരസ്കാരങ്ങൾ നൽകിയത്. മ്യൂസിക്കൽ/കോമഡി...

വീണ്ടും നിരാശ, 16 ഉപഗ്രഹങ്ങളുമായി കുതിച്ചുയർന്ന ‘പിഎസ്‌എൽവി സി62’ ദൗത്യം പരാജയം

ശ്രീഹരിക്കോട്ട: ഐഎസ്‌ആർഒയുടെ പിഎസ്‌എൽവി സി62 (PSLV-C62) ദൗത്യത്തിന്‍റെ വിക്ഷേപണത്തിൽ തിരിച്ചടി. ഇന്ന് ഇന്ത്യൻ സമയം രാവിലെ 10:18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ ഒന്നാം വിക്ഷേപണ പാഡിൽ വെച്ചായിരുന്നു വിക്ഷേപണം. ഭൗമനിരീക്ഷണ...

ഡൽഹിയിൽ അതിശൈത്യം; താപനില 3.2 ഡിഗ്രി ആയി കുറഞ്ഞു

ഡൽഹി തണുത്ത് വിറങ്ങലിക്കുകയാണ്. ദേശീയ തലസ്ഥാനത്ത് കുറഞ്ഞ താപനില 3.2 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. തിങ്കളാഴ്ച ഡൽഹിയിലും നിരവധി വടക്കൻ സംസ്ഥാനങ്ങളിലും കൊടും തണുപ്പ് അനുഭവപ്പെട്ടു. അടുത്ത കുറച്ച് ദിവസത്തേക്ക് അതിശൈത്യം തുടരാൻ...

ഇറാനിൽ പ്രതിഷേധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 600 കവിഞ്ഞു

ഇറാനിൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിൽ ഇതുവരെ 600പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അമേരിക്ക രാജ്യത്തെ ആക്രമിച്ചാൽ യുഎസ് സൈനികരെയും ഇസ്രായേലിനെയും ലക്ഷ്യം വയ്ക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. മരണങ്ങൾക്ക് പുറമേ, രാജ്യത്തുടനീളമുള്ള 10,600 ൽ...

കരൂർ ദുരന്തം; നടൻ വിജയ് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത്

കഴിഞ്ഞ വർഷം തമിഴ്‌നാട്ടിലെ കരൂരിൽ വിജയിയുടെ രാഷ്ട്രീയ പാർട്ടിയായ ടിവികെ നടത്തിയ സമ്മേളനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ നടൻവിജയ് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ഹാജരായി. ചോദ്യം ചെയ്യൽ...

മകരവിളക്ക് മറ്റന്നാൾ, തിരുവാഭരണ ഘോഷയാത്ര പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു

മകരവിളക്കിന് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര പന്തളം വലിയ കോയിക്കൽ ധര്‍മശാസ്താ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. മരുതമനയിൽ ശിവൻകുട്ടിയാണ് ഇത്തവണ മുതൽ തിരുവാഭരണ വാഹകസംഘത്തിന്റെ ഗുരുസ്വാമി. ആകാശത്ത് ശ്രീകൃഷ്‌ണപ്പരുന്ത് അനുഗമിച്ച് വട്ടമിട്ടുപറന്നുതുടങ്ങി....

‘ഞാൻ ചെയ്യുന്നത് നീ താങ്ങില്ല”; അതിജീവിതയ്ക്ക് രാഹുൽ മാങ്കൂട്ടത്തിൽ അയച്ച ഭീഷണി പുറത്ത്

ലൈംഗിക അതിക്രമ കേസിൽ ഇന്നലെ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവരുന്നു. അതിജീവിതയായ യുവതിക്ക് അയച്ച ഭീഷണി സന്ദേശങ്ങൾ പുറത്തുവന്നതോടെ അന്വേഷണം പുതിയ...

കരമനയിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി

വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം കരമനയിൽ നിന്ന് കാണാതായ പതിനാലുകാരിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി. എന്തിനാണ് കുട്ടി വീട് വിട്ട് ഇറങ്ങിയതെന്ന് വ്യക്തമല്ലെന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി. കുട്ടിയുടെ ബന്ധുക്കൾ ഹൈദരാബാദിലേക്ക്...