നാളെ മുതൽ കേരളത്തിൽ ജീവിതച്ചെലവ് കുത്തനെ കൂടും

നാളെ മുതൽ ജീവിതച്ചെലവ് കുത്തനെ കൂടുകയാണ്. ഇന്ധനവിലയിലാണ് പ്രധാനമായുംകൂടുന്നത്. പെട്രോളിനും ഡീസലിനും നാളെ മുതൽ 2 രൂപ അധികം നൽകണം. ടോൾ പ്ലാസകളിൽ ഇന്ന് അർദ്ധരാത്രി മുതൽ ടോൾ നിരക്ക് കൂടും. കാർ, ജീപ്പ് തുടങ്ങിയ ചെറുവാഹനങ്ങൾക്ക് 110 രൂപയാകും. ചെറിയ വാണിജ്യ വാഹനങ്ങൾ 165 രൂപ, ബസ്, ട്രക്ക് തുടങ്ങിയവക്ക് 340, വലിയ വാഹനകൾ 515, എന്നിങ്ങനെയാണ് നിരക്ക്.

ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വര്‍ദ്ധനയും പ്രാബല്യത്തിൽ വരും ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വര്‍ദ്ധനയും പ്രാബല്യത്തിൽ വരും. സെന്റിന് ഒരുലക്ഷം ന്യായവില 20 ശതമാനം കൂടുമ്പോൾ 1,20,000. എട്ട് ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും രണ്ട് ശതമാനം രജിസ്ട്രേഷൻ ഫീസും ചേര്‍ന്നാൽ പ്രമാണ ചെലവിലും ആനുപാതിക വര്‍ധന ഉണ്ടാകും. അതായത് ഒരു ലക്ഷം ന്യായവിലുള്ള ഭൂമി പ്രമാണം ചെയ്യണമെങ്കിൽ 12,000 രൂപയെങ്കിലും വേണം. പെട്രോളിനും ഡീസലിനും നാളെ മുതൽ 2 രൂപ അധികം നൽകണം. മദ്യത്തിന്‍റെവിലയും നാളെ മുതലാണ് കൂടുന്നത്. മദ്യവിലയിൽ പത്ത് രൂപയുടെ വരെ വ്യത്യാസവും ഉണ്ടാകും.

പ്രതിപക്ഷത്തിന്‍റെ കടുത്ത പ്രതിഷേധത്തിനിടെയാണ് ബജറ്റ് നിർദ്ദേശങ്ങൾ നിലവിൽ വരുന്നത്. 13 വര്‍ഷത്തിനിടെ അഞ്ച് തവണയാണ് സംസ്ഥാനത്ത് ന്യായവില കൂടിയത്. ക്ഷേമ പെൻഷനുകൾ നൽകാൻ പണം കണ്ടെത്താനായി ബജറ്റിൽ പ്രഖ്യാപിച്ച് 2 രൂപ സെസാണ് നിലവിൽ വരുന്നത്.

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു. 68 വയസ്സായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മാസങ്ങൾക്കു മുൻപ് തിരുവനന്തപുരത്ത് വെച്ചുണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ദീർഘനാളായി ചികിത്സയിലായിരുന്നു. പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിയായിരുന്നു ഡിജോ...

നിയമസഭാ തെരെഞ്ഞെടുപ്പ്; തമിഴ്നാട്ടിൽ 82%, ബംഗാളിൽ 90% കടന്ന് പോളിങ്

പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ജനവിധി എഴുതി. തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഇന്ന് നടന്ന വോട്ടെടുപ്പിൽ കനത്ത പോളിങ്. രണ്ടു സംസ്ഥാനങ്ങളിലും രാവിലെ തന്നെ പല ബൂത്തുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ഉച്ചകഴിഞ്ഞും ഉയർന്ന...

ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണാ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത് എന്നാവശ്യപ്പെട്ട് നിവേദനം നൽകി അതിജീവിത. രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക്...

തമിഴ്‌നാട് വിധിയെഴുതുന്നു, ഉച്ചവരെ 56.81 ശതമാനം പോളിംഗ്

തമിഴ്നാട്ടിൽ 234 അംഗ നിയമസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്ന വോട്ടിംഗ് പുരോഗമിക്കുകയാണ്. ഉച്ചവരെ 56.81 ശതമാനം പോളിംഗ് നടന്നതായാണ് കണക്കുകൾ. രാവിലെ 7 മണി മുതൽ സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നു. കൊളത്തൂർ, എടപ്പാടി,...

ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടരുന്നു, ഉച്ചവരെ കനത്ത പോളിങ്

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് തുടരുന്നു. ഉച്ചവരെ 60ശതമാനത്തിലധികം പോളിങ് ആണ് നാടകരേഖപ്പെടുത്തിയത്. 152 മണ്ഢലങ്ങളിലും കനത്ത പോളിങ് ആണ് രേഖപ്പെടുത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ചപ്പോൾ മുതൽ നല്ല...

കേരളത്തിൽ ചൂട് കനക്കുന്നു; പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കണക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് നിലവിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ...

പാമ്പ് കടിയേറ്റ് ഉറങ്ങിക്കിടന്ന എട്ട് വയസുകാരന്‍ മരിച്ചു

തിരുവനന്തപുരം ചിറയിന്‍കീഴില്‍ പാമ്പ് കടിയേറ്റ് ഉറങ്ങിക്കിടന്ന എട്ട് വയസുകാരന്‍ മരിച്ചു. ചിറയിന്‍കീഴ് സ്വദേശികളായ ദിലീപ്-അനു ദമ്പതികളുടെ മകനായ ദിക്ഷല്‍ ആണ് മരിച്ചത്. കാലില്‍ രക്തം പൊടിയുകയും ശരീരം നീലനിറം ആകുകയും ചെയ്തതോടെയാണ് വീട്ടുകാര്‍...

പാറമേക്കാവിനെതിരായ നടപടിയില്‍ നിന്നും പാലക്കാട് കളക്ടറും കമ്മീഷണറും പിന്മാറണം: പാറമേക്കാവ് ദേവസ്വം

പാറമേക്കാവ് വെടിക്കെട്ട് ലൈസൻസിക്കെതിരെ കേസെടുത്ത നടപടിക്കെതിരെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്. കേസെടുത്തത് പൂരം തകർക്കാനുള്ള നീക്കമാണെന്ന് സംശയിക്കുന്നുവെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പെസോ...