ത്രിപുര: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ത്രിപുരയിൽ ബിജെപിയും കോൺഗ്രസും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇടതുപക്ഷ സംഘടനയുമായുള്ള ധാരണയെ തുടർന്ന് 13 സീറ്റുകളാണ് അനുവദിച്ചു കിട്ടിയത് എങ്കിലും 17 സ്ഥാനാർത്ഥിപട്ടികയാണ് കോൺഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. 60 അംഗ നിയമസഭയിലെ 48 സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടികയാണ് ഇപ്പോൾ ബിജെപി പുറത്തെ വിട്ടത്. ഇതിൽ സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന നേതാക്കളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ ഒരാളായ മൊബഷർ അലി കൈലാസഹറിൽ തന്നെ മത്സരിക്കും