പൊന്നിൻ ചിങ്ങം പിറന്നു, ഓണത്തെ വരവേൽക്കാൻ ഒരുങ്ങി മലയാളികൾ

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും വരവറിയിച്ച് പൊന്നോണം വിരുന്നെത്തുന്ന ചിങ്ങ മാസം പിറന്നു.
ഇന്ന് ചിങ്ങം ഒന്ന്. ഓർമ്മകളിലൂടെ വറുതിയുടെ കര്‍ക്കടകം പിന്നിട്ട് വിവിധ കാര്‍ഷികവിളകളുടെ വിളവെടുപ്പുകാലമായ ചിങ്ങമെത്തുന്നതോടെ ഓണാഘോഷത്തിന്റെ തിരക്കുകളിലേക്കാണ് ഇനി മലയാളികൾ നീങ്ങുന്നത്. മലയാളികളെ സംബന്ധിച്ചടുത്തോളം ഏറെ പ്രാധാന്യമുളള മാസമാണ് ചിങ്ങം. കര്‍ക്കടകത്തിന്റെ വറുതിയില്‍ നിന്ന് സമൃദ്ധിയുടെ ദിനങ്ങളിലേക്കുളള വാതിലാണ് ചിങ്ങം. ദുരിതങ്ങളുടെ കയ്പ്നീരിനെ വിസ്മരിക്കുന്ന പൂക്കാലമാണ്. ആഘോഷങ്ങളുടെ ആരവങ്ങള്‍ക്ക് കാതോര്‍ക്കുന്ന മലയാളിയുടെ മലയാള ഭാഷാമാസം കൂടിയാണ് ചിങ്ങം.

ഇന്ന് കര്‍ഷക ദിനംകൂടിയാണ്. മണ്ണില്‍ വിയര്‍പ്പ് കൊണ്ട് പൊന്നുരുക്കിയെടുക്കുന്ന കര്‍ഷകരുടെ ദിനം. കാലാവസ്ഥാമാറ്റത്തിലും പ്രതീക്ഷകൈവിടാതെ ഓരോ കർഷകനും മണ്ണറിഞ്ഞ് വിളവിറക്കി കൊയ്തെടുക്കുന്ന കാലം. ഇന്ന് പത്തായം നിറക്കുന്നതിന്റെ ഓർമ്മകൾ കൂടിയാണ് ചിങ്ങം ഒന്ന്. ഇക്കുറി മഴ കുറഞ്ഞതിന്റെ ആശങ്ക കാര്‍ഷികമേഖലയില്‍ ഉള്‍പ്പെടെയുണ്ടെങ്കിലും കാണം വിറ്റും ഓണം ഉണ്ണുന്ന മലയാളി ആഘോഷങ്ങളുടെ പൊലിമ കുറയാതെ കാക്കുകയും ചെയ്യും. ഓർമ്മകളിൽ കര്‍ക്കിടകത്തിന്‍റെ വറുതിയുടെ നാളുകള്‍ മറന്ന് പൊന്നിന്‍ ചിങ്ങമാസത്തെ വരവേല്‍ക്കുന്ന ചിങ്ങം ഒന്ന്

ഇന്നലെ സന്ധ്യയോടെ ഒരു മാസത്തെ രാമായണ മാസാചരണം അവസാനിച്ചു. രാമായണ മാസത്തിന്‍റെ സമാപന ദിവസമായിരുന്നു ശനിയാഴ്ച.കര്‍ക്കിടകത്തിലെ തിരുവോണമായ പിള്ളെരോണവും ഇന്നലെ ആയിരുന്നു. ചിങ്ങപ്പുലരി പ്രമാണിച്ച് ക്ഷേത്രങ്ങളില്‍ ഞായറാഴ്ച പ്രത്യേക പൂജ നടന്നു.മലയാളികള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ രവിലെ കുളിച്ച് ക്ഷേത്രദര്‍ശനം നടത്തി. ചിങ്ങം വിഷ്ണുവിന് പ്രാധാന്യമുള്ള മാസമാണ്. ശ്രീകൃഷ്ണജയന്തിയും, വാമനാവതാര വിജയദിനമായ ഓണവും ഇതേ മാസത്തിലാണ്.

ഓണാഘോഷത്തിന്റെ പൂവിളിയുമായി ഞായറാഴ്ച അത്തമെത്തും. ഞായറാഴ്ച ക്ഷേത്രങ്ങളില്‍ പ്രത്യേക വിനായക പൂജകളും മഹാഗണപതി ഹോമവും നടക്കും. ഞായറാഴ്ച അത്തമെത്തുന്നതോടെ തുടര്‍ന്നുള്ള പത്തുദിവസം മലയാളിക്ക് ഒത്തുചേരലിന്റെ ഓണക്കാലം. ചിങ്ങമെത്തിയതോടെ കേരളത്തിലെ വിപണികള്‍ സജീവമായി. മലയാളി സദ്യവട്ടങ്ങൾക്കും ഓണക്കോടികൾക്കും മറ്റുമായി വാരിക്കോരി പണം ചെലവിടുന്ന ഈ മാസം കച്ചവടക്കാര്‍ക്ക് ചാകരക്കാലമാണ്. അന്യസംസ്ഥാനങ്ങളിലുള്ള കച്ചവടക്കാരുപോലും ഓണക്കാലത്തെ കച്ചവടത്തിനായി കേരളത്തിൽ എത്തുന്നുണ്ട്.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...