മണിപ്പൂരിൽ ആദിവാസി സ്ത്രീകളെ നഗ്നരായി നടത്തിയ കേസിൽ ആറ് പേർക്കെതിരെ സിബിഐ കുറ്റപത്രം

മണിപ്പുരിൽ രണ്ട്‌ ആദിവാസി സ്‌ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിയ സംഭവത്തിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ആറ് പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസിൽ അറസ്റ്റ് രേഖപ്പെടുത്തി മൂന്നു മാസം പിന്നിടുമ്പോഴാണ് സിബിഐ കുറ്റപത്രം സമർപ്പിക്കുന്നത്. കൂട്ടബലാത്സംഗം, കൊലപാതകം, സ്ത്രീത്വത്തെ അപമാനിക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് സിബിഐ അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

കാങ്‌പോക്‌പി ജില്ലയിലാണ് മനസാക്ഷിയെ ഞെട്ടിച്ച ദാരുണ സംഭവം അരങ്ങേറിയത്. 2023 മേയ് നാലിന് മണിപ്പൂരിലെ കാങ്‌പോക്‌പി ജില്ലയിലെ 900-1000 പേരടങ്ങുന്ന ഒരു സംഘം അത്യാധുനിക ആയുധങ്ങളുമായി ബി ഫൈനോം ഗ്രാമത്തിൽ കടന്നുകയറി വീടുകൾ കത്തിക്കുകയും വസ്തുവകകൾ കൊള്ളയടിക്കുകയും ഗ്രാമവാസികളെ ആക്രമിക്കുകയും കൊലപാതകങ്ങൾ നടത്തുകയും ചെയ്തുവെന്നാണ് ആരോപണം മെയ് മാസം നടന്ന സംഭവത്തിന്റെ വീഡിയോ ജൂലൈയോടെയാണ് പുറത്തുവന്നത്. ഇതിനുപിന്നാലെ രാജ്യവ്യാപകമായി വൻപ്രതിഷേധം ഉടലെടുത്തു. ഇതോടെയാണ് സുപ്രീം കോടതി സിബിഐക്ക് കേസ് കൈമാറിയത്.

അതേസമയം മണിപ്പൂരിൽ സ്ത്രീകളെ നഗ്നരായി നടത്തിയ സംഭവം 140 കോടി ഇന്ത്യക്കാരെ നാണം കെടുത്തുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെയായിരുന്നു മോദിയുടെ പ്രതികരണം. ” വേദനയുണ്ട്, സംഭവം ഏതൊരു സമൂഹത്തിനും ലജ്ജാകരമാണ്.” ബലാത്സംഗം ചെയ്തവരെ വെറുതെ വിടില്ലെന്നും സ്ത്രീകളെ സംരക്ഷിക്കാൻ രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഉയർന്ന് വരണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
“ഞാൻ രാജ്യത്തിന് ഉറപ്പുനൽകുന്നു, ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. നിയമം അതിന്റെ എല്ലാ ശക്തിയോടെയും പ്രവർത്തിക്കും. മണിപ്പൂരിലെ പെൺമക്കൾക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാവില്ല,”- മോദി കൂട്ടിച്ചേർത്തു.

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം, കപ്പൽ കടലിൽ മുങ്ങി

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെ ഡ്രോൺ ആക്രമണം. "ഹാജി അലി" എന്ന കപ്പലിൽ ഒമാൻ തീരത്ത് വച്ച് ഡ്രോൺ പതിക്കുകയായിരുന്നു. ആക്രമണത്തിൽ കപ്പൽ കടലിൽ മുങ്ങി. ആരാണ് ആക്രമണം നടത്തിയതെന്ന് ഇതുവരെ...

‘ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും താഴെയാണ് എല്ലാവരും’: രൂക്ഷവിമർശനവുമായി പി.സി. ജോർജ്

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് പി.സി. ജോർജ് രംഗത്ത്. ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും താൽപ്പര്യങ്ങൾക്ക് കീഴിലാണ് എം.എൽ.എമാരും എസ്.എൻ.ഡി.പിയും എൻ.എസ്.എസും പ്രവർത്തിക്കുന്നതെന്ന്...

കേരളത്തെ പുതിയ ദിശയിലേക്ക് നയിക്കട്ടെ; നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് ആശംസകളുമായി കാതോലിക്കാ ബാവാ

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് ആശംസകളുമായി ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. രാജ്യത്തിന്റെ മതേതര ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് എല്ലാ വിഭാഗം ജനങ്ങളെയും...

രണ്ടു മന്ത്രി സ്ഥാനം ആവശ്യപ്പെടുമെന്ന് പി.ജെ ജോസഫ്

സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ രൂപീകരിക്കുമ്പോൾ രണ്ടു മന്ത്രി സ്ഥാനം ആവശ്യപ്പെടുമെന്ന് കേരള കോൺഗ്രസ് (ജോസഫ്) പാർട്ടി ചെയർമാൻ പി.ജെ. ജോസഫ്. മുഖ്യമന്ത്രി എം.എൽ.എമാരിൽ ഒരാളാകണം എന്ന അഭിപ്രായം മാത്രമാണ് തന്റെ പാർട്ടി കോൺഗ്രസ്...

എസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം വെള്ളിയാഴ്ച

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം 15 ന് തന്നെ നടത്താൻ തീരുമാനം. പരീക്ഷാ ബോർഡ് യോഗത്തിലാണ് അന്തിമ തീരുമാനം. പൊതു വിദ്യാഭ്യാസ ഡയറക്ടറും പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്ന് ഫലപ്രഖ്യാപനം നടത്തും. ഇതിന് ചീഫ്...

വി ഡി സതീശന്റെ മുഖ്യമന്ത്രിസ്ഥാനത്തിനെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തിൽ കടുത്ത വിയോജിപ്പുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സതീശന്റെ മുഖ്യമന്ത്രിസ്ഥാനം മുസ്ലീം ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ വ്യക്തമായ സൂചനയാണെന്ന്...

കാലവർഷം നേരത്തെ എത്തുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തിന് പിന്നാലെ കാലവർഷം നേരത്തെ എത്തുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.അടുത്ത മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം...

വി ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചതിൽ രമേശ് ചെന്നിത്തല കടുത്ത അതൃപ്തിയിൽ

വി.ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചതിൽ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ചെന്നിത്തല തന്റെ വിയോജിപ്പ് ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് വിവരം. ഇന്നു നടക്കാനിരിക്കുന്ന നിയമസഭാകക്ഷി യോഗത്തിലും ചെന്നിത്തല പങ്കെടുക്കില്ലെന്നാണ് വിവരം. മന്ത്രിസഭയിലേക്കില്ലെന്ന്...